ഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിലേക്ക് പോകാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ക്ലബ് വിടാം സാധ്യത. ഡീൻ ഹെൻഡേഴ്സണെ പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി മാറിയിരുന്ന ഡീൻ ഹെൻഡേഴ്സണ് പരിക്കായിരുന്നു തിരിച്ചടി ആയത്. ഡീൻ കൊറോണയും പരിക്കും കാരണം ഈ സീസൺ തുടക്കത്തിൽ പുറത്തായിരുന്നു. ആ സമയം കൊണ്ട് ഡി ഹിയ ഫോമിൽ ആവുകയും ഡീൻ ആദ്യ ഇലവനിൽ നിന്ന് അകലുകയും ചെയ്തു.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡീൻ ബെഞ്ചിൽ ഇരിക്കുന്നത് താരത്തിനും നല്ലതല്ല എന്നിരിക്കെ ഡീനിനെ ക്ലബ് വിടാൻ യുണൈറ്റഡ് അനുവദിച്ചേക്കും. ന്യൂകാസിൽ ലോണിൽ താരത്തെ നൽകുമോ എന്ന് യുണൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 18 മാസത്തെ ലോൺ കരാറിൽ യുണൈറ്റഡ് താരത്തെ ന്യൂകാസിലിന് നൽകിയേക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂകാസിലിന് അവസാനം പുതിയ പരിശീലകനായി, ഇനി എഡി ഹോവെയുടെ തന്ത്രങ്ങൾ

സൗദി ഉടമകൾ ഏറ്റെടുത്തത് മുതൽ ഒരു പരിശീലകനായി അന്വേഷണം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് അവസാനം ഒരു പുതിയ പരിശീലകനെ നിയമിച്ചു. മുൻ ബൗണ്മത് പരിശീലകനായ എഡി ഹോവെ ആണ് ന്യൂകാസിലിൽ എത്തുന്നത്. 2024വരെയുള്ള കരാർ എഡി ഹോവെ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ന്യൂകാസിൽ കോണ്ടെ, ടെൻ ഹാഗ്, ഉനായ് എമിറെ എന്നിവരെ ഒക്കെ പരിശീലക സ്ഥാനത്തേക്ക് സമീപിച്ചിരുന്നു എങ്കിലുൻ അവരൊക്കെ ഓഫർ നിരസിക്കുക ആയിരുന്നു.

ബൗണ്മതിലെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ എഡി ഹൊവെ വേറെ ചുമതല ഒന്നും ഏറ്റെടുത്തിരുന്നില്ല. 43കാരൻ മാത്രമായ എഡി ഹോവെ ബൗണ്മതിൽ നല്ല ഫുട്ബോൾ കളിച്ചിരുന്നു എങ്കിലും ബൗണ്മതിന്റെ തകർച്ചയോടെ അദ്ദേഹം പരിശീലക സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. എട്ടു വർഷത്തോളം എഡി ഹോവെ ബൗണ്മതിനെ പരിശീലിപ്പിച്ചിരുന്നു. ഉടൻ തന്നെ എഡി ഹോവെയുടെ നിയമനം ന്യൂകാസിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും

ഫൊൻസെക ന്യൂകാസിൽ പരിശീലകനാകാൻ സാധ്യത

സ്റ്റീവ് ബ്രൂസിന് പകരം പുതിയ പരിശീലകനായുള്ള ന്യൂകാസിലിന്റെ അന്വേഷ തുടരുകയാണ്. മുൻ റോമ പരിശീലകനായ ഫോൻസെക ആണ് സാധ്യത ലിസ്റ്റിൽ ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോഴും ന്യൂകാസിൽ ഉടമകൾ ഒരു പരിശീലകനെയും ഉറപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു ഫൊൻസെക റോമ ക്ലബ് വിട്ടത്‌. സീരി എയിലെ ദയനീയ പ്രകടനങ്ങളാണ് ഫൊൻസെക പുറത്താകാൻ കാരണം. അവസാന രണ്ടു വർഷമായി എ എസ് റോമയെ നയിച്ചത് ഫൊൻസെക ആയിരുന്നു‌. ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു ഫൊൻസെക റോമയിൽ എത്തുന്നത്.

ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് ഇറ്റലിയിൽ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

മാറ്റങ്ങൾ തുടങ്ങി, സ്റ്റീവ് ബ്രൂസിനെ ന്യൂകാസിൽ പുറത്താക്കി

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി. സൗദി അറേബ്യൻ ഉടമകൾ എത്തിയതു മുതൽ തന്നെ ബ്രൂസിനെ പുറത്താക്കാനുള്ള ആലോചനകൾ ന്യൂകാസിൽ തുടങ്ങിയിരുന്നു. പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് തീരുമാനം വൈകിയിരുന്നത്. കഴിഞ്ഞ കളിയിൽ സ്പർസിനെതിരായ മത്സരത്തിൽ കൂടെ പരാജയപ്പെട്ടതോടെയാണ് ബ്രൂസ് ക്ലബ് വിടാൻ തീരുമാനിച്ചത്. പകരം വലിയ ഒരു പരിശീലകൻ തന്നെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഫൊൻസെക ഉൾപ്പെടെ വലിയ പേരുകൾ ന്യൂകാസിൽ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

അവസാന രണ്ടര വർഷമാായി ബ്രൂസ് ന്യൂകാസിലിന് ഒപ്പം ഉണ്ട്. ഒരു സീസണിൽ ക്ലബിനെ 12ആം സ്ഥാനത്തും ഒരു സീസണിൽ 13ആം സ്ഥാനത്തും എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നു. എന്നാൽ ഈ സീസണിൽ സ്ഥിതി ദയനീയമായി. ന്യൂകാസിൽ ഇപ്പോൾ റിലഗേഷൻ സോണിലാണ് ഉള്ളത്. പുതിയ പരിശീലകന് ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കുക ആകും പ്രഥമ ലക്ഷ്യം. ഈ ജനുവരിയിൽ വലിയ ട്രാൻസ്ഫറുകൾ നടത്താൻ ആണ് ഇപ്പോൾ ന്യൂകാസിൽ ലക്ഷ്യം വെക്കുന്നത്. പുതിയ പരിശീലകനെ പ്രഖ്യാപിക്കും വരെ ന്യൂകാസിലിനെ ഗ്രെമി ജോൺസ് ന്യൂകാസിലിനെ നയിക്കും.

വലിയ കളികൾ വേണ്ട, ന്യൂകാസിലിനെ പിടിച്ചുകെട്ടാനുള്ള നീക്കവുമായി പ്രീമിയർ ലീഗിലെ മറ്റു ക്ലബുകൾ

സൗദി ഉടമസ്ഥതർ ഏറ്റെടുത്ത ന്യൂകാസിലിന്റെ വലിയ ട്രാൻസ്ഫറുകളും വളർച്ചയും തടയാനുള്ള നീക്കവുമായി ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾ. ന്യൂകാസിലിനെ പുതിയ സ്പോൺസർഷിപ്പുകളിൽ നിന്ന് തടയാൻ ആയി ക്ലബ് ഉടമകൾ സ്വന്തം ക്ലബുമായി ഒരു സ്പോൺസർഷിപ്പ് ഡീലും ഒപ്പിടാൻ പാടില്ല എന്ന നിയമം ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾ കൂടിചേർന്ന് കൊണ്ടുവരികയാണ്. ഇതിനായി ക്ലബുകൾ ഒത്തുചേർന്ന് പുതിയ ബിൽ പാസാക്കി. ഇതോടെ ക്ലബ് ഉടമകൾക്ക് ഫിനാൻഷ്യൽ ഫെയർ പ്ലേയെ പെട്ടെന്ന് മറികടന്ന് കൊണ്ട് വലിയ ട്രാൻസ്ഫറുകൾ നടത്താനുള്ള സാഹചര്യം ആണ് ഇല്ലാതാവുന്നത്.

ഒരു ക്ലബിന് മൂന്ന് വർഷത്തിൽ 105 മില്യൺ പൗണ്ട് വരെ നഷ്ടം ഉണ്ടാകാം എന്നാണ് ഇപ്പോൾ പ്രീമിയർ ലീഗിലെ നിയമം. അത്തരം നഷ്ടം കാണിക്കാതിരിക്കണം എങ്കിൽ ക്ലബിനെ ന്യൂകാസിൽ ലാഭത്തിൽ എത്തിക്കേണ്ടതുണ്ട്. എന്നാൽ മാത്രമെ അവർക്ക് വലിയ തുക മുടക്കി ട്രാൻസ്ഫറുകൾ നടത്താൻ പറ്റുകയുള്ളൂ. നേരത്തെ മാഞ്ചസ്റ്റർ സിറ്റി അവരുടെ സ്റ്റേഡിയം ഉൾപ്പെടെ അവരുടെ ഉടമകളെ കൊണ്ട് തന്നെ സ്പോൺസർ കരാർ ഒപ്പുവെപ്പിച്ചു കൊണ്ട് ഫിനാൻഷ്യൽ ഫെയർ പ്ലേയെ മറികടന്നിരുന്നു. പുതിയ നീക്കത്തോടെ അത്തരം സാഹചര്യങ്ങൾ ആണ് ന്യൂകാസിലിന് ഇല്ലാതാകുന്നത്.

Exit mobile version