പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യക്ക് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ വെങ്കലം

ധാക്കയിൽ നടന്ന 2021 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി വെങ്കല മെഡൽ സ്വന്തമാക്ക്. ഏഴ് ഗോളുകളുടെ ത്രില്ലറിൽ ഇന്ത്യ 4-3 എന്ന സ്കോറിനാണ് പാകിസ്താനെ തോൽപ്പിച്ചത്. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ്, സുമിത്, വരുൺ കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർ ഗോളുകൾ നേടിയപ്പോൾ അർഫ്രാസ്, അബ്ദുൾ റാണ, നദീം എന്നിവരാണ് പാകിസ്ഥാന്റെ സ്കോറർമാർ.

ഇന്ത്യ ഇന്ന് ഉജ്ജ്വലമായ രീതിയിലാണ് തുടങ്ങിയത് ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ തുടക്കത്തിൽ തന്നെ ലീഡ് എടുത്തു. താരത്തിന്റെ ടൂർണമെന്റിലെ എട്ടാമത്തെ ഗോളായിരുന്നു ഇത്‌. 11-ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധത്തിലെ വീഴ്ച മുതലാക്ക് അർഫ്രാസ് പാകിസ്ഥാന് സമനില നൽകി.. 33-ാം മിനിറ്റിൽ അബ്ദുൾ റാണയിലൂടെ അവർ ഞെട്ടിക്കുന്ന ലീഡും നേടി.

12 മിനിറ്റുകൾക്ക് ശേഷം സുമിത്തിലൂടെ ഇന്ത്യ സമനില പിടിച്ചു. 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ വരുൺ കുമാർ ഗോളാക്കി ഇന്ത്യക്ക് ലീഡ് തിരിച്ചുനൽകി. 57-ാം മിനിറ്റിൽ ആകാശ്ദീപ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. സ്കോർ 4-2. പാകിസ്താൻ അവസാന നിമിഷങ്ങളിൽ മാത്രമാണ് മൂന്നാം ഗോൾ നേടിയത്.

പുരുഷ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഡിസംബറിലേക്ക് മാറ്റി

ഈ ഒക്ടോബറിൽ ധാക്കയിൽ നടക്കാനിരുന്ന പുരുഷ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഡിസംബറിലേക്ക് മാറ്റിയതായി ആതിഥേയരായ ബംഗ്ലാദേശ് ഹോക്കി ഫെഡറേഷൻവെള്ളിയാഴ്ച സ്ഥിരീകരിച്ചു. കൊറോണ കാരണമാണ് ടൂർണമെന്റ് മാറ്റുന്നത്. ഒക്ടോബർ 1 മുതൽ 9 വരെയാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയും മാറ്റിവയ്ക്കാൻ ആണ് സാധ്യത. ഒക്ടോബർ 24 മുതൽ 31 വരെ ദക്ഷിണ കൊറിയയിലാണ് വനിതാ ടൂർണമെന്റ് നടക്കുന്നത്.

ശ്രീജേഷ് ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച ഗോള്‍കീപ്പര്‍

ചാമ്പ്യന്‍സ് ട്രോഫി 2018ലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട് ശ്രീജേഷ് പിആര്‍. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടുവെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനമാണ് മലയാളിത്താരം ശ്രീജേഷ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 2-3 എന്ന സ്കോറിനു ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ ഫൈനലില്‍ നിശ്ചിത സമയത്ത് 1-1 നു സമനിലയില്‍ പിരിഞ്ഞുവെങ്കിലും 1-3നു ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയ കിരീടം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങി ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി

ഓസ്ട്രേലിയയോട് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മുഴുവന്‍ സമയത്ത് 1-1 എന്ന സ്കോറിനു ഇരു ടീമുകളും മുന്നില്‍ നിന്നപ്പോള്‍ ഷൂട്ടൗട്ടില്‍ ഇന്ത്യ രണ്ട് അവസരം നഷ്ടമാക്കിയതോടെ മത്സരം 1-3നു ഇന്ത്യയ്ക്ക് അടിയറവു പറയേണ്ടി വന്നു. ഇന്ത്യയ്ക്കായി സര്‍ദാര സിംഗും ഹര്‍മ്മന്‍പ്രീത് സിംഗും ലളിത് ഉപാദ്ധ്യായും നടത്തിയ ശ്രമങ്ങളാണ് പരാജയപ്പെട്ടത്. മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്കായി ഷൂട്ടൗട്ട് ലക്ഷ്യത്തിലെത്തിച്ച ഏക താരം. അതേ സമയം ഓസ്ട്രേലിയയ്ക്കായി അരണ്‍ സലേവസ്കി, ഡാനിയേല്‍ ബീല്‍, എഡ്വേര്‍ഡ് ജെറിമി എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ സ്വാന്‍ മാത്യൂ, ക്രെയിഗ് ടോം എന്നിവര്‍ അവസരം നഷ്ടപ്പെടുത്തി.

24ാം മിനുട്ടില്‍ ഓസ്ട്രേലിയയെ ബ്ലേക്ക് ഗോവേര്‍സ് മുന്നിലെത്തിച്ചപ്പോള്‍ ഇന്ത്യയുടെ സമനില ഗോള്‍ വിവേക് സാഗര്‍ പ്രസാദ് 42ാം മിനുട്ടില്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ 1-0 എന്ന സ്കോറിനു ഓസ്ട്രേലിയയായിരുന്നു മുന്നില്‍.

2016 ചാമ്പ്യന്‍സ് ട്രോഫി പതിപ്പിലും സമാനമായ സ്കോറിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെങ്കല മെഡല്‍ നെതര്‍ലാണ്ട്സിനെ, പരാജയപ്പെടുത്തിയത് അര്‍ജന്റീനയെ

അര്‍ജന്റീനയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന മൂന്നാം സ്ഥാന മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ 47ാം മിനുട്ടിലാണ് ജെറോണ്‍ ഹെര്‍ട്സ്ബര്‍ഗര്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടിയത്.

BREDA – Rabobank Hockey Champions Trophy
3rd/4th place The Netherlands – Argentina
Photo: Robbert Kemperman.
COPYRIGHT WORLDSPORTPICS FRANK UIJLENBROEK

മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുവാന്‍ ആറ് മിനുട്ട് ശേഷിക്കെ മിര്‍ക്കോ പ്രൂയിജ്സര്‍ നെതര്‍ലാണ്ട്സിന്റെ രണ്ടാം ഗോള്‍ നേടി. 2-0 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന സെക്കന്‍ഡില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ തോറ്റ് പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പല മത്സരങ്ങളിലെന്ന പോലെ ലീഡ് നേടിയ ശേഷം വീണ്ടുമൊരു മത്സരം കൂടി കൈവിട്ട് പാക്കിസ്ഥാന്‍. ബെല്‍ജിയത്തിനെതിരെ അഞ്ചാം സ്ഥാനത്തിനായുള്ള ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് പാക്കിസ്ഥാന്‍ മുഴുവന്‍ സമയത്ത് 2-2നു സമനില പിടിച്ചുവെങ്കിലും ഷൂട്ടൗട്ടില്‍ 3-2നു വിജയം ബെല്‍ജിയം സ്വന്തമാക്കി. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ ശേഷം രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ പോയെങ്കിലും അവസാന സെക്കന്‍ഡില്‍ പാക്കിസ്ഥാന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

16ാം മിനുട്ടില്‍ അലി ഷാന്‍ ആണ് പാക്കിസ്ഥാനു മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതി അവസാനിക്കുവാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ടോം ബൂമിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. പകുതി സമയത്ത് 1-1 എന്ന സ്കോറിനു ടീമുകള്‍ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങി 4 മിനുട്ട് പിന്നിട്ടപ്പോള്‍ ഫ്ലോറന്റ് വാന്‍ ഔബല്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം ലീഡ് നേടി.

പിന്നീട് ഗോളുകള്‍ നേടുവാന്‍ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ മത്സരം ബെല്‍ജിയത്തിനനുകൂലമായി തീരുമെന്നുള്ള നിമിഷത്തിലാണ് മത്സരത്തിന്റെ 60ാം മിനുട്ടില്‍ ഫൈനല്‍ വിസിലുകള്‍ക്ക് സെക്കന്‍ഡുകള്‍ ശേഷിക്കെ പാക്കിസ്ഥാന്റെ തൊസീക്ക് അര്‍ഷാദ് സമനില ഗോള്‍ നേടിയത്.

ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടെയും ആദ്യ അവസരം ഗോളിമാര്‍ സേവ് ചെയ്യുകയായിരുന്നു. അടുത്തത് രണ്ടും ടീമുകള്‍ ഗോളാക്കി മാറ്റി ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ അവസാന രണ്ട് ശ്രമങ്ങളും പാക്കിസ്ഥാന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അഞ്ചാം സ്ഥാനം ബെല്‍ജിയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇനി ഫൈനല്‍ പോരാട്ടം, മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30ന്

ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാടത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയ ഏക ടീം ഓസ്ട്രേലിയയാണ്. എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ തോല്‍വിയേറ്റു വാങ്ങിയാണ് ഓസ്ട്രേലിയ ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുക. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനും ബെല്‍ജിയവും അഞ്ചാം സ്ഥാനത്തിനായി പോരാടും. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം.

അര്‍ജന്റീനയ്ക്കെതിരെ നേടിയ വിജയം മാത്രമാണ് പാക്കിസ്ഥാന്റെ നേട്ടം. മൂന്ന് പോയിന്റ് മാത്രമുള്ള ടീം അവസാന സ്ഥാനത്താണ്. ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബെല്‍ജിയമാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ബെല്‍ജിയത്തിനായിരുന്നു.

മൂന്നാം സ്ഥാനത്തിനായി അര്‍ജന്റീനയും ആതിഥേയരായ നെതര്‍ലാണ്ട്സും നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ 7 പോയിന്റുകളാണ് ഇരു ടീമുകളും കരസ്ഥമാക്കിയത്. രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇരുവരുടെയും നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version