ഡിഫൻഡർ ഹാർദിക് ഭട്ടിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി

2024-25 സീസണിൻ്റെ അവസാനം വരെ ഒരു വർഷത്തെ കരാറിൽ ഡിഫൻഡർ ഹാർദിക് ഭട്ടിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. മുമ്പ് 2022-23 സീസണിൻ്റെ രണ്ടാം പകുതിയിൽ ലോൺ അടിസ്ഥാനത്തിൽ 27കാരൻ മുംബൈ സിറ്റിക്ക് ആയി കളിച്ചിട്ടുണ്ട്.

മുംബൈയിൽ ജനിച്ചു വളർന്ന ഹാർദിക് ഫുൾ ബാക്ക് ആണ്. 2019-ൽ അഹമ്മദാബാദിലെ ARA FC-യിൽ അദ്ദേഹം തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. അതിനുശേഷം, 2023 ജനുവരിയിൽ മുംബൈ സിറ്റി എഫ്‌സിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ബെംഗളൂരു യുണൈറ്റഡ്, ഹൈദര്യ സ്‌പോർട്‌സ്, രാജസ്ഥാൻ യുണൈറ്റഡ് എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്.

2022-23 കാലയളവിൽ ഹാർദിക് മുംബൈക്ക് ആയി നാല് മത്സരങ്ങൾ കളിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. 2023ൽ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു.

2022-23 സീസണിൻ്റെ അവസാനത്തിനുശേഷം, അദ്ദേഹം രാജസ്ഥാൻ യുണൈറ്റഡിലേക്ക് മടങ്ങി, അവിടെ കഴിഞ്ഞ 2023-24 സീസണിൽ ഐ-ലീഗിൽ 14 മത്സരങ്ങൾ കളിച്ചു, രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു ‌ മൊത്തത്തിൽ, ഇന്ത്യയിൽ ആഭ്യന്തര ടൂർണമെൻ്റുകളിലായി 47 മത്സരങ്ങൾ ഹാർദിക് കളിച്ചിട്ടുണ്ട്, 2 ഗോളുകളും 2 അസിസ്റ്റുകളും രേഖപ്പെടുത്തി.

ഡാനിയൽ ലാൽലിംപുയിയെ മുംബൈ സിറ്റി സ്വന്തമാക്കി

മുംബൈ സിറ്റി എഫ്‌സി സൗജന്യ ട്രാൻസ്ഫറിൽ ഡാനിയൽ ലാൽലിംപുയയെ സൈൻ ചെയ്തു. 2024-25 സീസണിൻ്റെ അവസാനം വരെ ഒരു വർഷത്തെ കരാറിലാണ് സ്‌ട്രൈക്കർ മുംബൈയിൽ ചേരുന്നത്.

മിസോറാമിൽ നിന്നുള്ള 26-കാരൻ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെയും ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയും ആണ് തൻ്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. നിരവധി യൂത്ത് തലങ്ങളിൽ അദ്ദേഹം ദേശീയ ടീമിനെ പ്രതിനിധീകരിച്ചു, അണ്ടർ -19 ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. 2016 ൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു.

ക്ലബ് തലത്തിൽ, ബെംഗളൂരു എഫ്‌സി അദ്ദേഹത്തിന് ഐ-ലീഗിലെ പ്രൊഫഷണൽ അരങ്ങേറ്റം നൽകി. ചെന്നൈയിൻ എഫ്‌സി, ഡെൽഹി ഡൈനാമോസ്, ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നിവയ്‌ക്കായും കളിച്ചു. മൊത്തം 130-ലധികം മത്സരങ്ങൾ ദേശീയ ലീഗിൽ കളിച്ചിട്ടുണ്ട്.

ഡാനിയേലിൻ്റെ കളിരീതിയും സവിശേഷതകളും ദ്വീപുവാസികളുടെ തത്ത്വചിന്തയോടും മൂല്യങ്ങളോടും യോജിക്കുന്നു. അദ്ദേഹത്തിൻ്റെ കൂടിച്ചേരൽ ടീമിൻ്റെ ആക്രമണത്തെ കൂടുതൽ ശക്തിപ്പെടുത്തും

ഒരു വൻ സൈനിംഗ് മുംബൈ സിറ്റി പൂർത്തിയാക്കി, ജോൺ ടൊറാൽ എത്തി

മുൻ ആഴ്സണൽ താരം ജോൺ ടൊറാൽ മുംബൈ സിറ്റിയിൽ. മുംബൈ സിറ്റി താരത്തെ സൈൻ ചെയ്തതായി ഇന്ന് പ്രഖ്യാപിച്ചു. ജോൺ ടൊറാലും മുംബൈ സിറ്റിയും തമ്മിൽ 2025-26 സീസൺ അവസാനം വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. 29കാരനായ താരം അവസാനമായി ഗ്രീക്ക് ക്ലബ്ബായ OFIയിലാണ് കളിച്ചത്.

ബാഴ്സലോണയുടെയും ആർസണലിന്റെയും യൂത്ത് ടീമിലൂടെ വളർന്നുവന്ന താരം ബാഴ്സലോണ അക്കാദമിയിൽ 2003 മുതൽ 2011 വരെ ഉണ്ടായിരുന്നു. പിന്നീട് 2011ൽ യൂത്ത് ടീമിലേക്ക് എത്തിയ ടൊറാൽ അവിടെ ആറു വർഷങ്ങളോളം താരം ചെലവഴിച്ചു. ആഴ്സണലിന് ആയി സീനിയർ അരങ്ങേറ്റം നടത്തിയില്ല എങ്കിലും ആഴ്സണൽ ഒരുകാലത്ത് പ്രതീക്ഷയോടെ കണ്ട താരമായിരുന്നു.

പിന്നീട് ഇംഗ്ലീഷ് ക്ലബ്ബുകൾ ആയ ബ്രെന്റ്ഫോർഡ്, ബെർമിങ്ഹാം സിറ്റി, ഹൾ സിറ്റി എന്നിവർക്കായി കളിച്ചു. സ്പാനിഷ് ക്ലബ്ബായ ഗ്രാനഡക്ക് വേണ്ടിയും സ്കോട്ട് ക്ലബ് ആയ റൈഞ്ചേഴ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2017ൽ മാത്രമാണ് താരം ആഴ്സണൽ വിട്ടത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരം മുംബൈ സിറ്റിയുടെ കിരീടം പ്രതീക്ഷകൾക്ക് വലിയ കരുത്താകും എന്ന ക്ലബ് പ്രതീക്ഷിക്കുന്നു

ജയേഷ് റാണെയുടെ കരാർ മുംബൈ സിറ്റി പുതുക്കി

ജയേഷ് റാണെ മുംബൈ സിറ്റി എഫ് സിയിൽ സ്ഥിര കരാർ ഒപ്പുവെച്ചു. 2024-25 സീസൺ അവസാനം വരെയുള്ള കരാറിൽ താരം ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയിൽ നിന്ന് ലോണിൽ ആയിരുന്നു ജയേഷ് മുംബൈയിൽ കളിച്ചിരുന്നത്..

ഈ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ മുംബൈ സിറ്റിക്ക് ആയി കളിച്ച ജയേഷ് 4 അസിസ്റ്റുകൾ സംഭാവന ചെയ്തിരുന്നു. മുംബൈയിൽ എത്തും മുമ്പ് 2 വർഷത്തോളം ജയേഷ് ബെംഗളൂരു എഫ് സി താരമായിരുന്നു. അതിനു മുമ്പ് മോഹൻ ബഗാനായും ഐസോളിലും താരം കളിച്ചു.

ഇതുവരെ ഐ എസ് എല്ലിൽ 123 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5 ഗോളുകളും 12 അസിസ്റ്റും മധ്യനിര താരം സംഭാവന ചെയ്തു. ചെന്നൈയിൻ എഫ് സിക്കായും മുമ്പ് ഐ എസ് എല്ലിൽ ജയേഷ് കളിച്ചിട്ടുണ്ട്.

മുൻ ആഴ്സണൽ താരം ജോൺ ടൊറാൽ മുംബൈ സിറ്റിയിലേക്ക്

മുൻ ആഴ്സണൽ താരം ജോൺ ടൊറാൽ മുംബൈ സിറ്റിയിലേക്ക് എത്തുന്നു. മുംബൈ സിറ്റി താരത്തെ സൈൻ ചെയ്യുന്നതിന് അടുത്തെത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു‌. ജോൺ ടൊറാലും മുംബൈ സിറ്റിയും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി കരാർ ഒപ്പുവയ്ക്കുക മാത്രമേ വേണ്ടൂ. 29കാരനായ താരം അവസാനമായി ഗ്രീക്ക് ക്ലബ്ബായ OFIയിലാണ് കളിച്ചത്.

ബാഴ്സലോണയുടെയും ആർസണലിന്റെയും യൂത്ത് ടീമിലൂടെ വളർന്നുവന്ന താരം ബാഴ്സലോണ അക്കാദമിയിൽ 2003 മുതൽ 2011 വരെ ഉണ്ടായിരുന്നു. പിന്നീട് 2011ൽ യൂത്ത് ടീമിലേക്ക് എത്തിയ ടൊറാൽ അവിടെ ആറു വർഷങ്ങളോളം താരം ചെലവഴിച്ചു. ആഴ്സണലിന് ആയി സീനിയർ അരങ്ങേറ്റം നടത്തിയില്ല എങ്കിലും ആഴ്സണൽ ഒരുകാലത്ത് പ്രതീക്ഷയോടെ കണ്ട താരമായിരുന്നു.

പിന്നീട് ഇംഗ്ലീഷ് ക്ലബ്ബുകൾ ആയ ബ്രെന്റ്ഫോർഡ്, ബെർമിങ്ഹാം സിറ്റി, ഹൾ സിറ്റി എന്നിവർക്കായി കളിച്ചു. സ്പാനിഷ് ക്ലബ്ബായ ഗ്രാനഡക്ക് വേണ്ടിയും സ്കോട്ട് ക്ലബ് ആയ റൈഞ്ചേഴ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2017ൽ മാത്രമാണ് താരം ആഴ്സണൽ വിട്ടത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരം മുംബൈ സിറ്റിയുടെ കിരീടം പ്രതീക്ഷകൾക്ക് വലിയ കരുത്താകും എന്ന ക്ലബ് പ്രതീക്ഷിക്കുന്നു

ജീക്സൺ സിംഗിനെ സ്വന്തമാക്കാൻ മുംബൈ സിറ്റി ശ്രമിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരം ജീക്സൺ സിംഗിനെ തേടി മറ്റു ഐ എസ് എൽ ക്ലബുകൾ രംഗത്ത് എത്താൻ സാധ്യത. ജീക്സണായി ഉടൻ ക്ലബുകൾ രംഗത്ത് എത്തും എന്ന് ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകർ പറയുന്നു. മുംബൈ സിറ്റിയുടെ മധ്യനിര താരം അപുയിയയെ മോഹൻ ബഗാൻ സൈൻ ചെയ്തതോടെ മുംബൈ സിറ്റി ഒരു ഇന്ത്യൻ മധ്യനിര താരത്തിനായുള്ള അന്വേഷണത്തിൽ ആണ്. ജീക്സൺ ആകും മുംബൈ സിറ്റി ലക്ഷ്യമിടുന്ന താരം.

ജീക്സൺ സിംഗിന് ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. ജീക്സൺ കരാർ പുതുക്കാൻ തയ്യാറായില്ല എങ്കിൽ താരത്തെ വിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിഗണിക്കും. അല്ലായെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും.

2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു. ഈ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ജീക്സണ് ഏറെ മത്സരങ്ങൾ നഷ്ടമായിരുന്നു.

അപുയിയയെ മുംബൈ സിറ്റിയിൽ നിന്ന് മോഹൻ ബഗാൻ റാഞ്ചി

മുംബൈ സിറ്റിയുടെ യുവതാരം അപുയിയയെ (ലാലങ്മിയ റാൾട്ടെ) മോഹൻ ബഗാൻ സ്വന്തമാക്കുന്നു. മുംബൈ സിറ്റിയിൽ താരത്തിന് ഉണ്ടായിരുന്ന റിലീസ് ക്ലോസ് നൽകിയാണ് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കുന്നത്. 23കാരനായ താരത്തെ വിട്ടുകൊടുക്കാൻ മുംബൈ സിറ്റിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ താരം തന്നെ ആവശ്യപ്പെട്ടത് കൊണ്ട് മുംബൈ സിറ്റി റിലീസ് ക്ലോസ് വഴി താരത്തെ വിടാൻ സമ്മതിക്കുക ആയിരുന്നു.

അവസാന രണ്ടു വർഷമായി മുംബൈ സിറ്റിക്ക് ഒപ്പം അപുയിയ ഉണ്ട്. നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു താരം മുംബൈ സിറ്റിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മധ്യനിര താരം 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. ആകെ ഐ എസ് എല്ലിൽ 91 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യം ദേശീയ ടീമിന്റെയും ഭാവി ആയാണ് അപുയിയയെ കണക്കാക്കുന്നത്.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ ആരോസിനായും അപുയിയ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിലെ എമേർജിങ് പ്ലയർ പുരസ്കാരവും അപുയിയ മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി താരം രെഹ്നേഷ് മുംബൈ സിറ്റിയിൽ

ജംഷദ്പൂരിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ടി പി രെഹ്നേഷ് ഇനി മുംബൈ സിറ്റിയിൽ. രെഹ്നേഷിന്റെ സൈനിംഗ് മുംബൈ സിറ്റി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2027വരെയുള്ള കരാറിൽ ആണ് രെഹ്നേഷ് മുംബൈ സിറ്റിയിൽ എത്തുന്നത്. അടുത്ത സീസണിൽ രെഹ്നേഷ് മുംബൈ സിറ്റിയുടെ ഒന്നാം ഗോൾ കീപ്പർ ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അവസാന നാലു സീസണുകളിലായി രെഹ്നേഷ് ജംഷദ്പൂർ എഫ് സിക്ക് ഒപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു രെഹ്നേഷിനെ ജംഷദ്പൂർ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിൽ രെഹ്നേഷ് കളിച്ചിരുന്നു എങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്സിൽ വലിയ പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല.

ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിരുന്നു. പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായൊക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.

ഇന്ത്യയിൽ ആകെ 204 ആഭ്യന്തര മത്സരങ്ങളിൽ കളിച്ച രെഹ്നേഷ് 59 ക്ലീൻ ഷീറ്റുകൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

ദിമിക്കു മുന്നിൽ വൻ ഓഫർ വെച്ച് മുംബൈ സിറ്റി

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുൻ സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ സ്വന്തമാക്കാനായി മുംബൈ സിറ്റിയും രംഗത്ത്. ദിമിയും മുംബൈയുമായുള്ള ചർച്ചകൾ മുന്നോട്ടു പോവുകയാണെന്നും താരം മുംബൈയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും IFTWC റിപ്പോർട്ട് ചെയ്യുന്നു. മലേഷ്യയിൽ നിന്നും ദിമിക്ക് വലിയ ഓഫർ ഉണ്ട്.

ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ബെംഗളൂരു എന്ന് തുടങ്ങി ദിമിക്കായി ഒരു വൻ ട്രാൻസ്ഫർ യുദ്ധം തന്നെയാണ് നടക്കുന്നത്. ദിമി ഇതുവരെ ആരുമായും കരാർ ഒപ്പുവെച്ചിട്ടില്ല‌. പക്ഷെ താരം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു.

മുംബൈ സിറ്റിയെ ISL ചാമ്പ്യന്മാരാക്കിയ കോച്ചിന് പുതിയ കരാർ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം നേടിയതിനു പിന്നാലെ മുംബൈ സിറ്റി അവരുടെ പരിശീലകൻ പീറ്റർ ക്രാറ്റ്‌കിയുടെ കരാർ നീട്ടി. ഒരു വർഷം നീളുന്ന പുതിയ കരാറുൽ ക്രാറ്റ്കി ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള, 42 കാരൻ 2023 ഡിസംബറിൽ, സീസണിൻ്റെ മധ്യത്തിൽ, ആയിരുന്നു മുംബൈയുടെ പരിശീലകനായി എത്തിയത്.

അദ്ദേഹം 23 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ചു. ഒരു ഐ എസ് എൽ കിരീടവും നേടിക്കൊടുത്തു. 16 വിജയവും മൂന്ന് സമനിലയും 4 തോൽവിയുമാണ് അദ്ദേഹത്തിന് ഈ സീസണിൽ ഉള്ളത്. ക്രാറ്റ്‌കിയുടെ കീഴിൽ, ഐഎസ്എല്ലിൻ്റെ ലീഗ് ഘട്ടത്തിൽ (47 പോയിൻ്റ്) തങ്ങളുടെ എക്കാലത്തെയും ഉയർന്ന പോയിൻ്റുകൾ രേഖപ്പെടുത്താൻ മുംബൈക്ക് ആയിരുന്നു.

ക്രാറ്റ്കി ഏറ്റെടുത്തതിനുശേഷം, ഐഎസ്എല്ലിൽ മുംബൈ നേടിയ ഗോളുകളിൽ 62%-ലധികവും ഇന്ത്യക്കാരാണ് സ്‌കോർ ചെയ്തത്.

മലയാളി യുവതാരം നൗഫൽ ഇനി ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഒപ്പം!!

മലയാളി യുവതാരം നൗഫൽ പി എൻ മുംബൈ സിറ്റിയിൽ. മുംബൈ സിറ്റി നൗഫലിനെ സൈൻ ചെയ്തതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഗോകുലം കേരളയുടെ അറ്റാക്കിങ് താരമായ നൗഫൽ അവസാന സീസണുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു നൗഫൽ. ഇതാണ് നൗഫലിനെ മുംബൈ സിറ്റി റാഞ്ചാനുള്ള കാരണം.

അവസാന രണ്ട് സീസണുകളായി നൗഫൽ ഗോകുലം കേരളയുടെ പ്രധാന താരങ്ങളിൽ ഒന്നാണ്. മുംബൈ സിറ്റി മൂന്ന് വർഷത്തെ കരാറിലാണ് നൗഫലിനെ സൈൻ ചെയ്യുന്നത്. 23കാരനായ താരം അടുത്ത സീസൺ മുതൽ മുംബൈ സിറ്റിയുടെ സീനിയർ ടീമിൽ ഉണ്ടാകും

മലയാളികൾക്കും ഏറെ സന്തോഷം തരുന്ന വാർത്തയാണ് ഇത്. ഐ എസ് എൽ ചാമ്പ്യൻമാരുടെ ഇപ്പോഴത്തെ സ്ക്വാഡിലെ ഏക മലയാളി പ്ലെയറാണ് നൗഫൽ. മുമ്പ് കേരളം സന്തോഷ് ട്രോഫി നേടിയപ്പോഴും നൗഫൽ ടീമിൽ ഉണ്ടായിരുന്നു. ഗോകുലം കേരളയിൽ എത്തും മുമ്പ് ബാസ്കോക്ക് വേണ്ടി നൗഫൽ കളിച്ചിട്ടുണ്ട്.

മോഹൻ ബഗാനെ കൊൽക്കത്തയിൽ വീഴ്ത്തി മുംബൈ സിറ്റി ISL ചാമ്പ്യൻസ്!!

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈയിലേക്ക്. ഇന്ന് ആവേശകരമായ ഫൈനലിന് ഒടുവിൽ മുംബൈ സിറ്റി ഐ എസ് എൽ കിരീടം ഉയർത്തി. ഇന്ന് കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ തോൽപ്പിച്ച് ആണ് മുംബൈ സിറ്റി കിരീടം നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1നാണ് മുംബൈ വിജയിച്ചത്. നേരത്തെ ഐ എസ് എൽ ഷീൽഡ് മോഹൻ ബഗാനു മുന്നിൽ നഷ്ടപ്പെട്ടതിന്റെ പകവീട്ടൽ കൂടി ആയി ഇത്.

ഇന്ന് ഇരു ടീമുകളും മികച്ച രീതിയിൽ ആണ് ആദ്യ പകുതിയിൽ കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് തവണ മുംബൈ സിറ്റിയുടെ ചാങ്തെയുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയുടെ അവസാനം കമ്മിംഗ്സിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ആദ്യ പകുതി മോഹൻ ബഗാൻ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ മുംബൈ സിറ്റി തുടക്കത്തിൽ തന്നെ തിരിച്ചടിച്ചു. 53ആം മിനുട്ടിൽ പെരേര ഡിയസിലൂടെ ആയിരുന്നു മുംബൈ സിറ്റി തിരിച്ചടിച്ചത്. ഇതിനു ശേഷം രാഹുൽ ബെകെയിലൂടെ ഒരു സുവർണ്ണാവസരം മുംബൈക്ക് ലഭിച്ചു എങ്കിലും ഷോട്ട് ലക്ഷ്യം കണ്ടില്ല.

മത്സരത്തിന്റെ 81ആം മിനുട്ടിൽ ബിപിൻ സിംഗിലൂടെ മുംബൈ സിറ്റി ആദ്യമായി ലീഡ് എടുത്തു. താരത്തിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇഞ്ച്വറി ടൈമിൽ വോചസിലൂടെ മൂന്നാം ഗോൾ കൂടെ മുംബൈ സിറ്റി നേടിയതോടെ വിജയവും കിരീടവും ഉറപ്പായി.

മുംബൈ സിറ്റിയുടെ രണ്ടാം ഐ എസ് എൽ കിരീടമാണിത്.

Exit mobile version