Picsart 24 05 10 22 27 06 894

മുംബൈ സിറ്റിയെ ISL ചാമ്പ്യന്മാരാക്കിയ കോച്ചിന് പുതിയ കരാർ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം നേടിയതിനു പിന്നാലെ മുംബൈ സിറ്റി അവരുടെ പരിശീലകൻ പീറ്റർ ക്രാറ്റ്‌കിയുടെ കരാർ നീട്ടി. ഒരു വർഷം നീളുന്ന പുതിയ കരാറുൽ ക്രാറ്റ്കി ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള, 42 കാരൻ 2023 ഡിസംബറിൽ, സീസണിൻ്റെ മധ്യത്തിൽ, ആയിരുന്നു മുംബൈയുടെ പരിശീലകനായി എത്തിയത്.

അദ്ദേഹം 23 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ചു. ഒരു ഐ എസ് എൽ കിരീടവും നേടിക്കൊടുത്തു. 16 വിജയവും മൂന്ന് സമനിലയും 4 തോൽവിയുമാണ് അദ്ദേഹത്തിന് ഈ സീസണിൽ ഉള്ളത്. ക്രാറ്റ്‌കിയുടെ കീഴിൽ, ഐഎസ്എല്ലിൻ്റെ ലീഗ് ഘട്ടത്തിൽ (47 പോയിൻ്റ്) തങ്ങളുടെ എക്കാലത്തെയും ഉയർന്ന പോയിൻ്റുകൾ രേഖപ്പെടുത്താൻ മുംബൈക്ക് ആയിരുന്നു.

ക്രാറ്റ്കി ഏറ്റെടുത്തതിനുശേഷം, ഐഎസ്എല്ലിൽ മുംബൈ നേടിയ ഗോളുകളിൽ 62%-ലധികവും ഇന്ത്യക്കാരാണ് സ്‌കോർ ചെയ്തത്.

Exit mobile version