ഇന്ന് ISL ഫൈനൽ!! കിരീടം തേടി ബെംഗളൂരുവും മോഹൻ ബഗാനും


2024–25 ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് ആവേശകരമായ പരിസമാപ്തി കുറിക്കാൻ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും ഫൈനലിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് കിക്കോഫ് നടക്കും. ജിയോസിനിമയിലും സ്റ്റാർ സ്പോർട്സ് 3 ലും തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും.

ജോസ് മൊളീനയുടെ കീഴിൽ മോഹൻ ബഗാൻ ഈ സീസണിലെ മികച്ച ടീമായിരുന്നു. ജാമി മക്ലാറനും ജേസൺ കമ്മിംഗ്സും മുന്നേറ്റത്തിൽ അവരുടെ പ്രധാന താരങ്ങളാണ്. മറുവശത്ത്, ജെറാർഡ് സറഗോസയുടെ കീഴിൽ ബെംഗളൂരു എഫ്‌സി സീസൺ അവസാനത്തിൽ മികച്ച തിരിച്ചുവരവ് നടത്തിയ ടീമാണ്. സുനിൽ ഛേത്രി, ആൽബർട്ടോ നൊഗ്വേര തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരുടെ മിന്നുന്ന പ്രകടനമാണ് അവർക്ക് കരുത്തായത്.

ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഓരോ വിജയം വീതം നേടി. ഡ്യൂറാൻഡ് കപ്പിലെ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകൾക്കും വലിയ ആരാധകവൃന്ദവും ഐ എസ് എല്ലിൽ സമ്പന്നമായ ചരിത്രവും ഒപ്പം മികച്ച കളിക്കാരും ഉള്ളതിനാൽ, ശനിയാഴ്ച കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ഫൈനൽ തീപാറുന്ന പോരാട്ടത്തിനു സാക്ഷ്യം വഹിക്കും.

അപുയയുടെ അവസാന നിമിഷ ഗോളിലൂടെ മോഹൻ ബഗാൻ ഫൈനലിൽ

കൊൽക്കത്ത, ഏപ്രിൽ 7: സെമിഫൈനൽ മത്സരത്തിൽ ജാംഷഡ്പൂർ എഫ്‌സിയെ 3-2 എന്ന അഗ്രഗേറ്റിൽ പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയന്റ് (എംബിഎസ്ജി) തുടർച്ചയായ മൂന്നാം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫൈനലിലേക്ക് പ്രവേശിച്ചു. ആദ്യ പാദം 2-1ന് തോറ്റ ബഗാൻ, സ്വന്തം മൈതാനത്ത് 2-0ന് വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.

51-ാം മിനിറ്റിൽ പ്രോണെ ഹാൽഡറിന്റെ ഒരു ഹാൻഡ്‌ബോളിന് ശേഷം ലഭിച്ച പെനാൽറ്റി ഗോളാക്കി കമ്മിങ്സ് അഗ്രഗേറ്റ് സ്കോർ 2-2 എന്ന നിലയിൽ സമനിലയിലാക്കി.

മോഹൻ ബഗാൻ വിജയ ഗോളിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു, അവസാനം സ്റ്റോപ്പേജ് സമയത്ത് ആ ഗോൾ വന്നു. ലാലെങ്മാവിയ റാൾട്ടെയെ (അപുയ) ഒരു ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ ബഗാനെ ഫൈനലിലേക്ക് അയച്ചു. 3-2 അഗ്രഗേറ്റ് സ്കോറിന് ബഗാൻ വിജയം ഉറപ്പിച്ചു.

ഏപ്രിൽ 12 ന് കൊൽക്കത്തയിൽ നടക്കാൻ പോകുന്ന ഫൈനലിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ്‌സിയെ നേരിടും.

ISL സെമി; അവസാന നിമിഷ ഗോൾ ജംഷഡ്പൂർ മോഹൻ ബഗാനെ തോൽപ്പിച്ചു

വ്യാഴാഴ്ച ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2024-25 സെമിഫൈനൽ ആദ്യ പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ജാംഷഡ്പൂർ എഫ്‌സിക്ക് 2-1ന്റെ വിജയം. ഹാവി ഹെർണാണ്ടസ് സ്റ്റോപ്പേജ് സമയത്ത് നേടിയ ഗോളിൽ ആണ് ജംഷഡ്പൂർ വിജയം ഉറപ്പിച്ചത്.

24-ാം മിനിറ്റിൽ ജാവിയർ സിവേറിയോ പന്ത് വലയിലേക്ക് ഹെഡ് ചെയ്തതോടെ ജാംഷഡ്പൂർ ലീഡ് നേടി. എന്നിരുന്നാലും, അതിശയകരമായ ഒരു ഫ്രീ-കിക്കിലൂടെ ജേസൺ കമ്മിംഗ്സ് മോഹൻ ബഗന് സമനില നേടി. 91-ാം മിനിറ്റിൽ, ഹെർണാണ്ടസ് റിത്വിക് ദാസിന്റെ പാസിൽ നിന്ന് വിജയ ഗോൾ നേടി. ഏപ്രിൽ 7 ന് കൊൽക്കത്തയിൽ രണ്ടാം പാദം നടക്കും.

പരിക്കേറ്റ ആശിഷ് റായിക്ക് പകരം അഭിഷേക് സിംഗ് ഇന്ത്യൻ ടീമിൽ

2025 മാർച്ചിൽ ഫിഫ ഇൻ്റർനാഷണൽ വിൻഡോയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് താരം ആശിഷ് റായ് പരിക്ക് മൂലം പുറത്തായി. പഞ്ചാബ് എഫ്‌സിയുടെ അഭിഷേക് സിംഗ് ടെക്‌ചമിനെ പകരക്കാരനായി മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ടീമിൽ ഉൾപ്പെടുത്തി.

ഈ ഇന്റർനാഷണൽ ബ്രേക്കിന്റെ ഭാഗമായി ഇന്ത്യ മാർച്ച് 19 ന് മാലിദ്വീപിനെയും മാർച്ച് 25 ന് ബംഗ്ലാദേശിനെയും നേരിടും.

വീണ്ടും കിരീടം!! മോഹൻ ബഗാൻ ISL ഷീൽഡ് ഉറപ്പിച്ചു!!

ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് മോഹൻ ബഗാൻ ഉറപ്പിച്ചു. ഇന്ന് നടന്ന ഒഡീഷക്ക് എതിരായ മത്സരം വിജയിച്ചതോടെയാണ് മോഹൻ ബഗാൻ ഷീൽഡ് ഉറപ്പിച്ചത്‌. മൂന്ന് മത്സരങ്ങൾ ഇനിയും ബാക്കിയിരിക്കെ ആണ് അവർ ഷീൽഡ് ഉറപ്പിച്ചത്.

ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരം മോഹൻ ബഗാന് അത്ര എളുപ്പമായിരുന്നില്ല. 90 മിനുറ്റുകളിലും ഗോൾ ഒന്നും വന്നില്ല. എന്നാൽ ഇഞ്ച്വറി ടൈമിൽ മോഹൻ ബഗാൻ വിജയ ഗോൾ കണ്ടെത്തി. പെട്രാറ്റോസ് ആണ് ബഗാനായി വിജയ ഗോൾ നേടിയത്. 83ആം മിനുറ്റിൽ ഒഡീഷ ഡിഫൻഡർ ഫാൾ ചുവപ്പ് കാർഡ് കണ്ടത് കളിയിൽ നിർണായകമായി.

ഈ വിജയത്തോടെ മോഹൻ ബഗാൻ 22 മത്സരങ്ങളിൽ നിന്ന് 52 പോയിന്റിൽ എത്തി. 42 പോയിന്റുമായി രണ്ടാമത് ഉള്ള ഗോവ ശേഷിക്കുന്ന 3 മത്സരങ്ങൾ വിജയിച്ചാലും 51 പോയിന്റിൽ മാത്രമെ എത്തുകയുള്ളൂ. തുടർച്ചയായ രണ്ടാം സീസണിലാണ് മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കുന്നത്.

പ്ലേ ഓഫ് മറക്കാം! കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് കൊച്ചിയിലും തോറ്റു

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ദയനീയ പരാജയം. ഇന്ന് കൊച്ചിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി.

ഇന്ന് ആദ്യ മിനുട്ട് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അറ്റാക്ക് ആണ് കണ്ടത്. പക്ഷെ ഒരു അവസരം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. കോറോ സിങും, അമാവിയയും പെപ്രയും എല്ലാം ഗോളിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഒന്നും വലയിൽ എത്തിയില്ല. സുഭാഷിഷ് ബോസിന്റെ മികച്ച ബ്ലോക്കുകളും വിശാൽ കെയ്തിന്റെ സേവും ബഗാനെ രക്ഷിച്ചു.

മത്സരത്തിൽ 28ആം മിനുറ്റിൽ ബഗാൻ അവരുടെ ആദ്യ അവസരത്തിൽ നിന്ന് തന്നെ ഗോളടിച്ച് ലീഡ് എടുത്തു. ലിസ്റ്റൺ സൃഷ്ടിച്ച അവസരം മക്ലരൻ വലയിൽ എത്തിക്കുക ആയിരുന്നു.

മത്സരത്തിന്റെ 40ആം മിനുറ്റിൽ വീണ്ടും മക്ലരൻ മോഹൻ ബഗാനായി ഗോൾ നേടി. ഇത്തവണ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ആയിരുന്നു ഗോൾ. സ്കോർ 2-0.

രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്തു. പക്ഷെ ഗോൾ കണ്ടെത്തിയത് ബഗാൻ തന്നെ ആയിരുന്നു. 66ആം മിനുട്ടിൽ ആൽബെർട്ടോ റോഡ്രിഗസിലൂടെ ബഗാൻ മൂന്നാം ഗോൾ നേടി.

ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ആറാം സ്ഥാനത്തുള്ള മുംബൈയുമായി 7 പോയിന്റ് വ്യത്യാസം ബ്ലാസ്റ്റേഴ്സിന് ഉണ്ട്. ഇനി ആകെ 4 മത്സരം മാത്രമെ ബാക്കിയുള്ളൂ.

അറ്റാക്ക് ചെയ്തു, പക്ഷെ ഗോളടിച്ചില്ല!! കേരള ബ്ലാസ്റ്റേഴ്സ് 2 ഗോളിന് പിറകിൽ

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടു ഗോളിന് പിറകിൽ നിൽക്കുന്നു. ഇന്ന് ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും ബ്ലാസ്റ്റേഴ്സ് താരങ്ങൾ മുതലാക്കാത്താത് തിരിച്ചടിയായി.

ഇന്ന് ആദ്യ മിനുട്ട് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അറ്റാക്ക് ആണ് കണ്ടത്. പക്ഷെ ഒരു അവസരം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. കോറോ സിങും, അമാവിയയും പെപ്രയും എല്ലാം ഗോളിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഒന്നും വലയിൽ എത്തിയില്ല. സുഭാഷിഷ് ബോസിന്റെ മികച്ച ബ്ലോക്കുകളും വിശാൽ കെയ്തിന്റെ സേവും ബഗാനെ രക്ഷിച്ചു.

മത്സരത്തിൽ 28ആം മിനുറ്റിൽ ബഗാൻ അവരുടെ ആദ്യ അവസരത്തിൽ നിന്ന് തന്നെ ഗോളടിച്ച് ലീഡ് എടുത്തു. ലിസ്റ്റൺ സൃഷ്ടിച്ച അവസരം മക്ലരൻ വലയിൽ എത്തിക്കുക ആയിരുന്നു.

മത്സരത്തിന്റെ 40ആം മിനുറ്റിൽ വീണ്ടും മക്ലരൻ മോഹൻ ബഗാനായി ഗോൾ നേടി. ഇത്തവണ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ആയിരുന്നു ഗോൾ. സ്കോർ 2-0.

മോഹൻ ബഗാന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. പരുക്ക് കാരണം നോഹ സദോയി ഇന്ന് സ്ക്വാഡിൽ ഇല്ല.

സച്ചിൻ സുരേഷ് ആണ് വല കാക്കുന്നത്. സന്ദീപ്, നവോച, ഹോർമിപാം, മിലോസ് എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. മധ്യനിരയിൽ ലൂണയും ഡാനിഷും ആണ് കളിക്കുന്നത്. അമാവിയ, ജീസസ്, പെപ്ര, കുറോ എന്നിവർ അറ്റാക്കിൽ ഇറങ്ങുന്നു.

മോഹൻ ബഗാൻ ലൈനപ്പ്;

പ്ലേ ഓഫ് ഉറപ്പിക്കണം, അതിനായി പരമാവധി പോയിന്റ് നേടണം എന്ന് ലൂണ

പ്ലേഓഫ് സ്ഥാനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശ്രമിക്കുമ്പോൾ, ശനിയാഴ്ച മോഹൻ ബഗാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഊന്നിപ്പറഞ്ഞു. മത്സരത്തിന് മുമ്പ് സംസാരിച്ച ലൂണ, പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നേരിടുന്നതിന്റെ വെല്ലുവിളിയെ കുറിച്ച് സംസാരിച്ചു.

“ഞങ്ങൾക്ക് കഴിയുന്നത്ര പോയിന്റുകൾ ശേഖരിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് സ്വന്തം ഗ്രൗണ്ടിൽ,” ലൂണ പറഞ്ഞു, ഹോം അഡ്വാന്റേജ് മുതലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്ലേഓഫിനായി ബ്ലാസ്റ്റേഴ്‌സ് കടുത്ത മത്സരത്തിലായതിനാൽ, സീസണിന്റെ അവസാന ഘട്ടത്തിൽ ഓരോ പോയിന്റും പ്രധാനമാണെന്ന് ഉറുഗ്വേ മിഡ്ഫീൽഡർ അടിവരയിട്ടു.

ടീമിന് ഈ ആഴ്ച മികച്ച രീതിയിൽ പരിശീലനം നടത്താൻ ആയി എന്നും “ഈ വെല്ലുവിളിക്ക് ഞങ്ങൾ തയ്യാറാണ്,” എന്നും അദ്ദേഹം പറഞ്ഞു. ടീമിനായി എല്ലാം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ മോഹൻ ബഗാന് പ്രധാന താരങ്ങളെ നഷ്ടമാകും

ഫെബ്രുവരി 15 ന് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് മുമ്പ് മോഹൻ ബഗാന് തിരിച്ചടി. അവരുടെ മൂന്ന് പ്രധാന താരങ്ങൾ ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കില്ല. ഇന്നലെ മഞ്ഞകാർഡ് കിട്ടിയ ഗ്രെഗ് സ്റ്റുവർട്ട് ആണ് ഇതിൽ പ്രധാന താരം. ഇന്നലെ പഞ്ചാബിനെതിരെ തന്റെ ഈ സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് ലഭിച്ച മിഡ്ഫീൽഡർ ഒരു മത്സരത്തിൽ സ്പെൻഷൻ നേരിടും.

കൂടാതെ, സഹൽ അബ്ദുൾ സമദും അനിരുദ്ധ് താപ്പയും പരിക്കുകൾ കാരണവും പുറത്താണ്. ഇപ്പോൾ ലീഗിൽ ഒന്നാമതുള്ള മോഹൻ ബഗാനെതിരെ വിജയം നേടേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.

പഞ്ചാബ് എഫ്‌സിയെ തകർത്ത് മോഹൻ ബഗാൻ പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചു

വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ പഞ്ചാബ് എഫ്‌സിയെ 3-0 ന് തോൽപ്പിച്ചുകൊണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐ‌എസ്‌എൽ 2024-25 പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ജാമി മക്ലാരന്റെ ഇരട്ട ഗോളുകളുടെയും ലിസ്റ്റൺ കൊളാസോയുടെ ഒരു ഗോളിന്റെയും കരുത്തിൽ ആയിരുന്നു ഈ വിജയം. 46 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Jamie Maclaren of Mohun Bagan Super Giant celebrates after scoring a goal during match 120 between Mohun Bagan Super Giant and Punjab FC of the Indian Super League (ISL) 2024-25 season held at the Vivekananda Yuba Bharati Krirangan, Kolkata on 1st February 2025. Dipayan Bose/Focus Sports/ FSDL

56-ാം മിനിറ്റിൽ ആയിരിന്നു മക്ലാരന്റെ ആദ്യ ഗോൾ. തുടർന്ന് 63-ാം മിനിറ്റിൽ ലിസ്റ്റൺ ലീഡ് ഇരട്ടിയാക്കി. 90-ാം മിനിറ്റിൽ മക്ലാരൻ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. പഞ്ചാബ് 23 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

മോഹൻ ബഗാൻ മുഹമ്മദൻ എസ്‌സിയെ 4-0 ന് തകർത്തു

വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ മുഹമ്മദൻ എസ്‌സിയെ 4-0 ന് കീഴടക്കി. 43 പോയിന്റുമായി മറീനേഴ്‌സിനെ ഐ‌എസ്‌എൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് 10 പോയിന്റ ലീഡ് നേടി.

12-ാം മിനിറ്റിൽ സുഭാഷിഷിലൂടെ ആദ്യ ഗോൾ നേടി. തുടർന്ന് 20-ാം മിനിറ്റിൽ മൻവീറിന്റെ ഹെഡർ ഗോളും. പകുതി സമയത്തിന് മുമ്പ് സുഭാഷിഷിന്റെ മൂന്നാം ഗോളും വന്നു. സുഭാഷിഷ് വീണ്ടും ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ അവസാനം മുഹമ്മദൻസിന്റെ കാസിമോവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

53-ാം മിനിറ്റിൽ ജേസൺ കമ്മിംഗ്‌സിന്റെ കൃത്യമായ ക്രോസ് ഹെഡ് ചെയ്തുകൊണ്ട് മൻവീർ നാലാം ഗോൾ നേടി വിജയം പൂർത്തിയാക്കി.

Exit mobile version