Picsart 24 12 08 22 31 43 050

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്ത്

ഗുവാഹത്തി, ഡിസംബർ 8: മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ മൻവീർ സിങ്ങും ലിസ്റ്റൺ കൊളാസോയും നേടിയ ഗോളുകളുടെ പിൻബലത്തിൽ ആയിരുന്നു വിജയം. ഈ വിജയം 23 പോയിൻ്റുമായി അവരെ പട്ടികയിൽ ഒന്നാമതെത്തിച്ചു.

രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ മൻവീർ സിംഗ്ടോപ്പ് കോർണറിലേക്ക് ഒരു ഉജ്ജ്വല സ്‌ട്രൈക്ക് എത്തിച്ച് മോഹൻ ബഗാന് ലീഡ് നൽകുക ആയിരുന്നു.

ലീഡിൻ്റെ ആവേശത്തിൽ മോഹൻ ബഗാൻ കളിയിൽ പിടി മുറുക്കി. വെറും ആറ് മിനിറ്റിനുള്ളിൽ, ലിസ്റ്റൺ കൊളാസോ, ഗുർമീത് സിങ്ങിനെ മറികടന്ന് ലീഡ് ഇരട്ടിയാക്കി. മോഹൻ ബഗാന്റെ സീസണിലെ ആറാമത്തെ ക്ലീൻ ഷീറ്റ് ആണിത്.

Exit mobile version