Jesus Kerala Blatsers

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാരക തിരിച്ചുവരവ്!! മൊഹമ്മദൻസിനെ വീഴ്ത്തി

ഇന്ന് കൊൽക്കത്തയിൽ വെച്ച് മൊഹമ്മദൻസിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തകർപ്പൻ വിജയം. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം.

29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു മൊഹമ്മദൻസിന്റെ ഗോൾ. പെനാൾറ്റി കസെമോവ് ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ പെപ്രയെ പകരക്കാരനായി എത്തിച്ചതോടെ ആണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറിയത്.

67ആം മിനുട്ടിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ലൂണയുടെ വലതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് നോഹ ഗോൾ മുഖത്തേക്ക് മറിച്ചു നൽകി. അത് പെപ്ര ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.

പിന്നാലെ ജീസസ് ജിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു. 75ആം മിനുട്ടിലായിരുന്നു ജിമിനസിന്റെ ഗോൾ. നവോച നൽകിയ ക്രോസ് ജിമിനസ് ഹെഡർ ചെയ്ത് ഗോൾ ആക്കുകയായിരുന്നു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. മൊഹമ്മദൻസ് 4 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version