അമീറും ഇമാദും പകരക്കാരായി ഹണ്ട്രഡിൽ കളിക്കും


ഹൺഡ്രഡ് 2025-ൽ കളിക്കാനുള്ള പാകിസ്ഥാൻ താരങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. ഇടംകൈയ്യൻ പേസർ മുഹമ്മദ് അമീറും ഓൾറൗണ്ടർ ഇമാദ് വസീമും നോർത്തേൺ സൂപ്പർചാർജേഴ്സുമായി കരാർ ഒപ്പിട്ടു.
ബെൻ ഡ്വാർഷൂസിന് പകരക്കാരനായി അമീറും മിച്ചൽ സാന്റ്നറിന് പകരക്കാരനായി ഇമാദും (രണ്ട് മത്സരങ്ങൾക്ക് മാത്രം) ടീമിൽ എത്തുന്നത്. മാർച്ചിൽ നടന്ന ഡ്രാഫ്റ്റിൽ ഒരു പാക് താരത്തെയും തിരഞ്ഞെടുക്കാതിരുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലാണെന്നുള്ള ഊഹാപോഹങ്ങൾക്ക് ഇതോടെ അറുതിയായി.


നേരത്തെ, ഡ്രാഫ്റ്റിൽ ഒരു പാകിസ്ഥാൻ താരത്തെ പോലും തിരഞ്ഞെടുക്കാത്തത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എട്ട് ഫ്രാഞ്ചൈസികളിൽ നാലെണ്ണത്തിൻ്റെയും ഉടമസ്ഥാവകാശം ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകൾക്ക് ആയതാണ് ഇതിന് കാരണമെന്ന് പാകിസ്ഥാനിൽ പലരും ആരോപിച്ചു.

എന്നാൽ, രാഷ്ട്രീയമല്ല ഇതിന് പിന്നിലെ കാരണമെന്നും, പാകിസ്ഥാൻ്റെ വൈറ്റ്-ബോൾ ടൂർണമെന്റുകളിലെ തിരക്കുകൾ, ടി20-യിലെ മോശം പ്രകടനം, കഴിഞ്ഞ സീസണിൽ ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരുടെ അവസാന നിമിഷങ്ങളിലെ പിന്മാറ്റം എന്നിവയാണ് ഡ്രാഫ്റ്റിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നും ECB (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്) വ്യക്തമാക്കിയിരുന്നു.


നേരത്തെ ഓവൽ ഇൻവിസിബിൾസിനായി കളിച്ചിട്ടുള്ള അമീറും ഇമാദും ഇപ്പോൾ ബെൻ സ്റ്റോക്സിനൊപ്പം സൂപ്പർചാർജേഴ്സ് ടീമിൽ ചേരും. തോളിലെ പരിക്ക് കാരണം സ്റ്റോക്സ് അനൗപചാരികമായ ഉപദേശകന്റെ റോൾ മാത്രമായിരിക്കും നിർവഹിക്കുക.


അതേസമയം, ഓഗസ്റ്റ് 5-ന് ആരംഭിക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായി മാർക്ക് ചാപ്മാൻ (മാഞ്ചസ്റ്റർ ഒറിജിനൽസ്), ഫർഹാൻ അഹമ്മദ് (മാഞ്ചസ്റ്റർ ഒറിജിനൽസ്), അകേൽ ഹൊസൈൻ (ട്രെന്റ് റോക്കറ്റ്സ്), ജോൺ സിംപ്സൺ, ഡാൻ ഡൗത്ത്‌വെയ്റ്റ് (ലണ്ടൻ സ്പിരിറ്റ്) എന്നിവരടക്കം നിരവധി താരങ്ങൾ ഹ്രസ്വകാല പകരക്കാരായി വിവിധ ടീമുകളിൽ എത്തിയിട്ടുണ്ട്.


അടുത്ത വർഷം തനിക്ക് ഐപിഎൽ കളിക്കാൻ ആകും എന്ന് മുഹമ്മദ് ആമിർ

അവസരം ലഭിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. “അടുത്ത വർഷത്തോടെ, എനിക്ക് ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കും, ഒരു അവസരം ലഭിച്ചാൽ, തീർച്ചയായും – ഞാൻ ഐപിഎല്ലിൽ കളിക്കും.” തൻ്റെ ഭാവിയെക്കുറിച്ച് സംസാരിച്ച അമീർ പറഞ്ഞു.

അമീർ ബ്രിട്ടീഷ് പൗരത്വം എടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ ആണെങ്കിൽ, 2026-ൽ അദ്ദേഹം ഐപിഎൽ കളിക്കാൻ യോഗ്യത നേടും.. രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഐ ലി എൽ ടൂർണമെൻ്റിൽ പാകിസ്ഥാൻ കളിക്കാരെ കളിക്കാൻ ഇപ്പോൾ അനുവദിക്കുന്നില്ല, എന്നാൽ അമീറിൻ്റെ സിറ്റിസൺഷിപ്പ് മാറ്റം ഒരു വിദേശ കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന് ഇന്ത്യയിൽ കളിക്കാൻ അവസരം നൽകും.

കടലാസ്സിൽ ഇന്ത്യ ശക്തരായിരിക്കും, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്താൻ ജയിക്കും – ആമിർ

ബംഗ്ലാദേശിനെതിരായ മുൻ മത്സരത്തിൽ ഇന്ത്യയുടെ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും, പാകിസ്ഥാനെതിരെ ഈ പിഴവുകൾ ആവർത്തിച്ചാൽ ഇന്ത്യ വലിയ വില നൽകുമെന്ന് ആമിർ പറഞ്ഞു.

“ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ദിവസം, ഏറ്റവും കുറച്ച് പിഴവുകൾ വരുത്തുന്ന ടീം വിജയിക്കും,” ആമിർ പറഞ്ഞു.

“ഇന്ത്യൻ ടീം കടലാസിൽ ശക്തരാണെന്ന് തോന്നുന്നു. ദ്വിരാഷ്ട്ര പരമ്പരയിലെ അവരുടെ പ്രകടനം നോക്കുകയാണെങ്കിൽ, അവർ നന്നായി കളിച്ചിട്ടുണ്ട്, പക്ഷേ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ധാരാളം തെറ്റുകൾ വരുത്തി. പാകിസ്ഥാനുമായുള്ള മത്സരം ഏറെ സമ്മർദ്ദം ഉള്ള മത്സരമാണ്. അതിനാൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ അതേ തെറ്റുകൾ വരുത്തിയാൽ, പാകിസ്ഥാന് മത്സരം ജയിക്കാനുള്ള സാധ്യതയുണ്ട്.” ആമിർ പറഞ്ഞു.

മുഹമ്മദ് ആമിർ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂഡൽഹി, ഡിസംബർ 14: പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തുടക്കത്തിൽ 2020-ൽ വിരമിച്ച അമീർ, 2024 മാർച്ചിൽ തിരിച്ചുവരവ് നടത്തിയിരുന്നു. 2024 ടി20 ലോകകപ്പിൽ കളിച്ചു, അവിടെ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി.

ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, പിസിബിയോടും കുടുംബത്തോടും ആരാധകരോടും അമീർ നന്ദി അറിയിച്ചു, അതേസമയം ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2009-ൽ അരങ്ങേറ്റം കുറിച്ച ശേഷം എല്ലാ ഫോർമാറ്റുകളിലായി 271 അന്താരാഷ്ട്ര വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2010-ലെ സ്‌പോട്ട് ഫിക്സിംഗ് അഴിമതിക്ക് ശേഷം അഞ്ച് വർഷത്തെ വിലക്ക് ലഭിച്ചിരുന്നു.

പിന്നീട് പാകിസ്ഥാൻ്റെ ചാമ്പ്യൻസ് ട്രോഫി 2017 വിജയത്തിലും മറ്റ് പ്രധാന ടൂർണമെൻ്റുകളിലും ഒരു പ്രധാന പങ്ക് വഹിച്ചു.

താനും ആമിറും തിരികെ വന്നത് പാകിസ്താന് ലോകകപ്പ് നേടിക്കൊടുക്കാൻ ആണെന്ന് ഇമാദ് വസിം

താനും മുഹമ്മദ് ആമിറും തിരികെ വന്നത് പാകിസ്താന് ലോകകപ്പ് കിരീടം നേടിക്കൊടുക്കാൻ ആണ് എന്ന് ഇമാദ് വാസിം. ഇരുവരും അടുത്ത് ആയിരുന്നു വിരമിക്കൽ തീരുമാനം പിൻവലിച്ച് പാകിസ്താൻ ടീമിക് തിരികെയെത്തിയത്. വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) അരങ്ങേറുന്ന ടി20 ലോകകപ്പിൽ പാകിസ്താനെ വിജയിപ്പിക്കാൻ സഹായിക്കാനാണ് താനും മുഹമ്മദ് ആമിറും തങ്ങളുടെ വിരമിക്കൽ തീരുമാനം മാറ്റിയതെന്ന് ഇമാദ് വസീം പറഞ്ഞു.

“കളിക്കാൻ വേണ്ടി മാത്രമല്ല. ഞാനും അമീറും ഒരു കാരണത്താലാണ് മടങ്ങി വന്നത് – അവസാനമായി ഒരു തവണ പോയി ലോകകപ്പ് വിജയിക്കുന്നതിനാണ് അത്. കഴിഞ്ഞ കുറച്ചുകാലമായി ഞങ്ങൾ ടി20 ലോകകപ്പ് സെമിയും ഫൈനലും കളിക്കുകയാണ്. ഇത് വളരെ വലിയ നേട്ടമാണ്, ”ഇമാദ് പറഞ്ഞു.

“എന്നാൽ സെമിഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും ആരും ഓർക്കുന്നില്ല എന്നതാണ് സത്യം. ആളുകൾ ചാമ്പ്യന്മാരെ ഓർക്കുന്നു. ആ സെമിഫൈനലുകളും ഫൈനലുകളും കളിക്കുക, തുടർന്ന് ആ ടൂർണമെൻ്റ് വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫലം ദൈവത്തിൻ്റെ കൈയിലാണ്, പക്ഷേ ടൂർണമെൻ്റിൽ വിജയിക്കുക എന്നതാണ് ഞങ്ങളുടെ മെന്റാലിറ്റി, ”അദ്ദേഹം പറഞ്ഞു.

തകർപ്പൻ ബൗളിംഗുമായി പാകിസ്താൻ, ന്യൂസിലൻഡിന് എതിരെ 7 വിക്കറ്റ് വിജയം

രണ്ടാം ടി ട്വന്റിയിൽ ന്യൂസിലൻഡിനെതിരെ ഏകപക്ഷീയമായ വിജയം നേടി പാകിസ്താൻ. ഇന്ന് ഏഴ് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാൻ നേടിയത്. ഇന്ന് പ്രധാന താരങ്ങളിൽ പലരും ഇല്ലാതെ ഇറങ്ങിയ ന്യൂസിലൻഡ് 18.1 ഓവറിലേക്ക് വെറും 90 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

പാകിസ്ഥാൻ മികച്ച ബോളിംഗ് ആണ് ഇന്ന് കാഴ്ചവച്ചത്. ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദീർഘകാലത്തിനു ശേഷം ടീമിലേക്ക് തിരികെവന്ന മുഹമ്മദ് ആമിർ രണ്ട് വിക്കറ്റ് നേടി. മൂന്ന് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങിയാണ് അമീർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.

അബ്രാർ, ശദബ് ഖാൻ എന്നിവരും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. നസീം ഷാ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ 13ആം ഓവറിലേക്ക് വിജയം കൈവരിച്ചു. ആകെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് അവർക്ക് നഷ്ടമായത്. 45 റൺസ് എടുത്ത റിസുവാൻ ഖാനും 18 റൺസ് എടുത്ത് ഇർഫാൻ ഖാനും പുറത്താകാതെ നിന്നു. ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴ കാരണം നടന്നിരുന്നില്ല. പാകിസ്താൻ ഇപ്പോൾ പരമ്പരയിൽ 1-0ന് മുന്നിലാണ്.

പാകിസ്താൻ ന്യൂസിലൻഡിന് എതിരായ ടീം പ്രഖ്യാപിച്ചു, ആമിറും വസീമും ടീമിൽ തിരികെയെത്തി

പാകിസ്താൻ ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയ്ക്ക് ആയുള്ള ടീം പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച മുഹമ്മദ് ആമിറും ഇമാദ് വാസിമും ടീമിൽ തിരികെയെത്തി. വസീമും ആമിറും അടുത്തിടെ ആയിരുന്നു വിരമിക്കൽ പിൻ
വലിച്ചത്.

2020 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെയാണ് അമീർ അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. 2024 പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) സീസണിൽ ഇസ്‌ലാമാബാദ് യുണൈറ്റഡിനെ കിരീടം വിജയിപ്പിക്കാൻ സഹായിച്ച വസീം മികച്ച ഫോമിലാണ്.

യുഎഇ ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിലക്കപ്പെട്ട ഉസ്മാൻ ഖാൻ പാകിസ്ഥാൻ ദേശീയ ടീമിലേക്ക് ആദ്യമായി എത്തി. 7 മത്സരങ്ങളിൽ നിന്ന് 107.5 ശരാശരിയിലും 164.12 സ്‌ട്രൈക്ക് റേറ്റിലും 430 റൺസ് കഴിഞ്ഞ PSL-ൽ ഉസ്മാൻ ഖാൻ നേടിയിരുന്നു. പിഎസ്എൽ 2024ലെ എമർജിംഗ് പ്ലെയർ ഇർഫാൻ ഖാനും ടീമിൽ ഇടംപിടിച്ചു.

Pakistan squad for New Zealand T20Is
Babar Azam (captain), Abrar Ahmed, Azam Khan, Fakhar Zaman, Iftikhar Ahmed, Imad Wasim, Mohammad Abbas Afridi, Mohammad Rizwan, Mohammad Amir, Muhammad Irfan Khan, Naseem Shah, Saim Ayub, Shadab Khan, Shaheen Shah Afridi, Usama Mir, Usman Khan, Zaman Khan

മുഹമ്മദ് ആമിറും വിരമിക്കൽ പിൻവലിച്ചു, പാകിസ്താനായി ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു

വിരമിച്ച പാകിസ്താൻ പേസർ മുഹമ്മദ് ആമിർ വിരമിക്കൽ പിൻവലിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ താൻ വീണ്ടും ഒരുക്കമാണ് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ആമിർ അറിയിച്ചു. ടി20 ലോകകപ്പിൽ കളിക്കുക ആണ് ആമിറിന്റെ ലക്ഷ്യ. കഴിഞ്ഞ ദിവസം ഇമാദ് വാസികും വിരമിക്കൽ തീരുമാനം പിൻവലിച്ച് എത്തിയിരുന്നു.

ആമിറിനോട് വിരമിക്കൽ പിൻ വലിക്കാൻ
പി സി ഹി അംഗങ്ങൾ അടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ ടീം പരിശീലകർമാരും ക്രിക്കറ്റ് ബോർഡുമായി ഉടക്കി ആയിരുന്നു 2020ൽ ആമിർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

അമീർ പാകിസ്ഥാന് വേണ്ടി വളരെ മികച്ച പ്രകടനമാണ് മുമ്പ് കാഴ്ചവെച്ചത്. 2010ൽ ഇംഗ്ലണ്ടിൽ നടന്ന മാച്ച് ഫിക്സിംഗ് കേസിൽ പെട്ടതിനാൽ മുമ്പ് അഞ്ച് വർഷത്തേക്ക് വിലക്കപ്പെട്ട താരം കൂടിയാണ് ആമിർ. ഇനി താരം പാകിസ്താൻ ടീമിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകർ.

പാകിസ്താന്റെ സിസ്റ്റം അല്ല, ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം എന്ന് ആമിർ

പാകിസ്ഥാൻ ക്രിക്കറ്റിന്റെ സിസ്റ്റത്തിൽ അല്ല ക്യാപ്റ്റൻ ബാബർ അസം ആണ് പ്രശ്നം എന്ന് മുൻ പാകിസ്ഥാൻ ബൗളർ മുഹമ്മദ് ആമിർ. ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം. അദ്ദേഹം പരാജയം അംഗീകരിക്കുകയാണ്. അമീർ പറഞ്ഞു.

“ആകെ അഞ്ചാാറ് പേർക്കാണ് പാകിസ്ഥാൻ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ബാബറും അവരിലൊരാളാണ്, 1992ൽ ഇമ്രാൻ ഖാന്റെ കീഴിൽ ഞങ്ങൾ ലോകകപ്പ് നേടി, അന്നും ഇതേ സിസ്റ്റമായിരുന്നു. 2009-ലെ ടി20 ലോകകപ്പും ഇതേ സംവിധാനത്തിലൂടെയാണ് ഞങ്ങൾ നേടിയത്, 2017-ലെ ചാമ്പ്യൻസ് ട്രോഫിയും അതേ സമ്പ്രദായത്തിന് കീഴിലാണ് ഞങ്ങൾ നേടിയത്,” ആമിർ പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ബാബർ ക്യാപ്റ്റനാണ്. അവൻ സ്വയം കെട്ടിപ്പെടുത്ത ടീമാണിത്‌. ക്യാപ്റ്റന്റെ ചിന്താഗതി മാറാത്തിടത്തോളം, സിസ്റ്റത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ആദ്യ മത്സരത്തിന് ശേഷം ഫഖറിനെ ബെഞ്ചിലിരുത്തിയത് ആണോ ക്യാപ്റ്റൻസി അമീർ ചോദിക്കുന്നു.

“ധോണി ഇന്ത്യയുടെ ക്രിക്കറ്റിനെ മാറ്റിമറിച്ചുവെന്ന് ഞങ്ങൾ പറയുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും സിസ്റ്റത്തെ മാറ്റിയില്ല. ജഡേജയ്ക്കും അശ്വിനും എത്രനാൾ അവസരം നൽകുമെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണെന്നാണ് ഇപ്പോൾ നമ്മൾ പറയുന്നത്. എംഎസ് ധോണിയാണ് അവർക്ക് ടീമിനെ നൽകിയത്” അമീർ പറഞ്ഞു.

“ചീഫ് സെലക്ടറുടെ ചീപ് സെലക്ഷൻ!!” പാകിസ്താൻ ടീം സെലക്ഷനെതിരെ അമീർ

മുൻ പാകിസ്താൻ പേസ് ബൗളർ മൊഹമ്മദ് അമീർ പാകിസ്താൻ ഇന്നലെ തിരഞ്ഞെടുത്ത ലോകകപ്പ് ടീമിന് എതിരെ രംഗത്ത്. ട്വിറ്ററിലൂടെയാണ് അമീർ തന്റെ രോഷം പങ്കുവെച്ചത്. ചീഫ് സെലക്ടറുടെ ചീപ് സെലക്ഷൻ ആണ് കാണാൻ ആകുന്നത് എന്ന് അമീർ ട്വീറ്റ് ചെയ്തു. പാകിസ്താൻ ചീഫ് സെലക്ടർ മൊഹമ്മദ് വാസിമിനെതിരെ ആയിരുന്നു അമീറിന്റെ ട്വീറ്റ്.

പാകിസ്താൻ സ്ക്വാഡിലേക്ക് വെറ്ററൻ താരം ഷൊഹൈബ് മാലികിനെയും സർഫറാസ് അഹമ്മദിനെയും പരിഗണിച്ചിരുന്നില്ല. ഇതാണ് വിമർശനത്തിനു കാരണം. ഏഷ്യ കപ്പിൽ ഫൈനലിൽ പരാജയപ്പെട്ട ടീമിൽ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് പാകിസ്താൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചത്.

പാകിസ്താൻ ലോകകപ്പ് സ്ക്വാഡ്;

Babar Azam (C), Shadab Khan (VC), Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir

Reserves: Fakhar Zaman, Mohammad Haris, Shahnawaz Dahani

മാനേജ്മെന്റിന്റെ മാനസിക പീഡനം; ക്രിക്കറ്റിൽ നിന്ന് വിരമിച്ച് പാകിസ്ഥാൻ ബൗളർ

പാകിസ്ഥാൻ ടീം മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങളെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ മുഹമ്മദ് ആമിർ. നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് മാനേജ്‌മന്റ് തന്നെ മാനസ്സികമായി പീഡിപ്പിക്കുകയാണെന്നും അതുകൊണ്ടാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും 28കാരനായ മുഹമ്മദ് ആമിർ പറഞ്ഞു.

2009ൽ പാകിസ്ഥാൻ ടി20 ലോകകപ്പ് നേടിയപ്പോഴും 2017ൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയപ്പോഴും മുഹമ്മദ് ആമിർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. നേരത്തെ ന്യൂസിലാൻഡ് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിൽ മുഹമ്മദ് ആമിറിന് അവസരം ലഭിച്ചിരുന്നില്ല. നേരത്തെ 2019 ജൂണിൽ തന്നെ മത്സരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചിരുന്നു.

ന്യൂസിലാൻഡിനെതിരെ പാകിസ്ഥാൻ പ്രഖ്യാപിച്ച 35 അംഗ ടീമിൽ മുഹമ്മദ് ആമിർ ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി. ന്യൂസിലാൻഡ് പരമ്പരക്കുള്ള ടീമിൽ അവസരം ലഭിക്കാതിരുന്നതോടെ താരം ലങ്ക പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.

നാല് വീതം വിക്കറ്റുമായി അമീറും ഷഹീനും, 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍ ടെസ്റ്റില്‍ 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 382/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച വിക്കറ്റുകള്‍ 49 റണ്‍സിനു വീഴുകയായിരുന്നു. മുഹമ്മദ് അമീര്‍ ആയിരുന്നു മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. അമീര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

ക്വിന്റണ്‍ ഡിക്കോക്കിന്റെ(59) വിക്കറ്റ് ആണ് മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. വെറോണ്‍ ഫിലാന്‍ഡറെയും(16), കാഗിസോ റബാഡയെയും(11) അമീര്‍ പുറത്താക്കിയപ്പോള്‍ ഡെയില്‍ സ്റ്റെയിനിനെ(13) ഷഹീന്‍ അഫ്രീദിയാണ് മടക്കിയയച്ചത്. 10 റണ്‍സുമായി ഡുവാനെ ഒളിവിയര്‍ പുറത്താകാതെ നിന്നു.

Exit mobile version