Picsart 24 03 24 18 35 14 240

മുഹമ്മദ് ആമിറും വിരമിക്കൽ പിൻവലിച്ചു, പാകിസ്താനായി ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു

വിരമിച്ച പാകിസ്താൻ പേസർ മുഹമ്മദ് ആമിർ വിരമിക്കൽ പിൻവലിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ താൻ വീണ്ടും ഒരുക്കമാണ് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ആമിർ അറിയിച്ചു. ടി20 ലോകകപ്പിൽ കളിക്കുക ആണ് ആമിറിന്റെ ലക്ഷ്യ. കഴിഞ്ഞ ദിവസം ഇമാദ് വാസികും വിരമിക്കൽ തീരുമാനം പിൻവലിച്ച് എത്തിയിരുന്നു.

ആമിറിനോട് വിരമിക്കൽ പിൻ വലിക്കാൻ
പി സി ഹി അംഗങ്ങൾ അടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ ടീം പരിശീലകർമാരും ക്രിക്കറ്റ് ബോർഡുമായി ഉടക്കി ആയിരുന്നു 2020ൽ ആമിർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

അമീർ പാകിസ്ഥാന് വേണ്ടി വളരെ മികച്ച പ്രകടനമാണ് മുമ്പ് കാഴ്ചവെച്ചത്. 2010ൽ ഇംഗ്ലണ്ടിൽ നടന്ന മാച്ച് ഫിക്സിംഗ് കേസിൽ പെട്ടതിനാൽ മുമ്പ് അഞ്ച് വർഷത്തേക്ക് വിലക്കപ്പെട്ട താരം കൂടിയാണ് ആമിർ. ഇനി താരം പാകിസ്താൻ ടീമിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകർ.

Exit mobile version