ഓറഞ്ച് പടയെ തുരത്തി മോഡ്രിചും ക്രൊയേഷ്യയും നാഷൺസ് ലീഗ് ഫൈനലിൽ

യുവേഫ നാഷൺസ് ലീഗിൽ ക്രൊയേഷ്യ ഫൈനലിൽ. ഇന്ന് നെതർലാന്റ്സിൽ നടന്ന സെമി ഫൈനലിൽ ആതിഥേയരെ തന്നെ തോല്പ്പിച്ച് ആണ് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ 4-2ന്റെ വിജയം അവർ സ്വന്തമാക്കി. ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനൽ ആണ് ഇത്.

ഇന്ന് മത്സരം നന്നായി തുടങ്ങിയത് ക്രൊയേഷ്യ തന്നെ ആയിരുന്നു. അവർ പന്ത് കൈവശം വെച്ച് നന്നായി തന്നെ കളിച്ചു. പക്ഷേ ആദ്യ ഗോൾ വന്നത് നെതർലന്റ്സിൽ നിന്ന് ആയിരുന്നു. മത്സരത്തിന്റെ 34ആം മിനുട്ടിൽ മലന്റെ സ്ട്രൈക്കിൽ നെതർലന്റ്സ് മുന്നിൽ എത്തി. ആദ്യ പകുതി ഈ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട ക്രൊയേഷ്യ 55ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സമനിലയിലേക്ക് ക്രൊയേഷ്യ എത്തി. ക്രമരിച് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ 72ആം മിനുറ്റിൽ പസലിചുലൂടെ രണ്ടാം ഗോൾ ക്രൊയേഷ്യ നേടി. കളി ക്രൊയേഷ്യ വിജയിക്കുക ആണെന്ന് തോന്നിയ മത്സരത്തിന്റെ 96ആം മിനുട്ടിൽ നോവ ലാങിലൂടെ നെതർലന്റ്സ് സമനില കണ്ടെത്തി. സ്കോർ 2-2.

ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ എട്ട് മിനുട്ട് പിന്നിടവെ പെട്കോവിചിലൂടെ ക്രൊയേഷ്യയുടെ മൂന്നാം ഗോൾ. അവർ 3-2ന് മുന്നിൽ എത്തി. മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മോഡ്രിച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. സ്കോർ 4-2.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇറ്റലി സ്പെയിനെ ആണ് നേരിടുക.

മോഡ്രിചിന് പരിക്ക്, സിറ്റിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി നഷ്ടമായേക്കും

റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി‌. അവരുടെ സ്റ്റാർ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിന് ഇടത് കാലിന് പരിക്കേറ്റതിനാൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒസാസുനയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഫൈനൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ എന്നിവ ഉൾപ്പെടെയുള്ള നിർണായകമായ വരാനിരിക്കുന്ന മത്സരങ്ങൾ ക്രൊയേഷ്യൻ ഇന്റർനാഷണലിന് നഷ്ടമായേക്കാം.

ലാലിഗ കിരീടത്തിൽ നിന്ന് അകലെ ആയ റയൽ മാഡ്രിഡിന്റെ ഈ സീസണിലെ കിരീട പ്രതീക്ഷയാണ് കോപ ഡ റേയും ചാമ്പ്യൻസ് ലീഗും. മോഡ്രിച്ചിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. 37-കാരനായ മോഡ്രിച് ഈ സീസണിലും ലോസ് ബ്ലാങ്കോസിന്റെ പ്രധാന കളിക്കാരനായി തുടരുകയാണ്.

മോഡ്രിചും റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നു!!!!

റയൽ മാഡ്രിഡ് ടോണി ക്രൂസിന്റെ കരാർ പുതുക്കിയതിനു പിന്നാലെ മോഡ്രിചിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. റയലും താരവും പോസിറ്റീവ് ആണെന്നും താമസിയാതെ കരാർ പുതുക്കും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

ക്ലബിൽ ഒരു വർഷത്തെ പുതിയ കരാർ ആകും മോഡ്രിച് ഒപ്പുവെക്കുക. 37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച്ഛ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആയിരുന്നു താരം റയലിൽ തന്നെ തുടരണം എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.

നേരത്തെ ക്രൂസും റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നില്ല എങ്കിൽ വിരമിക്കാം എന്ന നിലപാടിൽ ആയിരുന്നു.

“റയൽ മാഡ്രിഡിൽ തുടരാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ അത് അർഹിക്കുന്നതു കൊണ്ട് മാത്രം ആയിരിക്കണം” – മോഡ്രിച്

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് താൻ മാനേജ്മെന്റുമായി കരാർ നീട്ടുന്നതിനെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല എന്നു പറഞ്ഞു. റയൽ മാഡ്രിഡുമായുള്ള മോഡ്രിച്ചിന്റെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ക്ലബിലെ അദ്ദേഹത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

“ഞാൻ ഇതുവരെ ക്ലബ്ബുമായി സംസാരിച്ചിട്ടില്ല,” മോഡ്രിച്ച് പറഞ്ഞു. “തീർച്ചയായും എനിക്ക് ഇവിടെ തുടരാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ അത് അർഹിക്കുന്നതുകൊണ്ട് മാത്രം ആയിരിക്കണം. അല്ലാതെ ഞാൻ മോഡ്രിച്ച് ആയതുകൊണ്ടാവരുത്.” അദ്ദേഹം പറഞ്ഞു.

2012ൽ റയൽ മാഡ്രിഡ് ക്ലബിൽ ചേർന്നതു മുതൽ റയൽ മാഡ്രിഡിന്റെ റ്റീമിന്റെ അവിഭാജ്യ ഘടകമാണ് മോഡ്രിച്ച്, അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ നേടാൻ അദ്ദേഹം അവരെ സഹായിച്ചു. “എന്റെ ഭാവി എന്ത് ആയാലും, റയൽ മാഡ്രിഡിനോടുള്ള എന്റെ സ്നേഹം ഒരിക്കലും മാറില്ല,” മോഡ്രിച്ച് പറഞ്ഞു. “ഇത് എന്റെ ജീവിതത്തിന്റെ ഭാഗമായ ക്ലബ്ബാണ്.” 37കാരനായ താരം പറഞ്ഞു.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ല എന്ന് മോഡ്രിച്

ഈ ലോകകപ്പ് കഴിയുന്നതോടെ മോഡ്രിച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് തള്ളുകയാണ് മോഡ്രിച്. ഞാൻ ഇപ്പോഴും ഫുട്ബോൾ ആസ്വദിക്കുന്നു എന്നും കളിക്കുന്നത് തുടരുന്നതിൽ പ്രശ്നം കാണുന്നില്ല എന്നും മോഡ്രിച് പറയുന്നു.

കളിക്കുന്നത് തുടരാനും ഫുട്ബോൾ ആസ്വദിക്കാനും ഞാൻ ഇവിടെയുണ്ട്. പിന്നീട് എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ഞാൻ ഇതുവരെ അന്താരാഷ്ട്ര കരിയറിനെ കുറിച്ചിൽ തീരുമാനമെടുത്തിട്ടില്ല, എന്നും മോഡ്രിച് പറഞ്ഞു

മോഡ്രിച് 2024 യൂറോ കപ്പ് വരെ ക്രൊയേഷ്യക്ക്ക്കൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്ന് അവരുടെ പരിശീലകൻ ഡാലിക് പറഞ്ഞു.

ക്രൊയേഷ്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, മോഡ്രിച് തന്നെ നയിക്കും

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ അവരുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. 26അംഗ ടീമിനെ ലൂക മോഡ്രിച് ആകും നയിക്കുന്നത്. റയൽ മാഡ്രിഡ് താരം തന്നെയാകും ഇത്തവണയും ക്രൊയേഷ്യ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. ചെൽസി താരം കൊവാചിച്, സ്പർസ് താരം ഇവാൻ പെരിസിച് എന്നിവരും ക്രൊയേഷ്യൻ സ്ക്വാഡിൽ ഉണ്ട്.

ബെൽജിയം, കാനഡ, മൊറോക്കോ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എഫിലാണ് ക്രൊയേഷ്യ ലോകകപ്പിൽ ഇറങ്ങുക. 23ന് മൊറോക്കോയ്ക്ക് എതിരെ ആണ് അവരുടെ ആദ്യ മത്സരം. 27ന് കാനഡയെയും ഡിസംബർ 1ന് ബെൽജിയത്തെയും ക്രൊയേഷ്യ നേരിടും. ലോകകപ്പിനു മുന്നോടുയായി അവർ സൗദി അറേബ്യക്ക് എതിരെ ഒരു സന്നാഹ മത്സരം കളിക്കുന്നുണ്ട്.

മോഡ്രിച് റയൽ മാഡ്രിഡിൽ തുടരാൻ വേണ്ടി വേതനം കുറയ്ക്കും

റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം എന്ന മോഡ്രിചിന്റെ ആഗ്രഹം ഫലം കണ്ടേക്കും. ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിചിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തീരുമാനിച്ചതായാണ് പുതിയ വാർത്തകൾ. മോഡ്രിചിന് ഒരു വർഷത്തേക്കുള്ള കരാർ ആകും റയൽ നൽകുക‌. ഇത് സംബന്ധിച്ച് താരവും ക്ലബുമായി ധാരണയിൽ എത്തിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്.

36കാരനായ താരത്തിന്റെ റയലിലെ കരാർ അടുത്ത ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഇതുവരെ ഇരുനൂറിലധികം മത്സരങ്ങൾ മോഡ്രിച് റയലിനായി കളിച്ചിട്ടുണ്ട്. റയലിനൊപ്പം 17 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. ഈ കരാറിന് അവസാനം മോഡ്രിച് ഫുട്ബോളിൽ നിന്ന് തന്നെ വിരമിക്കാൻ സാധ്യതയുണ്ട്. മോഡ്രിച് റയലിൽ തുടരാൻ വേണ്ടി വേതനം കുറക്കാൻ തയ്യാറായി എന്നാണ് വാർത്തകൾ.

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വേണ്ട എന്ന് മോഡ്രിച്

രണ്ട് വർഷങ്ങൾ ഇടവിട്ട് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ വിമർശിച്ച് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച്. ഈ ഒരു നീക്കത്തെ കുറിച്ച് കളിക്കാരോട് അഭിപ്രായം ചോദിക്കാത്തതിൽ മോഡ്രിച് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് വർഷത്തിലൊരിക്കൽ ഒരു ലോകകപ്പിന്റെ ആവശ്യം ഞാൻ കാണുന്നില്ല എന്ന് ചൊവ്വാഴ്ച ശാക്തർ ഡൊണെറ്റ്സ്കിൽ പത്രസമ്മേളനത്തിൽ മോഡ്രിച്ച് പറഞ്ഞു.

“ഓരോ നാല് വർഷത്തിലും ഒരു ലോകകപ്പ് എന്നത് പ്രത്യേകതയുള്ളതാണ്, കാരണം എല്ലാവരും അത് വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നു, അതുകൊണ്ടാണ് ലോകകപ്പ് പ്രത്യേകമായി തുടരുന്നത്. രണ്ട് വർഷത്തിലൊരിക്കൽ ഒരു ലോകകപ്പ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല” – മോഡ്രിച് പറഞ്ഞു

“കളിക്കാരോടോ പരിശീലകരോടോ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അഭിപ്രായം പോലും ചോദിക്കാതെ ഫിഫ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം” മോഡ്രിച് പറഞ്ഞു.

മെസ്സി എക്കാലത്തെയും മികച്ചവൻ, പക്ഷെ ഈ വർഷം മോഡ്രിച്ചിന്റേത് : റാക്കിറ്റിച്ച്

അർജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പർ താരം ലിയോണൽ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്നും എന്ന ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ റാക്കിറ്റിച്ച്. ക്രോയേഷ്യൻ ടീമിൽ മോഡ്രിച്ചിന്റെ സഹ താരമാണ് റാക്കിറ്റിച്ച്.

യുവേഫയുടെ ഏറ്റവും മികച്ച താരമായി മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെടുകയും ഫിഫയുടെ ദി ബെസ്റ്റ് അവാർഡിനുള്ള അവസാന മൂന്ന് താരങ്ങളുടെ പട്ടികയിൽ മോഡ്രിച്ച് ഇടം പിടിക്കുകയും ചെയ്തിരുന്നു. ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും താരം എല്ലാ അവാർഡുകളും അർഹിക്കുന്നുണ്ടെന്നും റാക്കിറ്റിച്ച് പറഞ്ഞു.

അതെ സമയം ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് പട്ടികയിലെ അവസാന മൂന്ന് താരങ്ങളിൽ മെസ്സി ഉൾപ്പെട്ടിരുന്നില്ല.

 

Exit mobile version