Picsart 23 04 21 00 02 03 632

മോഡ്രിചും റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നു!!!!

റയൽ മാഡ്രിഡ് ടോണി ക്രൂസിന്റെ കരാർ പുതുക്കിയതിനു പിന്നാലെ മോഡ്രിചിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. റയലും താരവും പോസിറ്റീവ് ആണെന്നും താമസിയാതെ കരാർ പുതുക്കും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

ക്ലബിൽ ഒരു വർഷത്തെ പുതിയ കരാർ ആകും മോഡ്രിച് ഒപ്പുവെക്കുക. 37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച്ഛ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആയിരുന്നു താരം റയലിൽ തന്നെ തുടരണം എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.

നേരത്തെ ക്രൂസും റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നില്ല എങ്കിൽ വിരമിക്കാം എന്ന നിലപാടിൽ ആയിരുന്നു.

Exit mobile version