അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം, തുണയായത് ഇന്ത്യ പര്യടനം എന്ന് ബംഗ്ലാദേശ്

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടിയ ബംഗ്ലാദേശിന് തുണയായത് ടൂര്‍ണ്ണമെന്റിന് മുമ്പുള്ള ഇന്ത്യ പര്യടനം ആണെന്ന് പറഞ്ഞ് താരങ്ങള്‍. ദുബാബയിയിൽ നടന്ന ഏഷ്യ കപ്പിൽ യുഎഇയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം നേടിയത്. സെമിയിൽ ഇന്ത്യയെയും ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 19ലെ രണ്ട് ടീമുകളും ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമും അടങ്ങിയ ഒരു ടൂര്‍ണ്ണമെന്റാണ് ബംഗ്ലാദേശ് ഏഷ്യ കപ്പിന് മുമ്പ് കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ജയിച്ച ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ കരുത്തും ദൗര്‍ബല്യവും മനസ്സിലാക്കുവാന്‍ ഈ ടൂര്‍ണ്ണമെന്റ് സഹായിച്ചുവെന്നാണ് ഇന്ത്യയിൽ ടീമിനെ നയിച്ച അഹ്രാര്‍ അമിന്‍ വ്യക്തമാക്കിയത്.

ഇന്ത്യയുടെ ഭാവി സുരക്ഷിതമായ കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്നലെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടീമിന്റെ പ്രകടനം ഗംഭീരം ആയിരുന്നു എന്നും രാജ്യത്തെ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് ആയിരുന്നു തോൽപ്പിച്ചത്.

“നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ICC U19 ലോകകപ്പ് നേടിയതിന് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലൂടെ അവർ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലെ അവരുടെ മികച്ച പ്രകടനം കാണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്നാണ്. ,” മോദി ട്വീറ്റ് ചെയ്തു

വിസ ലഭിച്ചില്ല, അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു

വെസ്റ്റിന്‍ഡീസിൽ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള വിസ ലഭിയ്ക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ തന്നെ അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ടീമിന് ഇതുവരെ വെസ്റ്റിന്‍ഡീസിൽ എത്താന്‍ ആയിട്ടില്ല.

ജനൂവരി 14ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. അതിന് മുമ്പ് ടീമിന് സന്നാഹ മത്സരങ്ങള്‍ ലഭിയ്ക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നാണ് ഐസിസി ഹെഡ് ഓഫ് ഇവന്റ്സ് ക്രിസ് ടെട്‍ലി പറഞ്ഞത്.

ജനുവരി 10ന് ഇംഗ്ലണ്ടിനെതിരെയും 12ന് യുഎഇയ്ക്ക് എതിരെയുമായിരുന്നു അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍.

അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎസ്എ ക്രിക്കറ്റ്. 14 അംഗ സംഘത്തെയാണ് യുഎസ്എ ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 4 താരങ്ങളെ റിസര്‍വ് താരമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക.

രാഹുല്‍ ജരിവാലയെ റിസര്‍വിൽ ഉള്‍പ്പെടുത്തിയത് യുഎസ് ക്രിക്കറ്റ് സര്‍ക്കിളിൽ വലിയ ചര്‍ച്ചയാകുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെുന്നത്. ഡെയിൽ സ്റ്റെയിനിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ പേസര്‍ രോഹന്‍ പോസിനപ്പള്ളിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

 

Exit mobile version