Picsart 23 01 03 12 53 26 756

ചാമ്പ്യൻഷിപ്പിൽ മൈക്കിൾ കാരിക്ക് അത്ഭുതം, 22ആം സ്ഥാനത്തുള്ള ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചു

ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കിൾ കാരിക്ക് അത്ഭുതങ്ങൾ കാണിക്കുകയാണ്. കാരിക്ക് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം മിഡിൽസ്ബ്രോ നടത്തിയ മുന്നേറ്റം അവിസ്മരണീയമായിരുന്നു. കാരിക്കിന്റെ ഹെഡ് കോച്ചായുള്ള ആദ്യ ചുമതല ആയിരുന്നു മിഡിൽസ്ബ്രോ. കാരിക്ക് അവിടെ എത്തുന്ന സമയത്ത് ക്ലബ് 22ആം സ്ഥാനത്ത് നിന്ന് കഷ്ടപ്പെടുക ആയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ബർമിങ്ഹാമിനെ പരാജയപ്പെടുത്തിയതോടെ ആ മിഡിൽസ്ബ്രോ ഇന്ന് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അവസാന ആറ് മത്സരങ്ങളിൽ നിന്നുള്ള മിഡിൽസ്ബ്രോയുടെ അഞ്ചാം വിജയമായിരുന്നു ഇത്. സീസൺ പകുതിയിൽ നിൽക്കെ ക്ലബ് ഇപ്പോൾ പ്രൊമോഷൻ സ്വപ്നങ്ങളിൽ ആണ്. റിലഗേഷനെ ഭയന്നിരുന്ന ക്ലബാണെന്ന് ഓർക്കണം.

കാരിക്കിന്റെ കീഴിൽ മിഡിൽസ്ബ്രോ അവരുടെ കളി ശൈലി തന്നെ മാറ്റി. ബാഴ്സലോണയിൽ ഒക്കെ കണ്ടുവരുന്ന പൊസഷൻ ഫുട്ബോളുൻ കുറുകിയ പാസുകളും എതിരാളികളെ വട്ടം കറക്കുകയാണ്. തന്റെ 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് ക്ലബിന് നേടിക്കൊടുക്കാൻ കാരിക്കിന് ആയിട്ടുണ്ട്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകന്റെ വേഷത്തിൽ ഉണ്ടായിരുന്ന കാരിക്ക് കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡ് ടീമിന്റെ കെയർ ടേക്കർ മാനേജറും ആയിരുന്നു. കളത്തിൽ യുണൈറ്റഡിമായി ഇതിഹാസം തീർത്ത താരം കൂടിയാണ് കാരിക്ക്.

Exit mobile version