മെസ്സി എംബപ്പെ കൂട്ടുകെട്ട്, ചിരവൈരികളെ തോൽപ്പിച്ച് പി എസ് ജി

ഫ്രഞ്ച് ലീഗ് 1 ഏറ്റുമുട്ടലിൽ തങ്ങളുടെ ചിരവൈരികളായ മാഴ്സെയെ 3-0ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ. ലയണൽ മെസ്സിയുടെയും കൈലിയൻ എംബാപ്പെയുടെയും കൂട്ടുകെട്ടാണ് പി‌എസ്‌ജി ജയത്തിന് കരരുത്തായത്. 25-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ എംബാപ്പെയും ഗോളടി ആരംഭിച്ചു. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 29-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ മെസ്സി നേടിയ ഗോളിൽ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. മെസ്സിയുടെ ക്ലബ് കരിയറിലെ 700ആം ഗോളായി ഇത്.

രണ്ടാം പകുതിയിൽ മാ്ഹ്സെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പിഎസ്ജി ആധിപത്യം തുടർന്നു. 55-ാം മിനിറ്റിൽ മെസ്സിയും പാസിൽ നിന്ന് തന്റെ രണ്ടാം ഗോൾ എംബപ്പെ കണ്ടെത്തിയതോടെ പിഎസ്ജിയുടെ വിജയം ഉറപ്പായി. എംബപ്പെയുടെ പി എസ് ജി കരിയറിൽ 200ആം ഗോളായി ഇത്. എംബപ്പെ കവാനിയുടെ റെക്കൊർഡിന് ഒപ്പം എത്തിക്കുകയും ചെയ്തു‌.

ഈ വിജയത്തോടെ, 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി PSG ഇപ്പോൾ ലീഗ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് 52 പോയിന്റുമായി മാഴ്സെ രണ്ടാം സ്ഥാനത്ത് തുടരുന്നു.

94ആം മിനുട്ടിലെ മെസ്സിയുടെ ഫ്രീകിക്ക്, ഏഴു ഗോൾ ത്രില്ലർ ജയിച്ച് പി എസ് ജി

ലയണൽ മെസ്സി ഇഞ്ച്വറി ടൈമിൽ ഹീറോ ആയ മത്സരത്തിൽ പി എസ് ജിക്ക് വിജയം. ഇന്ന് പാരീസിൽ വെച്ച് ലില്ലെയെ നേരിട്ട പി എസ് ജി 87 മിനുട്ട് വരെ 3-2ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കി. മൂന്ന് തുടർ പരാജയങ്ങൾക്ക് ശേഷമാണ് പി എസ് ജി ഒരു വിജയം നേടുന്നത്.

ഇന്ന് മത്സരത്തിന്റെ ആദ്യ 17 മിനുട്ടിൽ തന്നെ പി എസ് ജി രണ്ടു ഗോളിന് മുന്നിൽ എത്തിയിരുന്നു. നെയ്മറും എംബപ്പെയും നേടിയ ഗോളുകൾ പി എസ് ജിക്ക് വിജറ്റം നൽകുമെന്നാണ് കരുതിയത്‌. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു. 24ആം മിനുട്ടിൽ ഡിയകെറ്റെയിലൂടെ ലില്ലെ ഒരു ഗോൾ മടക്കി. 58ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർ സമനിലയും നേടി. 69ആം മിനുട്ടിൽ ബാംബയുടെ ഗോൾ കൂടെ വന്നതോടെ പി എസ് ജി 2-3ന് പിറകിൽ.

അവിടെ നിന്നാണ് തിരിച്ചടി തുടങ്ങിയത്. 87ആം മിനുട്ടിൽ എംബപ്പെയുടെ ഗോളിലൂടെ സ്കോർ 3-3. പിന്നെ ഇഞ്ച്വറി ടൈമിൽ പി എസ് ജിയുടെ രക്ഷകനായി മെസ്സിയും എത്തിയതോടെ സ്കോർ 4-3. ഫ്രീകിക്കിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. പി എസ് ജി ജയം ഉറപ്പിച്ചു. 57 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുകയാണ്.നെയ്മറിന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത് ജയത്തിലും പി എസ് ജിക്ക് ആശങ്കയായി.

അവസാന വർഷങ്ങളിൽ റൊണാൾഡോ മെസ്സി ചർച്ചകളിൽ മെസ്സി ഒരുപാട് മുന്നിൽ എത്തി എന്ന് പിക്വെ

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലെടുത്താൽ മികച്ച കളിക്കാരൻ ആരെന്നുള്ള ചർച്ചയിൽ അഭിപ്രായം പറഞ്ഞു മുൻ ബാഴ്‌സലോണ ഡിഫൻഡർ ജെറാർഡ് പിക്വെ. റൊണാൾഡോയുടെ കഠിനപ്രയത്നത്തെ അംഗീകരിക്കുന്നു എന്നും എന്നാൽ, പ്രതിഭയുടെ കാര്യത്തിൽ മെസ്സിയാണ് ഏറ്റവും മികച്ചവൻ എന്നും പിക്വെ പറഞ്ഞു.

“റൊണാൾഡോ കഠിനാധ്വാനം ചെയ്തുവെന്നത് ശരിയാണ്, ഇരുവരുൻ തമ്മിലുള്ള പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ മെസ്സിയെ റൊണാൾഡോയേക്കാൾ ഏറെ മെച്ചപ്പെട്ടു. അത് വ്യക്തമാണ്.” പിക്വെ പറഞ്ഞു

35 വയസ്സിലും ഉയർന്ന തലത്തിൽ മത്സരിക്കാൻ തനിക്ക് കഴിയുമെന്ന് മെസ്സി തെളിയിച്ചു. ലോകകപ്പിൽ ഫുട്ബോൾ ലോകം കണ്ടത് അതാണ് എന്നും പിക്വെ പറയുന്നു.

“ഇനി വിജയിക്കാൻ ഒന്നുമില്ല, കരിയറിന്റെ അവസാനത്തിലാണ് ഞാൻ” – മെസ്സി

ലോകകപ്പ് കൂടെ വിജയിച്ചതോടെ തനിക്ക് ഇനി ഒന്നും നേടാൻ കരിയറിൽ ബാക്കിയില്ല എന്ന് ലയണൽ മെസ്സി. താൻ കരിയറിന്റെ അവസാന ഘട്ടത്തിൽ ആണെന്നും മെസ്സി പറയുന്നു. താൻ എന്റെ കരിയറിന്റെ അവസാനത്തിലാണ്, ഞാൻ എപ്പോഴും സ്വപ്നം കണ്ട എല്ലാം ഈ ദേശീയ ടീമിലൂടെയാണ് ഞാൻ നേടിയത്. എന്റെ കരിയറിൽ എനിക്ക് എല്ലാം ലഭിച്ചു, ഇനി എന്റെ കരിയർ ഒരു അതുല്യമായ രീതിയിൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ശ്രദ്ധ മെസ്സി പറഞ്ഞു.

ഞാൻ കരിയർ തുടങ്ങിയപ്പോൾ ഇതെല്ലാം എനിക്ക് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, ഈ നിമിഷത്തിലെത്തുന്നതാണ് ഏറ്റവും മികച്ചത് എന്ന് ഞാൻ കരുതുന്നു. എനിക്ക് പരാതികളൊന്നുമില്ല, എനിക്ക് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയില്ല. മെസ്സി പറയുന്നു. ഞങ്ങൾ കോപ്പ അമേരിക്ക [2021 ൽ] നേടി. ലോകകപ്പും നേടി. ഇനി ഒന്നും ബാക്കിയില്ല,” മെസ്സി പറഞ്ഞു

“എംബപ്പെക്കും ഹാളണ്ടിനും മെസ്സിയെയും റൊണാൾഡോയേയും പോലെ ആകാൻ ആവില്ല” – റൂണി

ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ സ്റ്റാറുകൾ എന്ന് കരുതപ്പെടുന്ന എംബപ്പെക്കും ഹാളണ്ടിനും റൊണാൾഡോയും മെസ്സിയും നേടിയ പോലൊരു കരിയർ നേടാൻ ആകില്ല എന്ന് വെയ്ൻ റൂണി. ഹാലൻഡും എംബാപ്പെയും തന്നെയാണ് തീർച്ചയായും ഫുട്ബോളിലെ അടുത്ത രണ്ട് സൂപ്പർ സ്റ്റാർസ്. ഇപ്പോൾ അവർ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും മികച്ചവരായിരിക്കാം. പക്ഷേ അവർക്ക് മെസ്സിയും റൊണാൾഡോയും നേടിയ കരിയർ നേടാൻ ആകില്ല. റൂണി പറഞ്ഞു.

ഫുട്ബോൾ ലോകത്ത് മെസ്സിയും റൊണാൾഡോയും ചെയ്‌തത് വളരെ അത്ഭുതകരമായ കാര്യങ്ങളാണ്. മെസ്സിക്കും റൊണാൾഡോയ്ക്കും ഒരേ സമയം ഒരേ ലീഗിൽ ഇത് ചെയ്യാനു കഴിഞ്ഞു. ഞങ്ങൾക്ക് അതുപോലൊന്ന് വീണ്ടും കാണുമെന്ന് ഞാൻ കരുതുന്നില്ല. റൂണി പറഞ്ഞു. എംബപ്പെയും ഹാളണ്ടും വ്യക്തിഗത മികവുള്ളവരാണെന്നും അവർക്ക് ദീർഘകാലം ഈ മികവ് തുടരാൻ ആകുമോ എന്ന് കാണേണ്ടതുണ്ട് എന്നുൻ അദ്ദേഹം പറഞ്ഞു.

മെസ്സി ജനുവരി ആദ്യം തന്നെ പി എസ് ജിക്ക് ഒപ്പം എത്തും

ലോകകപ്പ് കഴിഞ്ഞ് വിശ്രമത്തിൽ ഉള്ള മെസ്സി അടുത്ത ആഴ്ച പി എസ് ജിക്ക് ഒപ്പം ചേരും എന്ന് പരിശീലകൻ ഗാൽറ്റിയർ എത്തിച്ചു. ജനുവരി 2നോ ജനുവരി 3നോ മെസ്സി മടങ്ങി എത്തും എന്നാണ് കോച്ച് അറിയിച്ചത്. ജനുവരി 7ന് നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ആകും മെസ്സി ഇനി ഇറങ്ങുക എന്നാണ് സൂചന.

സ്ട്രാസ്ബർഗിനെതിരായ പി എസ് ജിയുടെ നാളെ രാത്രി നടക്കുന്ന ലീഗ് 1 മത്സരത്തിൽ മെസ്സി ഉണ്ടാകില്ല. എംബപ്പെയും നെയ്മറും ആ മത്സരത്തിന് കളത്തിൽ ഉണ്ടാകും. നെയ്മർ അവസാന രണ്ട് ദിവസമായി പി എസ് ജിക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ട്. എംബപ്പെ ഒരാഴ്ച ആയി ടീമിനൊപ്പം ഉണ്ട്. നാളെ എംബപ്പെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ലോകകല്ല് ഫൈനൽ കളിച്ച പശ്ചാത്തലത്തിൽ ആണ് മെസ്സിക്ക് പത്ത് ദിവസത്തെ അധിക വിശ്രമം ക്ലബ് അനുവദിച്ചത്. ഫ്രാൻസിനെതിരായ ഫൈനലിലെ വിജയത്തോടെ മെസ്സി തന്റെ ലോകകപ്പ് എന്ന സ്വപനം പൂർത്തിയാക്കിയിരുന്നു. ഏഴ് ഗോളുകൾ നേടിയ പിഎസ്ജി താരം ടൂർണമെന്റിലെ മികച്ച താരമായും മാറിയിരുന്നു.

മെസ്സി അല്ല ഗോട്ട് എന്ന് പറയുന്നവർ ലോകകപ്പ് നേടിയത് കൊണ്ടും വായടക്കില്ല എന്ന് ഇനിയേസ്റ്റ

മെസ്സിയല്ല ലോകത്തെ ഏറ്റവും മികച്ച താരം എന്ന് പറയുന്നവർ മെസ്സി ലോകകപ്പ് നേടി എന്നത് കൊണ്ട് അവരുടെ അഭിപ്രായം മാറ്റാൻ പോകുന്നില്ല എന്ന് ബാഴ്സലോണ ഇതിഹാസം ഇനിയേസ്റ്റ. അവർ മെസ്സി ലോകകപ്പ് നേടി എങ്കിലും അദ്ദേഹം അല്ല GOAT എന്ന് പറയാൻ നിരവധി കാരണങ്ങൾ പുതുതായി കണ്ടെത്തും എന്നും ഇനിയേസ്റ്റ പറഞ്ഞു.

എന്നെ സംബന്ധിച്ച് മെസ്സി ആണ് ലോകത്തെ മികച്ച താരം. അത് അദ്ദേഹം ലോകകപ്പ് നേടും മുമ്പ് തന്നെ അങ്ങനെയാണ്. മെസ്സി ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും അദ്ദേഹമായിരിക്കും മികച്ച താരം. ഇനിയേസ്റ്റ പറഞ്ഞു. ലോകകപ്പ് നേടി എന്നതിൽ മെസ്സി അതീവ സന്തോഷവാൻ ആണ്. ബാക്കിയുള്ളവർ ആ നേട്ടത്തെ കുറിച്ചു എന്ന് ചിന്തിക്കുന്നതിനേക്കാൾ അദ്ദേഹം ഈ നേട്ടത്തിൽ സന്തോഷിക്കുന്നു എന്നതാണ് കാര്യം. മെസ്സിയും അർജന്റീനയും ഈ ലോകകപ്പ് നേട്ടത്തിൽ സന്തോഷത്തിലാണ്. അവർ ഈ ലോകകപ്പ് പൂർണ്ണമായും അർഹിക്കുന്നുണ്ട് എന്നും ഇനിയേസ്റ്റ പറഞ്ഞു.

“ലോകകപ്പിന് മുമ്പ് തന്നെ മെസ്സി റൊണാൾഡോയേക്കാൾ മുകളിലായിരുന്നു” – അഗ്വേറോ

ലോകകപ്പ് അല്ല മെസ്സിയെ റൊണാൾഡോക്ക് മുന്നിൽ ആക്കുന്നത് എന്നും ലോകകപ്പിന് മുമ്പ് തന്നെ മെസ്സി റൊണാൾഡോയെക്കാൾ ഏറെ മുകളിൽ ആയിരുന്നു എന്നും സെർജിയോ അഗ്വേറോ‌.

മെസ്സിയാണ് മികച്ച എന്നതിൽ സംശയമുണ്ടെന്ന് കരുതുന്നില്ല. ലോകകപ്പിന് മുമ്പ് തന്നെ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്രിസ്റ്റ്യാനോയ്ക്ക് അസാധാരണമായ ഒരു കരിയർ ഉണ്ടായിരുന്നു, കൂടാതെ വളരെ സമ്പൂർണ്ണ കായികതാരവുമാണ്. എന്നാൽ ലിയോ റൊണാൾഡോയെക്കാണ് വ്യക്തമായും മുന്നിലാണ്‌. അഗ്യൂറോ പറഞ്ഞു.

അഗ്വേറോ എംബപ്പെയെ കുറിച്ചും സംസാരിച്ചു. ഒരു ലോകകപ്പ് ഫൈനലിൽ മൂന്ന് ഗോളുകൾ നേടിയ അദ്ദേഹം മികച്ച താരമാണ്. ഈ ലോകകപ്പ് ആകെ എംബപ്പെക്ക് മികച്ചതായിരുന്നു‌. 23 വയസ്സ് മാത്രം പ്രായമുള്ള എംബാപ്പെ ഇതിനകം ലോക ചാമ്പ്യനും റണ്ണർ അപ്പുമാണ്. തീർച്ചയായും അവൻ ഫുട്ബോളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും, അഗ്യൂറോ പറഞ്ഞു.

എത്തിയത് 40 ലക്ഷത്തോളം ആൾക്കാർ, ചിലർ പാലത്തിൽ നിന്ന് ബസ്സിലേക്ക് ചാടി, അർജന്റീന പരേഡ് ഉപേക്ഷിച്ചു

അർജന്റീന ലോകകപ്പ് ജേതാക്കൾക്ക് ഒരുക്കിയ വരവേൽപ്പ് പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടി വന്നു‌ ബ്യൂണസ് ഐറിസിലെ ഓപ്പൺ-ടോപ്പ് ബസ് പരേഡ് സുരക്ഷാ കാരണങ്ങളാൽ ആണ് പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടി വന്നത്. പ്രതീക്ഷത്തിനേക്ക് പതിമ്മടങ്ങ് ആളുകൾ ആണ് ടീമിനെ വരവേൽക്കാൻ എത്തിയത്‌. ഏകദേശം 40 ലക്ഷത്തോളം ആൾക്കാർ മെസ്സിയെയും സംഘത്തെയും കാണാൻ ആയി തെരുവിൽ എത്തി.

പരേഡ് ആരംഭിച്ചു എങ്കിലും തിരക്ക് കാരണം ബസിന് മുന്നോട്ടേക്ക് പോകാൻ കഴിയുന്നുണ്ടായിരുന്നില്ല. മെല്ലെ പോകുന്ന ബസ്സിലേക്ക് മേൽപ്പാലത്തിൽ ചിലർ എടുത്ത് ചാടിയത് വലിയ പ്രശ്നമായി മാറി. ചിലർ ബസ്സിൽ തന്നെ എത്തി എങ്കിലും ഒരു ആരാധകൻ താഴെ ഉള്ള റോഡിലേക്ക് ആണ് വീണത്. സാരമായ പരിക്കേറ്റ ആരാധകനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അനിഷ്ട സംഭവങ്ങൾ ഉയരാൻ തുടങ്ങിയതോടെ ബസ് ഉപേക്ഷിക്കാൻ അർജന്റീന ടീം തീരുമാനിച്ചു.

Warning: Sensitive Content

അതിനു ശേഷം അവർ ഹെലികോപ്റ്ററിലേക്ക് മാറുകയും ജനക്കൂട്ടത്തിനു മുകളിലൂടെ ഹെലികോപ്റ്ററിൽ പറഞ്ഞ് അഭിവാദ്യം അർപ്പിച്ച് പെട്ടെന്ന് മടങ്ങുകയും ചെയ്തു.

കിരീടവുമായി മെസ്സിയും സംഘവും അർജന്റീനയിൽ എത്തി

ലോകകപ്പ് ജേതാക്കളായ അർജന്റീനയും അവരുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയും സ്വന്തം നാട്ടിൽ എത്തി. ഖത്തറിൽ നിന്നുള്ള അർജന്റീനയുടെ വിമാനം ചൊവ്വാഴ്ച പുലർച്ചെ 2:40 ന് (0540 GMT) ബ്യൂണസ് ഐറിസിലെ എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇറ്റലിയിൽ കൂടെ സ്റ്റോപ്പ് ഉണ്ടായിരുന്നതിനാൽ ആണ് അർജന്റീന സ്വന്തം നാട്ടിൽ എത്താൻ വൈകിയത്. ആയിരക്കണക്കിന് ആളുകൾ ആണ് അർജന്റീന സ്ക്വാഡ് മടങ്ങി എത്തുന്നത് കാണാൻ തടിച്ചു കൂടിയിരിക്കുന്നത്‌.

ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച അർജന്റീന താരങ്ങൾ ഇന്ന് വിമാനത്താവളത്തിനടുത്തുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്‌എ) പരിശീലന സമുച്ചയത്തിൽ ചെലവഴിക്കും, .

നാളെ അർജന്റീന ടീം തുറന്ന ബസ്സിൽ പരേഡ് നടത്തും. തെരുവുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. അർജന്റീനയിൽ പൊതു അവധി അർജന്റീന ടീം തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ചിട്ടുണ്ട്.

റെക്കോർഡുകൾ തിരുത്തി ലോക കിരീടവും ആയുള്ള മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സാമൂഹിക മാധ്യമം ആയ ഇൻസ്റ്റഗ്രാമിൽ പുതു റെക്കോർഡുകൾ തിരുത്തി ലോക കിരീടവും ആയുള്ള ലയണൽ മെസ്സിയുടെ പോസ്റ്റ്. ചരിത്രത്തിൽ ഒരു കായികതാരം ഇടുന്ന പോസ്റ്റ് നേടുന്ന ഏറ്റവും കൂടുതൽ ലൈക്ക്, കമന്റുകൾ എന്നിവ ഈ പോസ്റ്റ് നേടി.

ഇതുവരെ നാലര കോടിയിൽ അധികം ആളുകൾ ലൈക്ക് ചെയ്ത പോസ്റ്റിനു 12 ലക്ഷ്യത്തിൽ അധികം കമന്റുകളും വന്നിട്ടുണ്ട്. ഉടൻ തന്നെ ഇൻസ്റ്റഗ്രാം ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന പോസ്റ്റ് ആയി ഇത് മാറാൻ ആണ് സാധ്യത. മുമ്പ് മെസ്സിയും റൊണാൾഡോയും ഒന്നിച്ചു ചെസ് കളിക്കുന്ന പോസിലുള്ള ഫോട്ടോ റൊണാൾഡോ പോസ്റ്റ് ചെയ്തപ്പോൾ ഉണ്ടാക്കിയ റെക്കോർഡ് ആണ് ഒറ്റ ദിവസം കൊണ്ട് മെസ്സിയുടെ പോസ്റ്റ് മറികടന്നത്.

ഗോട്ടിൽ നിന്ന് ഗോഡിലേക്ക്!!

വരും തലമുറകളോട് പറയാൻ റൊസാരിയോ തെരുവിനൊരു കഥ കൂടി ഖത്തറിൽ എഴുതി ചേർക്കപ്പെട്ടു. തോൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയ നിർഭാഗ്യത്തെ ചങ്കുറപ്പു കൊണ്ടു മുട്ടുക്കുത്തിച്ച്, അർജന്റീന പൊരുതി നേടിയ വിജയത്തിന്റെ കഥ. മാരക്കാനയിൽ വീണ കണ്ണീരിന് അറേബ്യൻ മണ്ണിൽ മധുരം ചേർത്ത പോരാട്ടത്തിന്റെ കഥ. ലോകമെമ്പാടും ഉള്ള ഫുട്ബോൾ പ്രേമികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കിയ കഥ. അതേ..റോസാരിയോയിലെ രാജകുമാരൻ വിശ്വകിരീടം ചൂടിയിരിക്കുന്നു..!!

“That is my boy”: അങ്ങകലെ നിന്ന് സാക്ഷാൽ ഡിയെഗോ മറഡോണ ഫുട്ബോൾ ദൈവങ്ങളോട് ഇങ്ങനെ പറയുന്നുണ്ടാകും. ഇന്നത്തെ വിജയം മെസ്സിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നറിയാൻ നാം കാലത്തിലൂടെ അല്പം പിറകോട്ടു സഞ്ചരിക്കണം. അതിൽ നിരന്തരം തുടർതോൽവികൾ സമ്മാനിച്ച ഹൃദയഭേദകമായ നിമിഷങ്ങൾ ഉണ്ട്..തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും മറ്റു ടീമുകളുടെ വിജയം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന മരവിച്ച മനസ്സിന്റെ വേദന ഉണ്ട്.. സ്വന്തം രാജ്യത്തിനായി എന്നും വീറോടെ പോരാടിയിട്ടും കപ്പിന്റെ പേരിൽ കേട്ട പഴികളുടെ നീണ്ട കഥയുണ്ട്. തന്റെ ഏഴു ബാലൺ ഡി ഓർ പുരസ്കാരങ്ങളും ആ കനക കിരീടത്തിന് പകരം നൽകാൻ അയാൾ തയാറായിരുന്നു. അത്രത്തോളം അയാൾ അത് മോഹിച്ചിരുന്നു.

ഒരു ലോകകപ്പ് കിരീടം എന്ന മെസ്സിയുടെ സ്വപ്നം വെറുമൊരു കിനാവായി മാത്രം അവശേഷിക്കുവോ എന്ന് തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ. ഒടുവിൽ കാലം രചിച്ച അതിനാടകീയമായ ക്ലൈമാക്സ്‌. ഫുട്ബോൾ എന്തെന്ന് അറിയാത്ത ഒരാൾക്കു പോലും ഉദ്വേഗം ജനിപ്പിച്ച 120 മിനിട്ടുകൾ.. മെസ്സി ഗോൾ അടിച്ചപ്പോൾ അവർ ആഘോഷിച്ചു.. എംബാപ്പെയുടെ തകർപ്പൻ വോളി കണ്ട് അവർ പേടിച്ചു.. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പോലും ആ ആവേശം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. ഒടുവിൽ മെസ്സി കിരീടം ഏറ്റുവാങ്ങിയപ്പോൾ അവർ സന്തോഷിച്ചു.

ഇതയാളുടെ നിമിഷമാണ്. അയാൾ കടന്നു പോയ അനുഭവങ്ങൾക്ക് കാലം സമ്മാനിച്ച വിജയം. ലോകത്തിലെ മറ്റെല്ലാം സ്വന്തം കാൽക്കീഴിൽ ആക്കിയിട്ടും ലോകകപ്പ് വിജയം ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ ആഘോഷിക്കുന്ന മെസ്സിയെയാണ് ലോകം കണ്ടത്. മെസ്സിയുടെ കരിയറിനെ പൂർണ്ണതയിൽ എത്തിച്ച കിരീടനേട്ടം. ‘GOAT’ നെ ‘GOD’ ആക്കുന്ന ആ അഗ്നികടമ്പയും പിന്നിട്ട് അയാൾ കുതിക്കുകയാണ്. മറ്റുള്ളവർ കളി മതിയാക്കുന്ന പ്രായത്തിൽ അയാൾ നേടിയത് ലോകകപ്പിലെ മികച്ച താരത്തിനുള്ള കരിയറിലെ രണ്ടാമത്തെ പുരസ്കാരമാണ്. പെപ് ഗാർഡിയോള ഒരിക്കൽ മെസ്സിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അയാളുടെ കളിയെക്കുറിച്ച് എഴുതാൻ ശ്രമിക്കരുത്.. കളിയെ വിവരിക്കാൻ നോക്കരുത്.. അയാളുടെ കളി ആസ്വദിക്കുക”. അതേ.. വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറം ആണ് ആ മനുഷ്യൻ. ഇടംകാൽ കൊണ്ട് തുകൽപന്തിൽ വിസ്മയം തീർക്കുന്ന ആ മാന്ത്രികനെ നമ്മുക്ക് മനസ്സ് കുളിർക്കേ കണ്ടാസ്വദിക്കാം..ആരാധിക്കാം…

Exit mobile version