റൊണാൾഡോ ബെർണാബുവിൽ തിരിച്ചെത്തുന്നു, കൂടെ മെസ്സിയും

കോപ്പ ലിബർട്ടഡോസ് ഫൈനൽ കാണാൻ മെസ്സിയും റൊണാൾഡോയും സാന്റിയാഗോ ബെർണാബുവിൽ എത്തും. ഇരുവർക്കും ഫൈനൽ കാണാനുള്ള ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ബെർണാബുവിൽ ഒരേ സ്റ്റാന്റിൽ അടുത്തടുത്തായിട്ടായിരിക്കും ഒരുവരും ഇരിക്കുക. ഞാഴറാഴ്ചയാണ് റിവർ പ്ളേട്ടും ബോക്ക ജൂനിയേഴ്സും തമ്മിലുള്ള കോപ്പ ലിബർട്ടഡോസ് ഫൈനൽ ബെർണാബുവിൽ അരങ്ങേറുന്നത്.

സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെയും സപാനിഷ്‌ ഫുട്‌ബോൾ ഫെഡറേഷന്റെയും ക്ഷണിതാവായിട്ടാണ് ഇരുവരും ബെർണാബുവിലെ വി ഐ പി സ്റ്റാൻഡിൽ എത്തുക. മെസ്സിക്ക് ശനിയാഴ്ച്ച എസ്പാനിയൊളിന് എതിരെയും റൊണാൾഡോക്ക് വെള്ളിയാഴ്ച്ച ഇന്റർ മിലാന് എതിരെയുമാണ് കളി. അതുകൊണ്ട് തന്നെ മത്സരം കാണാൻ എത്തുക എന്നത് ഇരുവർക്കും പ്രയാസകരമാവില്ല.

മെസ്സി-റൊണാൾഡോ ആധിപത്യം അവസാനിച്ചത് ഫുട്‌ബോളിന്റെ വിജയം- മോഡ്രിച്

ബാലൻ ദി ഓർ പുരസ്കാരത്തിൽ മെസ്സി, റൊണാൾഡോ എന്നിവരുടെ ആധിപത്യം അവസാനിച്ചത് ഫുട്‌ബോളിന്റെ വിജയമാണെന്ന് ഇത്തവണത്തെ ബാലൻ ദി ഓർ പുരസ്‌കാര ജേതാവ് ലൂക്ക മോഡ്രിച്. 2006 ന് ശേഷം മെസ്സിയോ റൊണാൾഡോയോ പങ്കിട്ട അവാർഡ് ഇത്തവണ മോഡ്രിറിച് നേടുകയായിരുന്നു.

അവാർഡ് നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താരം ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയത്. മെസ്സിയും റൊണാൾഡോയും പോയ 10 വർഷമായി മികച്ച പ്രകടനം നടത്തുന്നു, ഒരു പക്ഷെ ചാവി, സ്നൈഡർ, ഇനിയെസ്റ്റ എന്നിവർക്കെല്ലാം പോയ വർഷങ്ങളിൽ സാധ്യത ഉണ്ടായിരുന്നു. ഇത്തവണ എന്തോ ആളുകൾ മാറി ചിന്തിച്ചു, ഫുട്‌ബോളിന്റെ വിജയമാണത്. അവാർഡ് നേടിയതിൽ സന്തോഷം ഉണ്ട്. അവാർഡ് സാധ്യത കളിപ്പിക്കപ്പെട്ട എന്നാൽ വിജയിക്കാതെ പോയ എല്ലാവർക്കും താൻ തന്റെ അവാർഡ് സമർപ്പിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

33 വയസുകാരനായ താരം റയൽ മാഡ്രിഡ്, ക്രോയേഷ്യൻ ദേശീയ ടീം താരമാണ്‌.

മെസ്സി തിരിച്ചെത്തുന്നു, പരിശീലനം ആരംഭിച്ചു

ലയണൽ മെസ്സി 11 ദിവസങ്ങൾക്ക് ശേഷം ബാഴ്സലോണ പരിശീലനത്തിലേക്ക് തിരിച്ചെത്തി. ബാഴ്സയുടെ സെവിയ്യക്ക് എതിരായ ല ലീഗ മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് കൈക്ക് പരിക്കേറ്റത്. ഇതോടെ റയലിന് എതിരായ എൽ ക്ലാസിക്കോ മെസ്സിക്ക് നഷ്ടമായിരുന്നു.

മെസ്സിയുടെ അഭാവത്തിലും ബാഴ്സ റയലിനെ തകർത്തിരുന്നു. എങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തിൽ മെസ്സി തിരിച്ചെത്തുന്നത് അവർക്ക് ആശ്വാസമാകും. എങ്കിലും തിരക്കിട്ട് താരത്തെ കളിപ്പിക്കാൻ വാൽവേർടെ തയ്യാറായേക്കില്ല. കോപ്പ ഡെൽ റയിൽ കൾച്ചറൽ ലിയോനെക്ക് എതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

എൽ ക്ലാസ്സികോ ആവേശത്തിന് മെസ്സിയുണ്ടാകില്ല

ഈ മാസം 28 ന് നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ലയണൽ മെസ്സിയുണ്ടാകില്ല. സെവിയ്യക്ക് എതിരെ നടന്ന ല ലീഗ മത്സരത്തിന് ഇടയിൽ കൈ എല്ലിന് പൊട്ടലേറ്റ താരത്തിന് ചുരുങ്ങിയത് 3 ആഴ്ച്ചയെങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും.

ക്ലാസിക്കോ മത്സരത്തിന് പുറമെ ല ലീഗെയിൽ റയോ വല്ലകാനോ, റയൽ ബെറ്റിസ് ടീമുകൾക്ക് എതിരായ മത്സരങ്ങളും ബാഴ്സ ക്യാപ്റ്റന് നഷ്ടമാകും. ഇതിനിടയിൽ നടക്കുന്ന ഇന്ററിന് എതിരായ നിർണായക ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളും താരത്തിന് നഷ്ടമാകും. സെവിയ്യക്ക് എതിരെ ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്.

ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ ഏറെ കാലമായി എൽ ക്ലാസിക്കോ കാഴ്ചയായിരുന്ന മെസ്സി- റൊണാൾഡോ പോര് നഷ്ടമായിരുന്നു. മെസ്സിയുടെ അഭാവം കൂടെ വന്നതോടെ ക്യാമ്പ് ന്യൂവിൽ ആരാധകർക്ക് അത് വലിയ നഷ്ടമാകും. 2007 ന് ശേഷം മെസ്സി, റൊണാൾഡോ ഇവരിൽ ആരെങ്കിലും ഇല്ലാതെ ഒരു ക്ലാസിക്കോ പോരാട്ടം അരങ്ങേറാൻ പോകുന്നത്.

ചരിത്രത്തിൽ ആദ്യമായി റൊണാൾഡോക്ക് വോട്ട് ചെയ്ത് മെസ്സി

മികച്ച കളിക്കാരനാവാനുള്ള പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വോട്ട് ചെയ്ത ബാഴ്‌സലോണയുടെയും അർജന്റീനയുടെയും ഇതിഹാസം താരം ലിയോണൽ മെസ്സി. മികച്ച കളിക്കാരനെ കണ്ടെത്താനുള്ള പട്ടികയിൽ ആദ്യമായിട്ടാണ് മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വോട്ട് രേഖപ്പെടുത്തുന്നത്.

അവാർഡ് നിർദേശത്തിൽ മൂന്നാമതായാണ് മെസ്സി റൊണാൾഡോയുടെ പേര് രേഖപ്പെടുത്തിയത്. ആദ്യ സ്ഥാനം ദി ബെസ്റ്റ് വിജയി ലൂക്കാ മോഡ്രിച്ചിനും രണ്ടാം സ്ഥാനം ഫ്രഞ്ച് യുവതാരം എംബപ്പേക്കുമാണ് മെസ്സി നൽകിയത്. ഇതിനു പിന്നാലെയാണ് മൂന്നാമതായി റൊണാൾഡോയുടെ പേര് മെസ്സി നിർദേശിച്ചത്.

അതെ സമയം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ട് ചെയ്ത പേരിൽ മെസ്സിക്ക് സ്ഥാനമുണ്ടായിരുന്നില്ല. റയൽ മാഡ്രിഡിൽ തന്റെ സഹ താരമായിരുന്ന റാഫേൽ വരനെക്ക് റൊണാൾഡോ തന്റെ ആദ്യ വോട്ട് നൽകിയപ്പോൾ രണ്ടാമത്തെ വോട്ട് മോഡ്രിച്ചിനും മൂന്നാമത്തെ വോട്ട് അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനുമാണ് നൽകിയത്.

 

ഫിഫയുടെ ലോക ഇലവനെത്തി, റൊണാൾഡോയും മെസ്സിയും ടീമിൽ

പോയ സീസണിലെ ഫിഫയുടെ പ്രോ ഇലവനെ പ്രഖ്യാപിച്ചു.

ഗോൾ കീപ്പർ- ഡേവിഡ് ഡി ഹെയ(സ്പെയിൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് )
ഡിഫണ്ടർമാർ- റാഫേൽ വരാൻ( ഫ്രാൻസ്, റയൽ മാഡ്രിഡ്), സെർജിയോ റാമോസ്( സ്പെയിൻ, റയൽ മാഡ്രിഡ്), മാർസെലോ ( ബ്രസീൽ,റയൽ മാഡ്രിഡ്), ഡാനി ആൽവെസ് ( പി എസ് ജി, ബ്രസീൽ).

മിഡ്ഫീൽഡർമാർ- ലൂക്ക മോഡ്രിച് ( ക്രോയേഷ്യ, റയൽ മാഡ്രിഡ്) , ഈഡൻ ഹസാർഡ് ( ബെൽജിയം, ചെൽസി), എൻഗോളോ കാന്റെ( ഫ്രാൻസ്, ചെൽസി)

ആക്രമണ നിര- ലയണൽ മെസ്സി ( അർജന്റീന, ബാഴ്സലോണ), കിലിയൻ എംബപ്പേ ( ഫ്രാൻസ്, പി എസ് ജി), ക്രിസ്റ്റിയാനോ റൊണാൾഡോ( പോർച്ചുഗൽ, യുവന്റസ്) .

മെസ്സി എക്കാലത്തെയും മികച്ചവൻ, പക്ഷെ ഈ വർഷം മോഡ്രിച്ചിന്റേത് : റാക്കിറ്റിച്ച്

അർജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പർ താരം ലിയോണൽ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്നും എന്ന ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ റാക്കിറ്റിച്ച്. ക്രോയേഷ്യൻ ടീമിൽ മോഡ്രിച്ചിന്റെ സഹ താരമാണ് റാക്കിറ്റിച്ച്.

യുവേഫയുടെ ഏറ്റവും മികച്ച താരമായി മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെടുകയും ഫിഫയുടെ ദി ബെസ്റ്റ് അവാർഡിനുള്ള അവസാന മൂന്ന് താരങ്ങളുടെ പട്ടികയിൽ മോഡ്രിച്ച് ഇടം പിടിക്കുകയും ചെയ്തിരുന്നു. ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും താരം എല്ലാ അവാർഡുകളും അർഹിക്കുന്നുണ്ടെന്നും റാക്കിറ്റിച്ച് പറഞ്ഞു.

അതെ സമയം ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് പട്ടികയിലെ അവസാന മൂന്ന് താരങ്ങളിൽ മെസ്സി ഉൾപ്പെട്ടിരുന്നില്ല.

 

ബാഴ്സലോണ ക്യാമ്പിൽ മെസ്സി തിരിച്ചെത്തി

ലോകകപ്പിലെ നിരാശക്ക് ശേഷം മെസ്സി ആദ്യമായി ബാഴ്സലോണ ക്യാമ്പിൽ. ബാഴ്സകൊപ്പം മെസി പരിശീലനത്തിൽ തിരിച്ചെത്തി. സ്പാനിഷ് താരങ്ങളായ പികെ, ജോർഡി ആൽബ എന്നിവരും ഇന്ന് മെസ്സിക്കൊപ്പം പരിശീലനത്തിൽ തിരിച്ചെത്തിയിട്ടുണ്ട്.

പുതിയ സൈനിങ്ങുകളും മറ്റുമായി പുതിയ ഊർജം ലക്ഷ്യമിടുന്ന ബാഴ്സക്ക് തങ്ങളുടെ സ്റ്റാർ പ്ലെയർ തിരിച്ചെത്തിയത് ഊർജമാകും. സ്പാനിഷ് ലീഗിലെ ആധിപത്യം തുടരുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുക എന്നതും മെസ്സിക്കും സംഘത്തിനും ലക്ഷ്യമാകും. പോയ 3 സീസണുകളിലും ബാഴ്സ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version