Picsart 24 05 01 14 54 24 385

യുവ പേസർ മായങ്ക് യാദവിന് വീണ്ടും പരിക്ക്

ലക്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ ലഖ്നൗ പേസർ മായങ്ക് യാദവിന് വീണ്ടും പരിക്കേറ്റു. താരത്തിന് ഇനി ഈ സീസൺ ഐപിഎല്ലിൽ കളിക്കാൻ ആകുമോ എന്നത് സംശയമാണ്. പരിക്ക് കാരണം 5 മത്സരങ്ങൾ നഷ്ടപ്പെട്ട മായങ്ക് ഇന്നലെ മാത്രമായിരുന്നു തിരികെയെത്തിയത്.

മുമ്പ് പരിക്കേറ്റ ഭാഗത്ത് തന്നെയാണ് മായങ്കിന് വേദന അനുഭവപ്പെട്ടത് എന്ന് എൽഎസ്ജിയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു. മുംബൈക്ക് എതിരായ അവസാന ഓവറിൽ മായങ്ക് തൻ്റെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് നബിയെ പുറത്താക്കി. എന്നാൽ പരിക്ക് കാരണം ഓവർ പൂർത്തിയാക്കാൻ കഴിയാതെ താരത്തിന് മൈതാനം വിടേണ്ടി വന്നു.

Exit mobile version