Picsart 24 09 14 18 43 44 054

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോമിലായി!! സതാമ്പ്ടണെതിരെ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി‌. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണെ തോൽപ്പിച്ച് ആണ് വിജയ വഴിയിലേക്ക് വന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു വിജയം.

സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആഘോഷിക്കുന്ന റാഷ്ഫോർഡ്

മത്സരം നന്നായി തുടങ്ങിയത് സതാമ്പ്ടൺ ആയിരുന്നു. 33ആം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടിയും ലഭിച്ചു. എന്നാൽ ആർച്ചർ എടുത്ത പെനാൾട്ടൈ തടഞ്ഞ് ഒനാന യുണൈറ്റഡിനെ കളിയിലേക്ക് കൊണ്ടു വന്നു. അധികം വൈകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി.

ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡിലിറ്റ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. 41ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡ് കൂടെ ഗോൾ നേടി. ഡിയാലോയുടെ പാസ് സ്വീകരിച്ച് ഒരു കേർലറിലൂടെ ആയിരുന്നു റാഷ്ഫോർഡിന്റെ ഫിനിഷ്. സ്കോർ 2-0.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണ്ണ ആധിപത്യം പുലർത്തി. 79ആം മിനുട്ടിൽ ജാക്ക് സ്റ്റീഫൻസിന് ചുവപ്പ് കിട്ടിയതോടെ സൗതാമ്പ്ടന്റെ പോരാട്ടം അവസാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ഗർനാചോയുടെ ഗോളിൽ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. സതാമ്പ്ടന്റെ തുടർച്ചയായ നാലാം പരാജയമാണിത്.

Exit mobile version