മാത്യു മോട്ട് ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായി

ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും മുൻ പരിശീലകൻ മാത്യു മോട്ട്, ഐപിഎൽ 2025-ൽ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായി. അടുത്തിടെ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ടീമുകളെ പരിശീലിപ്പിച്ച മോട്ട്, ഫ്രാഞ്ചൈസിക്ക് ധാരാളം അനുഭവസമ്പത്ത് നൽകുന്നു.

പരിശീലകനായി മാറുന്നതിന് മുമ്പ് ക്വീൻസ്‌ലാൻഡിനായി മോട്ട് ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു. ന്യൂ സൗത്ത് വെയിൽസ് ടീമിന്റെ മുഖ്യ പരിശീലകനായി അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു, അവരെ ഒന്നിലധികം കിരീടങ്ങളിലേക്ക് നയിച്ചു. പിന്നീട്, 2015-ൽ അദ്ദേഹം ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ ചുമതല ഏറ്റെടുത്തു, ഒന്നിലധികം ഐസിസി കിരീടങ്ങൾ ഉൾപ്പെടെ ലോക ക്രിക്കറ്റിൽ അവരെ ആധിപത്യത്തിലേക്ക് നയിച്ചു. 2022-ൽ, ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ടീമുകളുടെ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചു, അതേ വർഷം തന്നെ ടി20 ലോകകപ്പ് നേടാൻ അവരെ സഹായിച്ചു.

വനിത ടെസ്റ്റ് അഞ്ച് ദിവസമാക്കണം – ഓസ്ട്രേലിയന്‍ കോച്ച്

വനിതകളുടെ ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസമാക്കണമെന്ന് പറ‍ഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് മാത്യൂ മോട്ട്സ്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ചിന്റെ പ്രതികരണം. ഇന്ത്യയ്ക്കെതിരെയുള്ള മത്സരം പ്രതികൂല സാഹചര്യങ്ങള്‍ കാരണം ത്രിദിന മത്സരങ്ങള്‍ പോലെയാണ് കളിച്ചതെന്നും ഇതിന് മുമ്പും ഏതാനും ടെസ്റ്റ് മത്സരങ്ങളിൽ സമാനമായ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അതിനാൽ തന്നെ വനിത ക്രിക്കറ്റിൽ അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ ആവശ്യമാണെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് വ്യക്തമാക്കി.

മികച്ചൊരു ടെസ്റ്റ് മത്സരമായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളതെന്നും ഒരു ദിവസം കൂടി മത്സരം നടന്നിരുന്നുവെങ്കിൽ മികച്ചൊരു ഫലം ക്രിക്കറ്റ് ലോകത്തിന് ലഭിയ്ക്കുമായിരുന്നുവെന്നും മാത്യു മോട്ട്സ് സൂചിപ്പിച്ചു.

മാത്യു മോട്ട് ഓസ്ട്രേലിയന്‍ വനിതകളുടെ കോച്ചായി കരാര്‍ പുതുക്കി

ഓസ്ട്രേലിയന്‍ വനിത ടീമിന്റെ കോച്ചായ മാത്യൂ മോട്ടിന്റെ കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. മോട്ട് 2023 സെപ്റ്റംബര്‍ വരെ ടീമിന്റെ കോച്ചായി തുടരും. ഈ കാലയളവിൽ ഓസ്ട്രേലിയ ആഷസ്, ടി20 ലോകകപ്പ്, കോമൺവെല്‍ത്ത് ഗെയിംസ് എന്നീ ടൂര്‍ണ്ണമെന്റുകള്‍ കളിക്കാനിരിക്കുകയാണ്.

ഇത് കൂടാതെ ബെന്‍ സോയറെ ടീമിന്റെ മുഴുവന്‍ സമയ കോച്ചായും നിയമിച്ചിട്ടുണ്ട്.

ദി ഹണ്ട്രെഡ് – പരിശീലകനായി ഗാരി കിര്‍സ്റ്റെനും

കാര്‍ഡിഫ് ആസ്ഥാനമാക്കിയുള്ള ദി ഹണ്ട്രെഡ് ടീമിന്റെ പരിശീലക വേഷത്തില്‍ എത്തുവാനായി ഗാരി കിര്‍സ്റ്റെനും. പുരുഷ ടീമിനെ കിര്‍സ്റ്റെനും വനിത ടീമിനെ മാത്യൂ മോട്ടുമാവും പരിശീലിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയികളായ 2011 സ്ക്വാഡിന്റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റെന്‍ ദക്ഷിണാഫ്രിക്കയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പരിശീലകനായും ഈ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാര്‍ഡിഫ് ആസ്ഥാനമായിട്ടുള്ള ഗ്ലാമോര്‍ഗനെ മൂന്ന് സീസണില്‍ പരിശീലിപ്പിച്ചയാളാണ് മാത്യൂ മോട്ട്. ടൂര്‍ണ്ണമെന്റിന്റെ പുരുഷ താരങ്ങളുടെ ഡ്രാഫ്ട് ഒക്ടോബറിലാണ് നടക്കുവാനിരിക്കുന്നത്.

വനിത ക്രിക്കറ്റില്‍ ഇന്ത്യ സൂപ്പര്‍ ശക്തികളാകും

വനിത ക്രിക്കറ്റില്‍ ഇന്ത്യ സൂപ്പര്‍ ശക്തികളാകുമെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ വനിത മുഖ്യ കോച്ച് മാത്യൂ മോട്ട്. വരും കാലങ്ങളില്‍ ലോകം കീഴടക്കുവാന്‍ പോകുന്ന ടീമാണ് ഇന്ത്യ എന്ന് പറഞ്ഞ് മോട്ട് ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ലോകോത്തര താരങ്ങളാണുള്ളതെന്ന് പറഞ്ഞു. 2017 ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തിയ ഇന്ത്യ അവിടെ നിന്ന് ബാറ്റിംഗില്‍ കൂടുതല്‍ ശക്തരാവുന്നതാണ് കാണുന്നതെന്നും മോട്ട് പറഞ്ഞു.

സ്മൃതി മന്ഥാനയും ഹര്‍മ്മന്‍പ്രീത് കൗറും അടങ്ങിയ യുവനിരയ്ക്കൊപ്പം മിത്താലി രാജിന്റെ അനുഭവസമ്പത്തും ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും മാത്യൂ മോട്ട് അഭിപ്രായപ്പെട്ട്. ലോക വനിത ക്രിക്കറ്റിലെ ഉറങ്ങുന്ന വമ്പന്മാരാണ് ഇവരെന്നും മോട്ട് പറഞ്ഞു. മൂന്നോ നാലോ ലോകോത്തര താരങ്ങള്‍ ബാറ്റിംഗിന്റെ ആഴം ബൗളിംഗിലെ സാധ്യതകള്‍ എല്ലാം ഇന്ത്യയെ ലോക ക്രിക്കറ്റിലെ വരും കാല ശക്തിയാക്കി മാറ്റുമെന്നും മോട്ട് പറഞ്ഞു.

2017 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ പുറത്താക്കിയാണ് ഫൈനലിലേക്ക് എത്തിയത്. സെമി ഫൈനലില്‍ 115 പന്തില്‍ നിന്ന് 171 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്സാണ് ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കിയത്.

Exit mobile version