വനിത ടെസ്റ്റ് അഞ്ച് ദിവസമാക്കണം – ഓസ്ട്രേലിയന്‍ കോച്ച്

വനിതകളുടെ ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസമാക്കണമെന്ന് പറ‍ഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് മാത്യൂ മോട്ട്സ്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ചിന്റെ പ്രതികരണം. ഇന്ത്യയ്ക്കെതിരെയുള്ള മത്സരം പ്രതികൂല സാഹചര്യങ്ങള്‍ കാരണം ത്രിദിന മത്സരങ്ങള്‍ പോലെയാണ് കളിച്ചതെന്നും ഇതിന് മുമ്പും ഏതാനും ടെസ്റ്റ് മത്സരങ്ങളിൽ സമാനമായ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അതിനാൽ തന്നെ വനിത ക്രിക്കറ്റിൽ അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ ആവശ്യമാണെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് വ്യക്തമാക്കി.

മികച്ചൊരു ടെസ്റ്റ് മത്സരമായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളതെന്നും ഒരു ദിവസം കൂടി മത്സരം നടന്നിരുന്നുവെങ്കിൽ മികച്ചൊരു ഫലം ക്രിക്കറ്റ് ലോകത്തിന് ലഭിയ്ക്കുമായിരുന്നുവെന്നും മാത്യു മോട്ട്സ് സൂചിപ്പിച്ചു.

Exit mobile version