ക്ലബ്ബ് ലോകകപ്പിൽ കൊവാചിച് ഉണ്ടാകില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി സ്ഥിരീകരിച്ചു


ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ കൊവാചിചിന് വരാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് നഷ്ടമാകും എന്ന് ക്ലബ്ബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. 2024/25 സീസണിൽ 42 മത്സരങ്ങളിൽ കളിക്കുകയും ഏഴ് ഗോളുകൾ നേടുകയും ചെയ്ത 31 കാരനായ ക്രൊയേഷ്യൻ താരം അടുത്ത സീസൺ ആരംഭത്തിൽ തിരികെയെത്തും എന്നാണ് പ്രതീക്ഷ.



കൊവാചിചിൻ്റെ അഭാവം സിറ്റിയുടെ മധ്യനിരയിലെ ആശങ്കകൾ വർദ്ധിപ്പിക്കുന്നു. 2024 ലെ ബാലൺ ഡി ഓർ ജേതാവായ റോഡ്രി എട്ട് മാസത്തെ കാൽമുട്ട് പരിക്ക് മാറി മെയ് മാസത്തിൽ തിരിച്ചെത്തിയെങ്കിലും, അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള ഊന്നിപ്പറഞ്ഞിട്ടുണ്ട്.


നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, അമേരിക്കയിൽ നടക്കുന്ന വിപുലീകരിച്ച 32 ടീമുകളുടെ ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കും. സൗദി അറേബ്യയിൽ നടന്ന മുൻ പതിപ്പിൽ അവർ വിജയിച്ചിരുന്നു. ടൂർണമെൻ്റ് ജൂൺ 14 ന് ആരംഭിക്കും. ഫിലാഡൽഫിയയിൽ ജൂൺ 18 ന് മൊറോക്കോയുടെ വൈദാദ് കാസബ്ലാങ്കയ്ക്കെതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം.


കൊവാചിചിന് ഇരട്ട ഗോൾ, മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെ തോൽപ്പിച്ചു

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഫുൾഹാമിനെ 3-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. മധ്യനിര താരം മറ്റെയോ കോവിച്ചിച്ചിൻ്റെ ഇരട്ടഗോളിൻ്റെ പിൻബലത്തിൽ ആയിരുന്നു വിജയം. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ പിന്നിലായെങ്കിലും, പ്രീമിയർ ലീഗിലെ തോൽവിയറിയാതെയുള്ള കുതിപ്പ് നിലനിർത്താൻ സിറ്റിക്ക് ആയി.

ഫുൾഹാം 26-ാം മിനിറ്റിൽ ലീഡ് നേടി ഹോം കാണികളെ അമ്പരപ്പിച്ചു. ആൻഡ്രിയാസ് പെരേരയെ ഒരു ബാക്ക്-ഹീൽ പാസിലൂടെ റൗൾ ഹിമെനെസ് കണ്ടെത്തി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ശാന്തമായി എഡേഴ്സനെ ക്ലോസ് റേഞ്ചിൽ നിന്ന് മറികടന്ന്, ഫുൾഹാമിന് 1-0ന്റെ അമ്പരപ്പിക്കുന്ന ലീഡ് നൽകി.

അതിവേഗം പ്രതികരിച്ച സിറ്റി വെറും ആറു മിനിറ്റിനുള്ളിൽ സമനില പിടിച്ചു. ഫുൾഹാം ഒരു കോർണർ ക്ലിയർ ചെയ്യാൻ പാടുപെട്ടപ്പോൾ, അയഞ്ഞ പന്ത് മറ്റെയോ കോവിച്ചിക്കിൻ്റെ മുന്നിലേക്ക് വീണു, അദ്ദേഹം ബേൺഡ് ലെനോയെ മറികടന്ന് ഷോട്ടുതിർത്തു. സിറ്റി 1-1 ന് ഒപ്പമെത്തി.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി പൂർണ്ണമായും അറ്റാക്ക് ചെയ്താണ് ആരംഭിച്ചത്, അവർക്ക് ലീഡ് നേടാൻ അധിക സമയം വേണ്ടി വന്നില്ല. 47-ാം മിനിറ്റിൽ, ബെർണാഡോ സിൽവ, കോവിച്ചിചിന് ഒരു കൃത്യമായ പാസ് നൽകി, പന്ത് താഴെ ഇടത് മൂലയിലേക്ക് നിറയൊഴിച്ച് കൊവാചിച് സിറ്റിക്ക് ലീഡ് നൽകി.

82ആം മിനുട്ടിൽ ഡോകു കൂടെ ഗോൾ നേടിയതോടെ സിറ്റി ജയം പൂർത്തിയാക്കി. അവസാനം മുനിസ് ഫുൾഹാമിനായി ഒരു ഗോൾ കൂടെ മടക്കിയത് സിറ്റിക്ക് ആശങ്ക നൽകിയെങ്കിലും 3 പോയിന്റ് സ്വന്തമാക്കാൻ അവർക്കായി. ഈ വിജയത്തോടെ 17 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്‌. ഫുൾഹാം ആറാം സ്ഥാനത്തും നിൽക്കുന്നു.

പ്രഖ്യാപനം എത്തി, കൊവാചിച് ഇനി സിറ്റിയുടെ സ്കൈ ബ്ലൂവിൽ

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി. പ്രീമിയർ ലീഗ് ചാമ്പ്യന്മാർ കൊവാചിചിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെൽസിക്ക് 25 മില്യൺ ട്രാൻസ്ഫർ തുകയായും പിന്നെ 6 മില്യണോളം ആഡ് ഓൺ ആയും സിറ്റി നൽകും.

സിറ്റിയിൽ ചേരുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മാനേജർ പെപ് ഗാർഡിയോളയുടെ മാർഗനിർദേശപ്രകാരം തനിക്ക് തന്റെ കരിയർ വികസിപ്പിക്കാൻ ആകും എന്നും കൊവാചിച് പറഞ്ഞു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമിലേക്കാണ് താൻ ചേരുന്നതെന്ന് വിശ്വസിക്കുന്നതായും കോവാചിച് പറഞ്ഞു.

29-കാരൻ ചെൽസിയിൽ അഞ്ച് സീസണുകളിലായി 221 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി, കൂടാതെ 2019/20 ലെ ക്ലബ്ബിന്റെ പ്ലെയർ ഓഫ് ദ ഇയർ അവാർഡും നേടി.

ക്രൊയേഷ്യക്കായി ഇതുവരെ 95 മത്സരങ്ങൾ കളിച്ചിട്ടുഅ അദ്ദേഹം 2018 ലോകകപ്പ് ഫൈനലിലെത്തുകയും കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്ത തന്റെ രാജ്യത്തിന്റെ ടീമിന്റെ പ്രധാന ഭാഗമായിരുന്നു.

കൊവാചിച് ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ താരം!! 25 മില്യൺ ട്രാൻസ്ഫർ തുക

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി കൊവാചിചും ചെൽസിയും കരാർ ധാരണയിൽ എത്തി കഴിഞ്ഞു. നാളെ മെഡിക്കൽ പൂർത്തിയാക്കി പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരും എന്ന് പ്രതീക്ഷിക്കുന്നു. ചെൽസിക്ക് 25 മില്യമ്മ് ട്രാൻസ്ഫർ തുകയായും പിന്നെ 6 മില്യണോളം ആഡ് ഓൺ ആയും സിറ്റി നൽകും.

29 കാരനായ കൊവാചിചിനായി ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ തന്നെയാണ് തുടക്കം മുതൽ ആഗ്രഹിച്ചിരുന്നത്. ഒരു വർഷത്തെ കരാർ കൂടിയെ കൊവാചിചിന് ബാക്കിയുള്ളൂ. അതാണ് 25 മില്യണ് സിറ്റിക്ക് താരത്തെ ലഭിക്കാൻ കാരണം.2018 മുതൽ ചെൽസിക്ക് ഒപ്പമുള്ള താരമാണ് കൊവാചിച്. ൽ

മാറ്റെയോ കൊവാചിച് ട്രാൻസ്ഫർ മാഞ്ചസ്റ്റർ സിറ്റി ഉടൻ പൂർത്തിയാക്കും

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഉടൻ എത്തും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി കൊവാചിച് നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. താരം മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറാൻ അധികം സമയം എടുക്കില്ല എന്നാണ് ഫബ്രിസിയോ പറയുന്നത്. മാഞ്ചസ്റ്റർ സിറ്റി ചെൽസിയുമായി ട്രാൻസ്ഫർ തുകയിലും ഇപ്പോൾ ധാരണയിൽ എത്തുകയാണ്. ചെൽസി ആവശ്യപ്പെടുന്ന 30 മില്യൺ സിറ്റി നൽകും.

29 കാരനായ കൊവാചിചിനായി ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ തന്നെയാണ് തുടക്കം മുതൽ ആഗ്രഹിച്ചിരുന്നത്. ഒരു വർഷത്തെ കരാർ കൂടിയെ കൊവാചിചിന് ബാക്കിയുള്ളൂ.

2018 മുതൽ ചെൽസിക്ക് ഒപ്പം കൊവാചിച് ഉണ്ട്. അദ്ദേഹം മാത്രമല്ല ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരലിൽ എണ്ണാൻ കഴിയുന്ന താരങ്ങളേക്കാൾ അധികം താരങ്ങൾ ചെൽസി വിടും എന്നാണ് സൂചന.

കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തി

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ. പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി കൊവാചിച് ഇപ്പോൾ കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. ഇനി താരം മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറാൻ അധികം സമയം എടുക്കില്ല എന്നാണ് സൂചനകൾ. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ചെൽസിയുമായി ട്രാൻസ്ഫർ തുക ചർച്ച ചെയ്യുകയാണ്.

29 കാരനായ കൊവാചിചിനായി ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ആണ് ആഗ്രഹിക്കുന്നത്‌. ഒരു വർഷത്തെ കരാർ കൂടിയെ കൊവാചിചിന് ബാക്കിയുള്ളൂ.

2018 മുതൽ ചെൽസിക്ക് ഒപ്പം കൊവാചിച് ഉണ്ട്. അദ്ദേഹം മാത്രമല്ല ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരലിൽ എണ്ണാൻ കഴിയുന്ന താരങ്ങളേക്കാൾ അധികം താരങ്ങൾ ചെൽസി വിടും എന്നാണ് സൂചന.

ചെൽസിക്ക് വേണ്ടാത്ത കൊവാചിചിനെ പെപിനും മാഞ്ചസ്റ്റർ സിറ്റിക്കും വേണം

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി ചർച്ച നടത്താൻ ചെൽസി കൊവാചിചിന് അനുമതി നൽകി. താരം മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറാൻ അധികം സമയം എടുക്കില്ല എന്നാണ് സൂചനകൾ.

29 കാരനായ കൊവാചിചിനായി ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ആണ് ആഗ്രഹിക്കുന്നത്‌. ഇരു ട്രാൻസ്ഫർ ഫീ ധാരണ ആയാൽ പെട്ടെന്ന് തന്നെ ഈ നീക്കം പൂർത്തിയാകും. സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഇനി ഒരു വർഷത്തെ കരാർ കൂടിയെ കൊവാചിചിന് ബാക്കിയുള്ളൂ.

2018 മുതൽ ചെൽസിക്ക് ഒപ്പം കൊവാചിച് ഉണ്ട്. അദ്ദേഹം മാത്രമല്ല ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരലിൽ എണ്ണാൻ കഴിയുന്ന താരങ്ങളേക്കാൾ അധികം താരങ്ങൾ ചെൽസി വിടും എന്നാണ് സൂചന.

ചെൽസിക്ക് വമ്പൻ തിരിച്ചടി, കോവസിച്ചിന് വീണ്ടും പരിക്ക്

ചെൽസി മിഡ്ഫീൽഡർ കോവസിച്ചിന് വീണ്ടും പരിക്ക്. ഇന്നലെ ലീഡ്സ് യൂണൈറ്റഡിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ അടുത്ത ദിവസം നടക്കുന്ന ലിവർപൂളിനെതിരായ എഫ്.എ കപ്പ് ഫൈനലിൽ താരം കളിക്കില്ലെന്ന് ഏകദേശം ഉറപ്പാണ്.

താരത്തിന്റെ പരിക്ക് ലിവർപൂളിനെ നേരിടാനിറങ്ങുന്ന ചെൽസിക്ക് വമ്പൻ തിരിച്ചടിയാണ്. മത്സരത്തിൽ ഡാനിയൽ ജെയിംസിന്റെ ഫൗളിൽ നിന്നാണ് കോവസിച്ചിന് പരിക്കേറ്റത്. കോവസിച്ചിനെ ഫൗൾ ചെയ്തതിന് പിന്നാലെ ഡാനിയൽ ജെയിംസിന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു.

ഫൗളിനെ തുടർന്ന് കോവസിച്ച് വീണ്ടും കളിയ്ക്കാൻ ശ്രമിച്ചെങ്കിലും തുടർന്ന് താരം കളം വിട്ടിരുന്നു. മത്സര ശേഷം ചെൽസി പരിശീലകൻ തോമസ് ടൂഹൽ കോവസിച്ച് എഫ്.എ കപ്പ് ഫൈനൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പറഞ്ഞിരുന്നു.

ഇന്ത്യൻ പരിശീലകന് ആശംസയുമായി ചെൽസിയും കോവാചിച്ചും

ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകന് ആശംസയറിയിച്ച് ചെൽസിയും കോവാചിച്ചും. ക്രോയേഷ്യകാരനായ ഇഗോർ സ്റ്റിമാച് ഇന്ത്യൻ പരിശീലകൻ ആയതോടെയാണ് ചെൽസി തങ്ങളുടെ ക്രോയേഷ്യൻ താരമായ കോവാചിച്ചിനെ അദ്ദേഹത്തിന് ആശംസയറിയിക്കാൻ തിരഞ്ഞെടുത്തത്. ചെൽസിയുടെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോവാചിച് തന്റെ നാട്ടുകാരനും 98 ലോകകപ്പ് ഹീറോകളിൽ ഒരാളുമായ സ്റ്റിമാചിന് ആശംസ അറിയിച്ചത്.

ഇഗോറിന് കീഴിൽ കളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യൻ ടീമിനും ഇഗോറിനും എല്ലാ ഭാവുകങ്ങളും നേരുന്നതായും നിലവിൽ ക്രോയേഷ്യൻ ദേശീയ ടീം അംഗമായ കൊവാചിച് പറഞ്ഞു. ഇഗോർ വളരെ നല്ലൊരു മനുഷ്യനാണ്, അതിലുപരി നല്ലൊരു പരിശീലകൻ ആണെന്നും താരം വീഡിയോയിൽ കൂട്ടി ചേർത്തു.

Exit mobile version