Picsart 23 06 20 21 21 57 372

മാറ്റെയോ കൊവാചിച് ട്രാൻസ്ഫർ മാഞ്ചസ്റ്റർ സിറ്റി ഉടൻ പൂർത്തിയാക്കും

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഉടൻ എത്തും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി കൊവാചിച് നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. താരം മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറാൻ അധികം സമയം എടുക്കില്ല എന്നാണ് ഫബ്രിസിയോ പറയുന്നത്. മാഞ്ചസ്റ്റർ സിറ്റി ചെൽസിയുമായി ട്രാൻസ്ഫർ തുകയിലും ഇപ്പോൾ ധാരണയിൽ എത്തുകയാണ്. ചെൽസി ആവശ്യപ്പെടുന്ന 30 മില്യൺ സിറ്റി നൽകും.

29 കാരനായ കൊവാചിചിനായി ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ തന്നെയാണ് തുടക്കം മുതൽ ആഗ്രഹിച്ചിരുന്നത്. ഒരു വർഷത്തെ കരാർ കൂടിയെ കൊവാചിചിന് ബാക്കിയുള്ളൂ.

2018 മുതൽ ചെൽസിക്ക് ഒപ്പം കൊവാചിച് ഉണ്ട്. അദ്ദേഹം മാത്രമല്ല ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരലിൽ എണ്ണാൻ കഴിയുന്ന താരങ്ങളേക്കാൾ അധികം താരങ്ങൾ ചെൽസി വിടും എന്നാണ് സൂചന.

Exit mobile version