Picsart 23 06 09 09 58 31 097

കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തി

ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ. പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി കൊവാചിച് ഇപ്പോൾ കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. ഇനി താരം മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി മാറാൻ അധികം സമയം എടുക്കില്ല എന്നാണ് സൂചനകൾ. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ചെൽസിയുമായി ട്രാൻസ്ഫർ തുക ചർച്ച ചെയ്യുകയാണ്.

29 കാരനായ കൊവാചിചിനായി ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ആണ് ആഗ്രഹിക്കുന്നത്‌. ഒരു വർഷത്തെ കരാർ കൂടിയെ കൊവാചിചിന് ബാക്കിയുള്ളൂ.

2018 മുതൽ ചെൽസിക്ക് ഒപ്പം കൊവാചിച് ഉണ്ട്. അദ്ദേഹം മാത്രമല്ല ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരലിൽ എണ്ണാൻ കഴിയുന്ന താരങ്ങളേക്കാൾ അധികം താരങ്ങൾ ചെൽസി വിടും എന്നാണ് സൂചന.

Exit mobile version