എമിറേറ്റ്സിൽ ആഴ്സണൽ ആധിപത്യം; നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ തകർപ്പൻ വിജയം


ലണ്ടൻ: എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ 3-0 ന്റെ തകർപ്പൻ ജയം നേടി ആഴ്സണൽ. രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച മധ്യനിരതാരം സുബിമെൻഡി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 32-ാം മിനിറ്റ് വരെ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും കോർണർ കിക്കിന് പിന്നാലെ ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് സുബിമെൻഡി വോളിയിലൂടെ ആദ്യ ഗോൾ നേടി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിക്ടർ ഗ്യോകെറസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. എബറെച്ചി എസെ പ്രതിരോധക്കാരെ മറികടന്ന് ഗ്യോകെറസിന് പന്ത് പാസ് ചെയ്തു. ഇത് അനായാസം ഗ്യോകെറസ് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ സീസണിലെ മൂന്നാം ഗോളായി ഇത്‌. 59-ാം മിനിറ്റിൽ ഫോറസ്റ്റിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതൊഴിച്ചാൽ അവർക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല.


79-ാം മിനിറ്റിൽ സുബിമെൻഡിയിലൂടെ ആഴ്സണൽ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഫ്രീ കിക്കിൽ നിന്ന് ലിയാൻഡ്രോ ട്രോസാർഡ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് സുബിമെൻഡി ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാൻഡ്രോ ട്രോസാർഡ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളെ ആഴ്സണൽ പകരക്കാരായി ഇറക്കി. ഫോറസ്റ്റും ചില മാറ്റങ്ങൾ വരുത്തിയെങ്കിലും അതൊന്നും വിജയത്തിന് കാരണമായില്ല.

സീസണിലെ ആദ്യ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ആഴ്സണൽ നടത്തിയത്. എല്ലാ മത്സരങ്ങളിലും നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സണൽ സ്വന്തം തട്ടകത്തിൽ നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. ഈ 3-0 ജയം അവരെ പ്രീമിയർ ലീഗിൽ താൽക്കാലികമായി ഒന്നാം സ്ഥാനത്ത് നിർത്തുന്നു.

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാർട്ടിൻ സുബിമെൻഡി ഇനി ആഴ്‌സണൽ താരം

ദീർഘകാലത്തെ കാത്തിരിപ്പിന് ഒടുവിൽ സ്പാനിഷ് മധ്യനിരതാരം മാർട്ടിൻ സുബിമെൻഡിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. സ്പാനിഷ് ടീം റയൽ സോസിദാഡിൽ നിന്നു റിലീസ് ക്ലോസ് ആയ 51 മില്യൺ പൗണ്ട് നൽകിയാണ് 26 കാരനായ താരത്തെ ആഴ്‌സണൽ ടീമിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ചിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള കാര്യങ്ങൾ ആഴ്‌സണൽ പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ ആണ് ഈ ട്രാൻസ്‌ഫർ അവർ പ്രഖ്യാപിക്കുന്നത്. നേരത്തെ താരത്തിന് ആയി റയൽ മാഡ്രിഡ്, ലിവർപൂൾ ടീമുകളും ശക്തമായി ശ്രമങ്ങൾ നടത്തിയിരുന്നു.

5 വർഷത്തേക്ക് 2030 വരെയുള്ള കരാർ ആണ് താരം ലണ്ടൻ ക്ലബ്ബിൽ ഒപ്പ് വെച്ചത്. 2011 ൽ 12 വയസ്സുള്ളപ്പോൾ റയൽ സോസിദാഡിൽ ചേർന്ന സുബിമെൻഡി 200 ൽ അധികം മത്സരങ്ങൾ ആണ് സ്പാനിഷ് ലാ ലീഗയിൽ കളിച്ചത്. 2020 ൽ ക്ലബിന്റെ കോപ്ല ഡെൽ റെയെ വിജയത്തിൽ നിർണായക പങ്ക് ആണ് സുബിമെൻഡി വഹിച്ചത്. ഡേവിഡ് റയ, മിഖേൽ മെറീനോ, കെപ എന്നിവർക്ക് പുറമെ നിലവിലെ ആഴ്‌സണൽ ടീമിലെ നാലാമത്തെ സ്പാനിഷ് താരമാവും ആഴ്‌സണൽ ക്യാപ്റ്റൻ ആയ മാർട്ടിൻ ഒഡഗാർഡിന്റെ മുൻ ടീം അംഗം കൂടിയായ സുബിമെൻഡി. 36 നമ്പർ ജേഴ്‌സി ആണ് താരം ആഴ്‌സണലിൽ ധരിക്കുക.

മാർട്ടിൻ സുബിമെൻഡിയെ സൈൻ ചെയ്യാൻ ആഴ്സണൽ ധാരണയിലെത്തി


ട്രാൻസ്ഫർ വിദഗ്ധൻ ബെൻ ജേക്കബ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിന് മുന്നോടിയായി റയൽ സോസിഡാഡിൽ നിന്ന് സ്പാനിഷ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയെ സൈൻ ചെയ്യാൻ ആഴ്സണൽ തത്വത്തിൽ ധാരണയിലെത്തി.
നേരത്തെ ലിവർപൂളിലേക്കുള്ള നീക്കം നിരസിച്ച 26 കാരനായ താരം ആഴ്സണലിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ആൻഡ്രിയ ബെർട്ടയുടെ കീഴിലുള്ള ആദ്യ സൈനിംഗ് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമിംഗോയിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ പോകാൻ സാധ്യതയുള്ള ജോർജീന്യോയ്ക്ക് പകരക്കാരനായാണ് സുബിമെൻഡി എത്തുന്നത്.
ട്രോഫികളൊന്നും നേടാനാകാത്ത ഒരു സീസണിന് ശേഷം ആഴ്സണൽ കൂടുതൽ ടീം ശക്തിപ്പെടുത്താൻ ആണ് ലക്ഷ്യമിടുന്നത്. ഡേവിഡ് റായക്ക് പിന്നിൽ ഒരു ബാക്കപ്പ് ഗോൾകീപ്പറായി എസ്പാന്യോളിൻ്റെ ജോവാൻ ഗാർസിയയെയും ഒരു സ്ട്രൈക്കറെയും വിംഗറെയും ടീമിലെത്തിക്കാനും അവർ പദ്ധതിയിടുന്നുണ്ട്.


മാർട്ടിൻ സുബിമെൻഡിയെ സൈൻ ചെയ്യാൻ ആഴ്സണൽ! കരാർ ധാരണയിൽ എത്തിയതായി വാർത്ത

സ്പാനിഷ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയെ ആഴ്സണൽ സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ. 2025 വേനൽക്കാലത്ത് ട്രാൻസ്ഫർ നടക്കുന്ന തരത്തിൽ ആണ് ചർച്ചകൾ. റിപ്പോർട്ടുകൾ പ്രകാരം, സുബിമെൻഡിയുടെ ക്ലോസ് € ട്രിഗർ ചെയ്യാൻ ആഴ്സണൽ തയ്യാറാണ്. 60 ദശലക്ഷം ആണ് റിലീസ് ക്ലോസ്.

27 കാരനായ സുബിമെൻഡിയെ സ്വന്തമാക്കാൻ ആഴ്സണലും ലിവർപൂളും കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ശ്രമിച്ചിരുന്നു. റിയൽ സോസിഡാഡിൻ്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമായ അദ്ദേഹം 2018 ൽ അവർക്ക് ആയി സീനിയർ അരങ്ങേറ്റം നടത്തി.

വർഷങ്ങളായി, ലാ ലിഗയിലും യൂറോപ്യൻ മത്സരങ്ങളിലും സോസിഡാഡിൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങളിൽ സുബിമെണ്ടി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2020 ലെ അവരുടെ കോപ്പ ഡെൽ റേ വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു, കൂടാതെ യൂറോപ്യൻ യോഗ്യതാ സ്ഥാനങ്ങളിൽ സ്ഥിരമായ ഫിനിഷുകൾ ഉറപ്പാക്കാൻ ടീമിനെ സഹായിച്ചു. 2022-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം സ്‌പെയിനിനായി നിരവധി മത്സരങ്ങൾ നടത്തിയ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ അദ്ദേഹത്തിന് സ്പെയിനൊപ്പം യൂറോ കപ്പും നേടി.

ലിവർപൂളിന്റെ ഓഫർ നിരസിച്ച് സുബിമെൻഡി

ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിന് തിരിച്ചടി. സ്പാനിഷ് താരം സുബിമെൻഡിയെ സൈൻ ചെയ്യാനുള്ള അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. സുബിമെൻഡി ലിവർപൂളിന്റെ ഓഫർ നിരസിച്ചു. റയൽ സോസിഡാഡ് താരവുമായി നടത്തിയ ചർച്ചക്ക് ശേഷം താരം ക്ലബിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു.

25കാരനായ സ്‌പെയിൻ ഇൻ്റർനാഷണലിനെ സ്വന്തമാക്കാൻ ആയി 60 മില്യൺ യൂറോയോളം (51.7 മില്യൺ ഡോളർ; 63.4 മില്യൺ) ലിവർപൂൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സോസിഡാഡ് താരത്തെ നിലനിർത്താൻ തന്നെയാണ് തുടക്കം മുതൽ ആഗ്രഹിച്ചത്.

സ്പെയിനൊപ്പം യൂറോ കപ്പ് വിജയിച്ച സുബിമെൻഡി സ്പെയിനിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കണക്കാക്കപ്പെടുന്നത്. 2011 മുതൽ താരം റയൽ സോസിഡാഡിനൊപ്പം ആണ് ഉള്ളത്.

സുബിമെൻഡിയെ സ്വന്തമാക്കാനായി ലിവർപൂൾ രംഗത്ത്

ആർനെ സ്ലോട്ടിൻ്റെ കീഴിൽ പുതിയ സീസണായി ഒരുങ്ങുന്ന ലിവർപൂൾ സ്പാനിഷ് താരം സുബിമെൻഡിയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂൾ ടീമിലെ 6-ആം നമ്പറായാണ് മിഡ്ഫീൽഡറെ ലക്ഷ്യമിടുന്നത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമിച്ചിരുന്നു. റിയൽ സോസിഡാഡ് എന്നാൽ മാർട്ടിൻ സുബിമെൻഡിയെ എളുപ്പത്തിൽ വിൽക്കാൻ സാധ്യതയില്ല.

25കാരനായ സ്‌പെയിൻ ഇൻ്റർനാഷണലിനെ സ്വന്തമാക്കണം എങ്കിൽ അദ്ദേഹത്തിൻ്റെ 60 മില്യൺ യൂറോ (51.7 മില്യൺ ഡോളർ; 63.4 മില്യൺ) റിലീസ് ക്ലോസ് പൂർണ്ണമായി നൽകേണ്ടതുണ്ട്. ലാ ലിഗ ക്ലബ് ആ കണക്കിന് താഴെയുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്പെയിനൊപ്പം യൂറോ കപ്പ് വിജയിച്ച സുബിമെൻഡി സ്പെയിനിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കണക്കാക്കപ്പെടുന്നത്. 2011 മുതൽ താരം റയൽ സോസിഡാഡിനൊപ്പം ആണ് ഉള്ളത്.

Exit mobile version