A00be3dfa93e47eca527012e62079e52y29udgvudhnlyxjjagfwaswxnjywodmzmzi1 2.68317436

“ആര് മുടി പിടിച്ചു വലിച്ചാലും പ്രശ്നമില്ല, മുടി മുറിക്കാൻ ഉദ്ദേശമില്ല” – കുകുറേയ | Report

“റഫറിയുടെ തീരുമാനം ശരിയായിരുന്നില്ല” – കുകുറേയ

പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച ഏറെ ചർച്ചാ വിഷയമായിരുന്നു ചെൽസി ലെഫ്റ്റ് ബാക്ക് കുക്കുറേയയുടെ മുടി. സ്പർസ് താരം ക്രിസ്റ്റ്യൻ റൊമേരോ കുക്കുറേയയുടെ മുടി പിടിച്ചു വലിച്ച് ഫൗൾ ചെയ്തതും അതിനെതിരെ റൊമേരോ നടപടി ഒന്നും നേരിടാതിരുന്നതും ഏറെ വിവാദമായിരുന്നു‌‌.

എന്നാൽ ഈ മുടി തനിക്ക് പ്രശ്നമല്ല എന്നും ഫൗൾ ചെയ്യുമെന്ന് ഭയന്ന് താൻ മുടി മുറിക്കില്ല എന്നും ചെൽസി ലെഫ്റ്റ് ബാക്ക് പറഞ്ഞു.

ഇത് തന്റെ സ്റ്റൈൽ ആണ് അതുമായി തന്നെ താൻ ഇനിയും ഫുട്ബോൾ കളിക്കും താരം പറഞ്ഞു. തന്നെ ഫൗൾ ചെയ്ത റൊമേരോയോട് തനിക്ക് ഒരു പ്രശ്നവും ഇല്ല. ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. കുകുറേയ പറഞ്ഞു.

എന്നാൽ റഫറിയുടെയും വാറിന്റെയും നിലപാട് തെറ്റായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ ഫൗളിന് റഫറി ശരിയായ നടപടി എടുത്തിരുന്നു എങ്കിൽ കളിയുടെ ഫലം തന്നെ മാറിയേനെ എന്നും താരം പറഞ്ഞു.

Story Highlight; Marc Cucurella vows to never cut hair

മാഞ്ചസ്റ്റർ യുണൈറ്റഡ് യാൻ സോമ്മറിനെ എത്തിക്കാൻ ശ്രമിക്കുന്നു | Manchester United now hoping to sign Yan Sommer as 2nd goalkeeper

Exit mobile version