2-ാമത് മലപ്പുറം ജില്ലാ യൂത്ത് ഫുട്ബോൾ U-17 ചാമ്പ്യൻഷിപ്പിന് തുടക്കമായി

2-ാമത് മലപ്പുറം ജില്ലാ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് U – 17 വിഭാഗം ടൂർണമെന്റിന് വണ്ടൂർ വി എം സി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് (26/9/23) രാവിലെ തുടക്കമായി. വണ്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ അജ്മൽ കെ ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ കെ എഫ് എ എക്സികുട്ടീവ് മെമ്പർ പ്രഫ. പി. അഷറഫ്, എംഡി എഫ് എ ഹോണ. സെക്രട്ടറി ഡോ. പി എം സുധീർ കുമാർ , വൈസ് പ്രസിഡന്റ് സിറാജുദീൻ, കെ കെ കൃഷ്ണനാഥ് , ജോ . സെക്രട്ടറി കെ എ നാസർ, എക്സിക്യൂട്ടീവ് മെമ്പർ ഫിറോസ് , ഉമ്മർ കെ പി എന്നിവർ പങ്കെടുത്തു.

20 ഓളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ 30/9/23 ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ഇന്ന് നടന്ന മത്സരത്തിൽ ഏറനാട് എഫ് എഫ് സി മഞ്ചേരി ടൈബ്രേകറിൽ (4-0) സോക്കർ ക്ലബ്ബ് മലപ്പുറത്തെയും , തിലകം തിരൂർക്കാട് 4-2 ന് എസ് ഡി എസ് തൃപ്പനച്ചിയേയും പരാജയപ്പെടുത്തി.

2-ാമത് മലപ്പുറം ജില്ലാ യൂത്ത്‌ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

രണ്ടാമത് മലപ്പുറം ജില്ലാ യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ U -13 വിഭാഗം മത്സരങ്ങൾ, കോട്ടക്കൽ പുതുപറമ്പ് ഇ എസ് സി മഡ് കോർട്ടിൽ, മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. യു. തിലകൻ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ എംഡിഎഫ്എ പ്രസിഡന്റ് ശ്രീ. മയൂര ജലീൽ , ഹോണ. സെക്രട്ടറി ഡോ. പി.എം സുധീർ കുമാർ , ട്രഷറർ ശ്രീ. നയീം, എക്സി. കമ്മിറ്റി മെമ്പർ ശ്രീ. അബ്ബാസ് അലി, ശ്രീ. റഷീദ് ഇഎസ് സി , മുഹമ്മദ് ഷെറീഫ് എന്നിവർ പങ്കെടുത്തു.

19 ഓളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഞായറാഴ്ച 24/09/23 ന് നടക്കും. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സോക്കർ യൂത്ത് സ് മുണ്ടുപറമ്പ് സോക്കർ ക്ലബ്ബ് മലപ്പുറത്തെ 2-0 നും, എസ്ഡിഎസ് തൃപ്പനച്ചി 2-1 ന് ബ്രദേഴ്സ് ക്ലബ്ബ് തിരുരിനേയും, തിലകം തിരൂർക്കാട് 2-0 ന് കാവനൂർ എഫ് എ യും പരാജയപ്പെടുത്തി.

സീനിയർ ഫുട്ബോൾ: മലപ്പുറം സെമി ഫൈനലിൽ

സംസ്ഥാന സീനിയർ ഫുട്ബോളിൽ മലപ്പുറം സെമി ഫൈനലിൽ. ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ നേരിട്ട മലപ്പുറം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ജുനൈൻ മലപ്പുറത്തിന്റെ ഹീറായി.

ജുനൈനും അക്മൽ ഷായും ആണ് ഗോൾ നേടിയത്. അക്മൽ ഷായുടെ ഗോൾ ജുനൈനിന്റെ ക്രോസിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ സാലിമിലൂടെ ഒരു ഗോൾ കോട്ടയം മടക്കി എങ്കിലും വിജയം ഉറപ്പിക്കാൻ മലപ്പുറത്തിനായി. സെമി ഫൈനലിൽ നാളെ കണ്ണൂർ ഇടുക്കിയെയും, മറ്റന്നാൾ മലപ്പുറം തൃശ്ശൂരിനെയും നേരിടും.

ഗോൾ വീഡിയോ:

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍: മലപ്പുറത്തിന് കിരീടം

കൊച്ചി: പൊരുതിക്കളിച്ച ആതിഥേയരായ എറണാകുളത്തെ 4-2ന് തോല്‍പ്പിച്ച് സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം. 2-1ന് പിന്നില്‍ നിന്ന ശേഷമാണ് നിലവിലെ ജേതാക്കളായ മലപ്പുറം കിരീടപ്പോരാട്ടം വിജയിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ബോസ് തോങ്ബാമിന്റെ ഗോളില്‍ മലപ്പുറം ലീഡ് നേടി. രണ്ട് മിനിറ്റുകള്‍ക്കം കെവിന്‍ അനോജിലൂടെ എറണാകുളം തിരിച്ചടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മധവേഷ് കൃഷ്ണയിലൂടെ ലീഡ് പിടിച്ച എറണാകുളത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു പിന്നീട് മലപ്പുറത്തിന്റേത്. കളം നിറഞ്ഞ് കളിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി ജയം ഉറപ്പാക്കുകയായിരുന്നു. സിനാന്‍ ജലീല്‍ ഇരട്ടഗോള്‍ നേടി. ഗോള്‍വേട്ടക്കാരന്‍ അക്ഫല്‍ അജാസ് കലാശക്കളിയിലും ഗോള്‍വല ചലിപ്പിച്ചു.

രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ കാസര്‍ക്കോട് 4-3ന് തൃശൂരിനെ തോല്‍പ്പിച്ചു. കാസര്‍ഗോഡിനായി അബ്ദുല്ല റൈഹാന്‍ ഹാട്രിക് നേടി. കാസര്‍ഗോഡിന്റെ ഉമര്‍ അഫാഫ് ആണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ച ഗോള്‍കീപ്പര്‍ നിരഞ്ജന്‍ എ (കോഴിക്കോട്), മികച്ച ഡിഫന്‍ഡര്‍ ധ്യാന്‍കൃഷ്ണ എസ് (എറണാകുളം) മികച്ച മിഡ്ഫീല്‍ഡര്‍ അജ്‌സല്‍ റബീഹ് (മലപ്പുറം) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍. അരീക്കോട് ഓറിയന്റ് സ്‌കൂള്‍ അധ്യാപകന്‍ സി.ഷാനിലാണ് മലപ്പുറം ടീമിനെ പരിശീലിപ്പിച്ചത്. ഇസ്മാഈല്‍ ചെങ്ങര മാനേജര്‍. സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി ശ്രീനിജന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി വിജു ചൂളയ്ക്കല്‍, കെ.എഫ്.എ വൈസ് പ്രസിഡന്റ് പി.പൗലോസ്, മുന്‍ ഇന്ത്യന്‍ താരം സി.സി ജേക്കബ്, ജോസ് ലോറന്‍സ്, ഡെറിക് ഡി കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലാ സബ് ജൂനിയർ ടീമിനെ അരുൺ കൃഷ്ണ നയിക്കും

തൊടുപുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ അരുൺ കൃഷ്ണ നയിക്കും. 20 അംഗ ടീമിനെ മലപ്പുറം ഡി എഫ് എ പ്രഖ്യാപിച്ചു. ശ്രീ സുബ്രഹ്മണ്യൻ ആണ് ടീമിന്റെ പരിശീലകൻ‌. മാനേജറായി ജംഷീദും ടീമിനൊപ്പം ഉണ്ട്.

നാളെ (18 ഓഗസ്റ്റ്) കൊല്ലത്തിനെതിരെ ആണ് മലപ്പുറത്തിന്റെ ആദ്യ മത്സരം. കോട്ടയം, മലപ്പുറം എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ മലപ്പുറം നേരിടും.

ടീം: അരുൺ കൃഷ്ണ, മുഹമ്മദ് ഹയാൻ ടി പി, മുഹമ്മദ് നിഷാൻ ടി, ലിനീഷ് പി വി, സയീദ് അജ്മൽ, ഫെസിൻ മുഹമ്മദ് വിപി, ഷൽ വാൻ കെ പി, അഭിജിത്ത് പി എസ്, നബ് ഹാൻ ടി, മുഹമ്മദ് സെയ്ഫാൻ ടി, മുഹമ്മദ് സിനാൻ പി, സൻജയ് ഇ, മുഫീദ് മുസ്തഫ എം, പ്രജിലേഷ് ഒ, മുഹമ്മദ് റാദിൻ ടി പി, മുഹമ്മദ് നിഹാൽ ടി, മുഹമ്മദ് ഫർഹാൻ പി കെ, മുഹമ്മദ് ഷംനാൻ പി, മുഹമ്മദ് റയാൻ എ, എംഡി സാഹിർ ഖാൻ

കോച്ച് : ശീ. സുബ്രമണ്യൻ, മേനേജർ: ജംഷിദ്.

ഗോൾ രണ്ടാം ഘട്ട പരിശീലനങ്ങള്‍ക്ക് തുടക്കമായി

ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോൾ ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം മലപ്പുറത്ത് നടന്നു. മലപ്പുറത്ത് വെച്ച് നടന്ന പ്രാക്ടിക്കല്‍ സെഷന്റെ ഉദ്ഘാടനം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി നിര്‍വഹിച്ചു. കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നായി 65 ഓളം പരിശീലകരാണ് രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തത്.

ഗോള്‍ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി നിര്‍വഹിക്കുന്നു.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളുടെ രണ്ടാം ഘട്ട പരിശീലനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഓഗസ്റ്റ് അവസാന വാരത്തോടെ കുട്ടികളുടെ തെരഞ്ഞെടുപ്പിലേക്ക് കടക്കും. സെപ്റ്റംബര്‍ മാസത്തോടെ പരിശീലനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുപ്രായത്തില്‍ ഫുട്ബോളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക എന്നതാണ് ഗോള്‍ പദ്ധതിയുടെ ലക്ഷ്യം. 5 വര്‍ഷം 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി 1 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. രണ്ടാം ഘട്ടത്തില്‍, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം വീതം ആരംഭിച്ചു. 10 നും 12 നും ഇടയില്‍ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നല്‍കും. പരിശീലന ഉപകരണങ്ങള്‍, 2 വീതം പരിശീലകര്‍, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ ലഭ്യമാക്കും.

പഠനസമയത്തെ ബാധിക്കാത്ത രീതിയില്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ വീതമുളള 2 സെഷനായാണ് പരിശീലനം. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് ഗോള്‍ പദ്ധതിക്കായി നിയമിക്കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും മുന്‍കാല സന്തോഷ് ട്രോഫി താരങ്ങളുടെ മേല്‍നോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും. തീവ്ര പരിശീലന പദ്ധതിയില്‍ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പരിശീലനവും കൂടുതല്‍ മികച്ച മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കും.

സംസ്ഥാന ജൂനിയർ ഫുട്ബാൾ, മലപ്പുറം ജില്ലാ ടീം സെലക്ഷൻ ട്രയൽസ് ജൂലൈ 29ന്

ആഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ( ആൺകുട്ടികൾ) പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ഫുട്ബാൾ ടീമിന്റെ തിരഞ്ഞെടുപ്പ് തിരൂർ മുൻസിപ്പൽ സ്റ്റേഡിയം, ജിബി എച്ച്എസ്എസ് ഗ്രൗണ്ട് മഞ്ചേരി , വിഎംസി എച്ച്എസ്എസ് ഗ്രൗണ്ട് വണ്ടൂർ,
എംഇഎഎസ്എസ് കോളേജ് ഗ്രൗണ്ട് അരീക്കോട് എന്നിവടങ്ങളിൽ 29/07/23 (ശനി) ന് രാവിലെ 7.30 ന് നടത്തുന്നതാണ്.

01/01/2008 നും 31/12/2009 നും ഇടയിൽ ജനിച്ച മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷന്റെ കീഴിലുള്ള ക്ലബ്ബുകളിൽ രെജിസ്റ്റർ ചെയ്ത കളിക്കാർ അവനവന് അടുത്തുള്ള ഏതെങ്കിലും സെന്ററിൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്നതാണ്.

കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നു വരുന്ന AlFF ഡി സർട്ടിഫിക്കറ്റ് കോഴ്സ് സമാപിച്ചു

AIFF ന്റെ ആഭിമുഖ്യത്തിൽ 6 ദിവസമായി മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നു വരുന്ന AlFF ഡി സർട്ടിഫിക്കറ്റ് കോഴ്സ് സമാപിച്ചു. മലപ്പുറം മുൻസിപ്പൽ ഹാളിൽ നടന്ന സമാപന യോഗത്തിൽ മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി മുഖ്യ അഥിതിയായി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വയനാട്ടിൽ നിന്നുള്ള ശ്രീ. ഷഫീക്ക് ഹസ്സൻ മഠത്തിലിന്റെ നേതൃത്വത്തിൽ നടന്ന കോഴ്സിൽ വത്യസ്ത ജില്ലയിൽ നിന്നുള്ള 24 പേരാണ് പങ്കെടുത്തു. ചടങ്ങിൽ MDFA പ്രസിഡന്റ് പ്രഫ. പി. അഷറഫ്, മുഹമ്മദ് സലീം, സെക്രടറി ഡോ. പി. എം. സുധീർ കുമാർ, ട്രഷറർ നയീം, ജോ. സെക്രടറി ശ്രീ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

മലപ്പുറം ജില്ലാ എ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

മലപ്പുറം ജില്ലാ എ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. മലപ്പുറം ജില്ലയിലെ എഴ് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന എ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് എടവണ്ണ സീതി ഹാജി സ്‌റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേക്ഷൻ പ്രസിഡന്റ് പ്രഫ. പി. അഷറഫ് നിർവഹിച്ചു. ചടങ്ങിൽ ഹോണ. സെക്രട്ടറി ഡോ. പി. എം. സുധീർ കുമാർ, കെ. എ. നാസർ, സുരേന്ദ്രൻ , രായിൻ മാസ്റ്റർ, മുനീർ, അൻവർ , അബ്ദു സമദ് എന്നിവർ പങ്കെടുത്തു.

ആദ്യ മത്സരത്തിൽ SAT തിരൂർ 4-1 ന് Al-mouj ഒതുക്കങ്ങലിനെ പരാജയപ്പെടുത്തി. നാളെ രാവിലെ 7.30 ന് Asc അരിക്കോട് യുവധാര അകമ്പാടവുമായി ഏറ്റ് മുട്ടും.

മലപ്പുറം ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊണ്ടോട്ടിയിൽ നടക്കും

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സിനീയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2022 ജനുവരി 28,29,30. തിയ്യതികളില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തും. മലപ്പുറം ജില്ലയില്‍ സ്ഥിരം പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഈ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റുകളായിരിക്കും കായിക താരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കുകള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.

സബ്ജൂനിയര്‍ വിഭാഗത്തില്‍ 2006 ജനുവരി 01 ന് ശേഷം ജനിച്ചവര്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ 2004 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും,യൂത്ത് വിഭാഗത്തില്‍ 2001 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്കും, സീനിയര്‍ പുരുഷ വനിത വിഭാഗങ്ങളിലുള്ളവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ജനുവരി 24 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ ഫോമില്‍ നേരിട്ടോ, സെക്രട്ടറി ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ,സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.

ജൂനിയർ ഫുട്ബോൾ; കോഴിക്കോടിനെ തോൽപ്പിച്ച് മലപ്പുറം ചാമ്പ്യന്മാർ

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറത്തിന്. ഇന്ന് നടന്ന ഫൈനലിൽ അവസാന വർഷ ചാമ്പ്യന്മാരായ കോഴിക്കോടിനെ തോൽപ്പിച്ചാണ് മലപ്പുറം കിരീടം ഉയർത്തിയത്. ടൈ ബ്രേക്കറിലായിരുന്നു മലപ്പുറത്തിന്റെ വിജയം‌. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം. ടൈ ബ്രേക്കറിൽ 8-7 എന്ന സ്കോറിനായിരുന്നു മലപ്പുറത്തിന്റെ വിജയം.

ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ എറണാകുളത്തെ തോൽപ്പിച്ചാണ് മലപ്പുറം ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മലപ്പുറത്തിന്റെ സെമിയിലെ വിജയം. ഗ്രൂപ്പ് സി ചാമ്പ്യന്മാർ ആയാണ് മലപ്പുറം സെമിയിലേക്ക് എത്തിയിരുന്നത്.

ജൂനിയർ ഫുട്ബോൾ; കോഴിക്കോടും മലപ്പുറവും സെമിയിൽ

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോളിലെ ഗ്രൂപ്പ് തല മത്സരങ്ങൾ കഴിഞ്ഞപ്പോൾ കോഴിക്കോടും മലപ്പുറവും സെമി ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് മലപ്പുറവും കോഴിക്കോടും സെമിയിൽ എത്തിയത്.

ഗ്രൂപ്പ് സിയിൽ കോട്ടയത്തെ നേരിട്ട മലപ്പുറം എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. 14ആം മിനുട്ടിൽ അക്മൽ ഷാനാണ് മലപ്പുറത്തിനായി സ്കോർ ചെയ്തത്. ഗ്രൂപ്പ് ഡിയിൽ പാലക്കാടിനെ നേരിട്ട കോഴിക്കോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും വിജയിച്ചു. കോഴിക്കോടിനായി അനുരാഗ് ഇരട്ട ഗോളുകൾ നേടി‌. അഭയ് ആണ് പാലക്കാടിന്റെ ഗോൾ നേടിയത്.

നാളെ നടക്കുന്ന സെമിയിൽ മലപ്പുറം കോഴിക്കോടിനെയും എറണാകുളം വയനാടിനെയും നേരിടും.

Exit mobile version