ജയവർധെന മുംബൈ ഇന്ത്യൻസ് പരിശീലക സ്ഥാനത്ത് നിന്ന് മാറി, ഇനി പുതിയ ചുമതല

മുംബൈ ഇന്ത്യൻസിന് പുതിയ സീസൺ മുതൽ പുതിയ പരിശീലകനെ കിട്ടും. ഇപ്പോഴത്തെ പരിശീലകനായ ജയവർധെനയെ ക്ലബ് ആ സ്ഥാനത്ത് നിന്ന് മാറ്റി. പകരം വലിയ ഒരു ചുമതല ജയവർധനെക്ക് നൽകിയിരിക്കുകയാണ്.

ഫ്രാഞ്ചൈസിയുടെ ആഗോള തലത്തിലുള്ള പെർഫോമൻസ് ഹെഡ് ആയാണ് ജയവർധനെ മുംബൈ സിറ്റി പുതുതായി നിയമിച്ചത്. IPL-ൽ മുംബൈ ഇന്ത്യൻസ്, ILT20-ൽ MI എമിറേറ്റ്സ്, SA20-ൽ MI കേപ്ടൗൺ എന്നീ മൂന്ന് ടീമുകളുടെയും പെർഫോമൻസ് ഹെഡ് ഇനി ജയവർധനെ ആകും. ഐ‌പി‌എല്ലിന്റെ 2017 പതിപ്പ് മുതൽ ജയവർധനെ മുംബൈയുടെ പരിശീലകൻ ആയിരുന്നു മൂന്ന് കിരീട വിജയങ്ങളിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിനായിരുന്നു.

നേരത്തെ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായിരുന്ന സഹീർ ഖാനെ മൂന്ന് ടീമുകളുടെയും ക്രിക്കറ്റ് ഡെവലപ്‌മെന്റ് തലവനാക്കിയും മുംബൈ ഇന്ത്യൻസ് നിയമിച്ചിട്ടുണ്ട്.

അകലം കൊള്ളാം, എന്നാല്‍ അവര്‍ വാങ്ങുന്ന സാധനം ഇതാവരുതായിരുന്നു, കേരളത്തിലെ ബിവറേജ് ക്യുവിനെക്കുറിച്ച് മഹേല

കേരളത്തിലെ ബിവറേജുകളില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് മദ്യം വാങ്ങുന്ന ചിത്രം ശ്രദ്ധയിലേക്ക് കൊണ്ടുവന്നപ്പോള്‍ അകലം കൊള്ളാം എന്നാല്‍ അവര് വാങ്ങുന്ന സാധനത്തെക്കുറിച്ച് തനിക്ക് ഈ അഭിപ്രായമില്ലെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേന. തന്റെ ട്വിറ്ററിലൂടെയാണ് വേറൊരു ട്വീറ്റിനെ ക്വോട്ട് ചെയ്ത് മഹേല തന്റെ അഭിപ്രായം പങ്കുവെച്ചത്.

റെസ്പോണ്‍സിബിള്‍ ഡ്രിങ്കിംഗ് എന്ന് പറഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ചിത്രത്തെ ഒരു സീനിയര്‍ ജേര്‍ണലിസ്റ്റ് പങ്കുവെച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ അകലം പാലിച്ചാണ് ബിവറേജുകളില്‍ ആളുകള്‍ ക്യൂ പാലിക്കുന്നത്.

ദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു

ദി ഹണ്ട്രെഡില്‍ സൗത്താംപ്ടണ്‍ ഫ്രാഞ്ചൈയുടെ കോച്ചായി മഹേല ജയവര്‍ദ്ധേന. പുരുഷ ടീമിന്റെ കോച്ചായി മഹേലയും സൗത്താംപ്ടണ്‍ വനിത ടീമിന്റെ കോച്ചായി ചാര്‍ലോട്ട് എഡ്വേര്‍ഡ്സും നിയമിക്കപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ടാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ഇരുവരും മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇവരെ കൂടാതെ ടീമിന്റെ പരിശീലക സംഘത്തില്‍ ജിമ്മി ആഡംസ്, റിച്ചാര്‍ഡ് ഹാല്‍സാല്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ജയവര്‍ദ്ധനേയും ബോണ്ടും ചേര്‍ന്ന് രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ ഒരുമിച്ച് നേടിയിട്ടുള്ളവരാണ്.

അഫ്ഗാനിസ്ഥാന്‍ ടീമില്‍ നിറയെ തെരുവു മാന്ത്രികന്മാര്‍ – മഹേല ജയവര്‍ദ്ധേന

ഏഷ്യ കപ്പില്‍ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും ഒപ്പം ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെ ടീമായ അഫ്ഗാനിസ്ഥാനെ പുകഴ്ത്തി മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേന. തങ്ങളുടെ ആദ്യ മത്സരത്തില്‍ സെപ്റ്റംബര്‍ 17നു ശ്രീലങ്കയെ നേരിടുന്ന അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം സെപ്റ്റംബര്‍ 20നു ബംഗ്ലാദേശ് ആണ് എതിരാളികള്‍.

വൈവിധ്യമാര്‍ന്ന താരങ്ങളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ അഫ്ഗാനിസ്ഥാന്‍ ടീമിനെക്കുറിച്ച് മഹേല ജയവര്‍ദ്ധേന പറഞ്ഞത് തെരുവു മാന്ത്രികന്മാരുടെ സാന്നിധ്യമുള്ള ടീമെന്നാണ്. അടുത്തിടെ മികച്ച ഫോമിലുള്ള അഫ്ഗാനിസ്ഥാന്‍ ഏകദിനങ്ങളിലും ടി20കളിലും തങ്ങളുടെ മികവ് കാഴ്ചവെച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റില്‍ നിഗൂഢത നിറഞ്ഞ ടീമാണ് അഫ്ഗാനിസ്ഥാനെന്നും മുന്‍ ശ്രീലങ്കന്‍ താരം അഭിപ്രായപ്പെട്ടു.

ഈ ടൂര്‍ണ്ണമെന്റിലൂടെ ഇനിയും പുതിയ കണ്ടെത്തലുകള്‍ അഫ്ഗാനിസ്ഥാന്‍ നടത്തുമെന്നും ജയവര്‍ദ്ധേന പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള അഞ്ചാം ശക്തിയായി അഫ്ഗാനിസ്ഥാന്‍ ലോക ക്രിക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം ഉടനുറപ്പിക്കുമെന്നും മഹേല അഭിപ്രായപ്പെട്ടു.

Exit mobile version