സോഫി ഡിവൈൻ 2025 വനിതാ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കും


ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സോഫി ഡിവൈൻ, 2025 സെപ്റ്റംബർ മുതൽ നവംബർ വരെ ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന വനിതാ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.
35 വയസ്സുകാരിയായ ഡിവൈൻ, ഈ ഫോർമാറ്റിൽ നിന്ന് പടിപടിയായി മാറാനുള്ള “ശരിയായ സമയം” ആണിതെന്ന് വിശേഷിപ്പിച്ചു.

152 ഏകദിനങ്ങളിലും 146 ടി20 മത്സരങ്ങളിലും ന്യൂസിലൻഡിനായി കളിച്ച അവർ, വൈറ്റ് ഫെൺസിന്റെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ്.


ലോകകപ്പിന് ശേഷവും ടി20 ഇന്റർനാഷണലുകൾ കളിക്കുമെന്നും അവർ സ്ഥിരീകരിച്ചു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഡിവൈൻ മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇടവേളകൾ എടുത്തിട്ടുണ്ട്. ഈ വർഷം ആദ്യം ഒരു ചെറിയ ഇടവേളയും 2021-ൽ മറ്റൊരു ഇടവേളയും അവർ എടുത്തിരുന്നു.
കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പിൽ ന്യൂസിലൻഡിന്റെ വിജയത്തിൽ അവരുടെ നേതൃത്വം നിർണായകമായിരുന്നു.

സോഫി ഡിവൈൻ വനിതാ പ്രീമിയർ ലീഗിൽ കളിക്കില്ല

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർ‌സി‌ബി) ഓൾ‌റൗണ്ടർ സോഫി ഡിവൈൻ വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപി‌എൽ) സീസണിൽ നിന്ന് വിട്ടുനിൽക്കും. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചതായി സോഫി ഡിവൈൻ ഇന്ന് പ്രഖ്യാപിച്ചു. ന്യൂസിലൻഡിൽ നടന്ന സൂപ്പർ സ്മാഷിൽ നിന്നും ഡിവൈൻ പിന്മാറി.

35 കാരിയായ ഡിവൈൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പ്രധാന താരമാണ് ഏകദേശം 300ഓളം മത്സരങ്ങൾ അവർ ന്യൂസിലൻഡിനായി കളിച്ചിട്ടുണ്ട്. ആർ‌സി‌ബിക്ക് ഈ വാർത്ത വലിയ തിരിച്ചടിയാണ്. WPL കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ആർ സി ബിക്ക് സോഫി ഡിവൈൻ പകരം അതേ മികവുള്ള ഒരു താരത്തെ കണ്ടെത്താൻ ആയേക്കില്ല.

36 പന്തിൽ 99 റൺസ്!!! സോഫി ഡിവൈനിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്സ്!!! ഗുജറാത്തിനെ നിഷ്പ്രഭമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഗുജറാത്ത് ജയന്റ്സ് നൽകിയ 189 റൺസ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ആര്‍സിബി. സോഫി ഡിവൈനിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് മത്സരത്തിൽ അനായാസ വിജയം നേടുവാന്‍ റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെ സഹായിച്ചത്.

സ്മൃതി മന്ഥാനയോടൊപ്പം സോഫി അടിച്ച് തകര്‍ത്തപ്പോള്‍ 9.2 ഓവറിൽ ഈ കൂട്ടുകെട്ട് 125 റൺസാണ് നേടിയത്. ഇതിൽ 37 റൺസായിരുന്നു സ്മൃതിയുടെ സംഭാവന. 36 പന്തിൽ 8 സിക്സും 9 ഫോറും അടക്കം 99 റൺസ് നേടിയ സോഫി പുറത്താകുമ്പോള്‍ ആര്‍സിബി 11.5 ഓവറിൽ 157 റൺസ് നേടിയിരുന്നു.

ഹീത്തര്‍ നൈറ്റഅ 22 റൺസും എൽസെ പെറി 19 റൺസും നേടി 32 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നേടിയപ്പോള്‍  ലക്ഷ്യം 15.3 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.

 

ശതകം കൈ അകലത്തിൽ നഷ്ടം, സോഫി ഡിവൈനിന്റെ മികവിൽ 228 റൺസ് നേടിയ ന്യൂസിലാണ്ട്

വനിത ഏകദിന ലോകകപ്പിൽ ന്യൂസിലാണ്ടിന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ 228 റൺസ് മാത്രം. സോഫി ഡിവൈനിന്റെ പ്രകടനം ആണ് ന്യൂസിലാണ്ടിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 47.5 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിനെ ക്യാപ്റ്റൻ സോഫി ഡിവൈനും അമേലിയ കെറും ചേര്‍ന്നാണ് ഒന്നാം വിക്കറ്റ് വേഗത്തിൽ നഷ്ടമായ ശേഷം മുന്നോട്ട് നയിച്ചത്.

81 റൺസ് ഒന്നാംം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അമേലിയ(42) പുറത്തായെങ്കിലും മാഡി ഗ്രീന്‍(30), ബ്രൂക്ക് ഹാലിഡേ(24) എന്നിവര്‍ക്കൊപ്പം ബാറ്റ് വീശി സോഫി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു.

93 റൺസാണ് സോഫി ഡിവൈന്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈൽ,അയാബോംഗ ഖാക എന്നിവര്‍ മൂന്നും മരിസാന്നേ കാപ്പ് രണ്ട് വിക്കറ്റും നേടി.

അവസാന ഓവറിൽ ട്വിസ്റ്റ്, 6 റൺസ് വേണ്ട ന്യൂസിലാണ്ടിന് നഷ്ടമായത് മൂന്ന് വിക്കറ്റ്, 3 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്

വനിത ഏകദിന ലോകകപ്പിൽ വെസ്റ്റിന്‍ഡീസ് നേടിയ 259/9 എന്ന പിന്തുടര്‍ന്ന് അവസാന ഓവറിൽ 6 റൺസ് എന്ന നിലയിലേക്ക് എത്തിയ ശേഷം തോല്‍വിയിലേക്ക് വീണ് ന്യൂസിലാണ്ട്. ഡിയാന്‍ഡ്ര ഡോട്ടിന്‍ എറിഞ്ഞ അവസാന ഓവറിൽ താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് റണ്ണൗട്ട് രൂപത്തിലും നഷ്ടമായി.

സോഫി ഡിവൈന്‍ ശതകം നേടി പുറത്തായ ശേഷം നിര്‍ണ്ണായകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് നേടിയ കേറ്റി മാര്‍ട്ടിന്‍ – ജെസ്സ് കെര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിൽ കളി മാറിമറിയുകയായിരുന്നു.

ഡിവൈന്‍ 108 റൺസ് നേടി പുറത്തായപ്പോള്‍ കേറ്റി മാര്‍ട്ടിന്‍ 44 റൺസും ജെസ്സ് കെര്‍ 25 റൺസും നേടിയാണ് പുറത്തായത്. 2 ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ ചിനെല്ലേ ഹെന്‍റി എറി‍ഞ്ഞ 19ാം ഓവറിലെ അവസാന രണ്ട് പന്ത് ബൗണ്ടറി കടത്തി മാര്‍ട്ടിന്‍ ലക്ഷ്യം 6 പന്തിൽ 6 ആക്കി മാറ്റി. ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്.

ഡോട്ടിന്‍ എറിഞ്ഞ ഓവറിൽ അനായാസം ന്യൂസിലാണ്ട് വിജയം നേടുമെന്ന് ആണ് കരുതിയതെങ്കിലും ഓവറിലെ രണ്ടാം പന്തിൽ മാര്‍ട്ടിന്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങി. നാലാം പന്തിൽ കെറിനെയും ന്യൂസിലാണ്ടിന് നഷ്ടമായതോടെ ലക്ഷ്യം 2 പന്തിൽ നാലായി. എന്നാൽ അടുത്ത പന്തിൽ ഫ്രാന്‍ ജോനാസ് റണ്ണൗട്ടായപ്പോള്‍ വിന്‍ഡീസ് 3 റൺസ് വിജയം നേടി.

5 ക്യാച്ചുകളും റണ്ണൗട്ട് അവസരങ്ങളും കളഞ്ഞ ശേഷം ആണ് വെസ്റ്റിന്‍ഡീസിന്റെ വിജയം. അനീസ മുഹമ്മദ്, ഹെയിലി മാത്യൂസ് എന്നിവരും വെസ്റ്റിന്‍ഡീസിനായി രണ്ട് വീതം വിക്കറ്റ് നേടി.

മെഗ് ലാന്നിംഗിന്റെ മികവില്‍ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയപ്പോള്‍ മെഗ് ലാന്നിംഗ് പുറത്താകാതെ നേടിയ 101 റണ്‍സിന്റെ മികവില്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 45.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 79 റണ്‍സ് നേടിയ സോഫി ഡിവൈനും 69 റണ്‍സ് നേടിയ ആമി സാത്തെര്‍ത്ത്വൈറ്റുമാണ് ഓസീസ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഒന്നാം വിക്കറ്റില്‍ നതാലി ഡോഡും സോഫി ഡിവൈനും ചേര്‍ന്ന് 75 റണ്‍സ് നേടുകയായിരുന്നു. 34 റണ്‍സാണ് ഡോഡ് നേടിയത്. പിന്നീട് രണ്ടാം വിക്കറ്റില്‍ സോഫി- ആമി കൂട്ടുകെട്ട് 93 റണ്‍സ് നേടിയെങ്കിലും ഇരുവരും പുറത്തായതോടെ അവസാന ഓവറുകളില്‍ ന്യൂസിലാണ്ടിന്റെ സ്കോറിംഗ് പതുക്കെയായി.

കാറ്റി മാര്‍ട്ടിനും(26) മാഡി ഗ്രീനും(21) വേഗത്തില്‍ സ്കോറിംഗ് നടത്തിയെങ്കിലും തുടരെ വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ ബൗളിംഗ് നിര മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജെസ്സ് ജോനാസ്സെന്‍ നാലും സോഫി മോളിനെക്സ്, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം വിക്കറ്റില്‍ മെഗ് ലാന്നിംഗും റേച്ചല്‍ ഹെയ്ന്‍സും നേടിയ 117 റണ്‍സ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറ. 82 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്‍ന്‍സ് പുറത്തായെങ്കിലും ബാറ്റിംഗ് തുടര്‍ന്ന മെഗ് ലാന്നിംഗ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി അമേലിയ കെര്‍ മൂന്നും സോഫി ഡിവൈന്‍ രണ്ടും വിക്കറ്റ് നേടി.

 

സോഫി ഡിവൈനിനെ സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, ടീമിനെ നയിക്കും

വനിത ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സ ടീമിലേക്ക് കരുത്തുറ്റ ടോപ് ഓര്‍ഡര്‍ താരം കൂടി എത്തുന്നു. ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ ആണ് ടീമിലേക്ക് എത്തുന്നത്. വനിത ബിഗ് ബാഷില്‍ ശ്രദ്ധേയമായ പ്രകടനമാണ് സോഫി ഡിവൈന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2174 റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ടീമിന്റെ ക്യാപ്റ്റനായും സോഫിയെ നിയമിച്ചിട്ടുണ്ട്.

അഡിലൈഡ് സ്ട്രൈക്കേഴ്സില്‍ നിന്നാണ് താരം എത്തുന്നത്. പെര്‍ത്തിന്റെ കോച്ചുമായി താന്‍ മുമ്പും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതും ഈ മാറ്റത്തില്‍ തനിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും സോഫി വ്യക്തമാക്കി.

ക്യാപ്റ്റനായി തന്നെ നിലനിര്‍ത്താത്തതില്‍ നിരാശയുണ്ട്

തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താത്തതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ആമി സാത്തെര്‍ത്‍വൈറ്റ്. താരം പ്രസാവവധിയ്ക്കായി പോയപ്പോള്‍ ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട സോഫി ഡിവൈനിനെ സ്ഥിരം ക്യാപ്റ്റനാക്കി നിയമിക്കുവാന്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് തീരുമാനിക്കുകയായിരുന്നു. ആമിയെ സോഫി ഡിവൈന്റെ ഡെപ്യൂട്ടി ആയി നിയമിക്കുകയും ചെയ്തു.

വിഷമമുണ്ടെങ്കിലും താന്‍ സോഫി ഡിവൈന് സര്‍വ്വ പിന്തുണയും നല്‍കുമെന്നും താരം പറഞ്ഞു. താന്‍ രാജ്യത്തെ നയിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുണ്ടെന്നും അതിനാല്‍ തന്നെ അവസരം നഷ്ടമായതില്‍ വിഷമമുണ്ടെന്നതാണ് സത്യമെന്നും ആമി അഭിപ്രായപ്പെട്ടു. വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ ആകുന്നു എന്നതില്‍ താന്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും ആമി വ്യക്തമാക്കി

സോഫി ഡിവൈന്‍ ന്യൂസിലാണ്ട് വനിത ടീം ക്യാപ്റ്റന്‍

ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സോഫി ഡിവൈനെ പ്രഖ്യാപിച്ചു. ആമി സാത്തെര്‍ത്‍വൈറ്റിന് പകരം ടീം ക്യാപ്റ്റനായി 2019ന്റെ പകുതിയില്‍ സോഫി ഡിവൈന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ആമി തന്റെ പ്രസവാവധിയ്ക്ക് പോയ സമയത്താണ് താല്‍ക്കാലികമായി ക്യാപ്റ്റന്‍സി ദൗത്യം സോഫിയിലേക്ക് എത്തിയത്.

ആമി സാത്തെര്‍ത്‍വൈറ്റിനാവും വൈസ് ക്യാപ്റ്റന്‍ പദവി നല്‍കുക. ജനുവരിയില്‍ നടന്ന വനിത ടി20 ലോകകപ്പില്‍ ന്യൂസിലാണ്ടിനെ സോഫി ഡിവൈന്‍ ആണ് നയിച്ചത്. ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

തകര്‍ത്താടി സോഫി ഡിവൈന്‍, ശ്രീലങ്കയ്ക്കെതിരെ അനായാസ വിജയവുമായി ന്യൂസിലാണ്ട്

വനിത ലോക ടി20യുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലാണ്ടിന് ഏഴ് വിക്കറ്റ് വിജയം. ശ്രീലങ്കയ്ക്കെതിരെയാണ് ന്യൂസിലാണ്ടിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 127/7 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ ഹസിനി പെരേരയും(20) ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടുവും ചേര്‍ന്ന് 64 റണ്‍സ് നേടിയ ശേഷം പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.

ചാമരി അട്ടപ്പട്ടു 41 റണ്‍സും ഹര്‍ഷിത മാധവി 27 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് ലങ്കയുടെ റണ്ണൊഴുക്കിനെ ബാധിച്ചു. ന്യൂസിലാണ്ടിനായി ഹെയ്‍ലി ജെന്‍സന്‍ മൂന്നും അമേലിയ കെര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയം. 55 പന്തില്‍ നിന്ന് 75 റണ്‍സുമായി പുറത്താകാതെ നിന്ന സോഫി ഡിവൈന്‍ ആണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പി. മാഡി ഗ്രീന്‍ 29 റണ്‍സ് നേടി.

സോഫി ഡിവൈന്റെ അര്‍ദ്ധ ശതകം, വനിത ബിഗ് ബാഷ് ആദ്യ സെമിയില്‍ അഡിലെയ്ഡിന് വിജയം

2019 വനിത ബിഗ് ബാഷിന്റെ ആദ്യ സെമിയില്‍ വിജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് പെര്‍ത്തിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് അഡിലെയ്ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടിയപ്പോള്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് വിജയം ഉറപ്പാക്കി.

65 റണ്‍സുമായി പുറത്താകാതെ നിന്ന സോഫി ഡിവൈനും 36 റണ്‍സ് നേടിയ താഹില മക്ഗ്രാത്തുമാണ് ടീമിന്റെവിജയ ശില്പികള്‍. ബൗളിംഗില്‍ സോഫി നേരത്തെ രണ്ട് വിക്കറ്റ് അഡിലെയ്ഡിനായി നേടിയിരുന്നു. മെഗാന്‍ ഷട്ട് 2 വിക്കറ്റ് നേടി.

51 റണ്‍സുമായി ജോര്‍ജ്ജിയ റെഡ്മൈന്‍, 31 റണ്‍സ് നേടിയ ജെമ്മ ബാര്‍സ്ബി എന്നിവരാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് നിരയിലെ റണ്‍ സ്കോറര്‍മാര്‍.

സോഫി ഡിവൈന്‍ വനിത ബിഗ് ബാഷിലെ താരം

ഈ വര്‍ഷത്തെ വനിത ബിഗ് ബാഷിലെ ഏറ്റവും മികച്ച താരമായി ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ 28 സിക്സുകള്‍ നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 699 റണ്‍സാണ് താരം നേടിയത്.

ഡിവൈന്‍ 16 വിക്കറ്റുകള്‍ ടൂര്‍ണ്ണമെന്റിന്റെ ഈ പതിപ്പില്‍ നേടി. ഈ അവാര്‍ഡ് നേടുന്ന രണ്ടാമത്ത ന്യൂസിലാണ്ട് താരമാണ് സോഫി ഡിവൈന്‍. ആമി സാറ്റെര്‍ത്വൈറ്റ് ആണ് മുമ്പ് ഈ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള താരം.

Exit mobile version