Home Tags Josh Hazelwood

Tag: Josh Hazelwood

നിലവില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ കാഗിസോ റബാഡയും ജോഷ് ഹാസല്‍വുഡും, മുമ്പത് സ്റ്റെയിനും...

തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസം തോന്നിയ ബൗളര്‍മാര്‍ ആരെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന സമയത്ത് ബ്രെറ്റ് ലീയായിരുന്നു ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന താരം....

ഇന്ത്യ തകര്‍ന്നു, ആറ് വിക്കറ്റ് നഷ്ടം

അഡിലെയ്‍ഡില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓസീസ് പേസ് ബൗളിംഗിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ തകരുകയായിരുന്നു. രോഹിത് ശര്‍മ്മ(37), ഋഷഭ് പന്ത് (25) എന്നിവര്‍ക്ക്...

ഓസ്ട്രേലിയയ്ക്ക് രണ്ട് ഉപ നായകന്മാര്‍

ഓസ്ട്രേലിയയ്ക്ക് പുതിയ രണ്ട് ഉപനായകന്മാര്‍. ടിം പെയിനിന്റെ സഹായികളെ പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വളരെ വലിയ പ്രക്രിയയ്ക്ക് ശേഷമാണ് തിരഞ്ഞെടുത്തതാണെന്നാണ് അറിയുന്നത്. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയും ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസല്‍വുഡിനെയുമാണ്...

ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും പാക്കിസ്ഥാന്‍ പരമ്പരയ്ക്കില്ല

പാക്കിസ്ഥാനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ പേസ് ബൗളര്‍മാരായ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും കളിക്കില്ലെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും ഇരു താരങ്ങളും ഭേദമായില്ലെന്നതിനാലാണ് ഈ തീരുമാനം....

ടീമിലേക്കുള്ള മടങ്ങി വരവ് ലക്ഷ്യമാക്കുന്നത് ഷെഫീല്‍ഡ് മത്സരങ്ങളിലൂടെ: ഹാസല്‍വുഡ്

പരിക്കേറ്റ് പുറത്തിരിക്കുന്ന ജോഷ് ഹാസല്‍വുഡ് തന്റെ ടീമിലേക്കുള്ള മടങ്ങിവരവിനുള്ള അവസരമായി ഷെഫീല്‍ഡ് മത്സരങ്ങളെ കാണുന്നതെന്ന് താരം തന്നെ വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുമ്പോള്‍ താനും ടീമില്‍...

ഇംഗ്ലണ്ടിലേക്ക് ഹാസല്‍വുഡ് ഇല്ല

ഇംഗ്ലണ്ട് ഏകദിന പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനു വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പരിക്ക്. ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം പേസര്‍ ജോഷ് ഹാസല്‍വുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തിനു ലഭ്യമാവില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്,...

ന്യൂലാന്‍ഡ്സില്‍ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

സ്കോര്‍ ആറില്‍ നില്‍ക്കെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ഡീന്‍ എല്‍ഗാര്‍-ഹാഷിം അംല കൂട്ടുകെട്ട് നേടിയ 69 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ മികച്ച നിലയില്‍....

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും...

ബ്രിസ്ബെയിന്‍ ഏകദിനം, ഹാസല്‍വുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് നഷ്ടം

ബ്രിസ്ബെയിനില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ഏകദിനത്തില്‍ അസുഖം കാരണം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹാസല്‍വുഡ് കളിക്കില്ല. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ താരത്തിനു വിശ്രമം നല്‍കിയിരുന്നു. ആഷസ് പരമ്പരയ്ക്ക് ശേഷം പേസ് ബൗളര്‍മാര്‍ക്ക്...

ദാവീദ് മലന്റെ വിഡ്ഢിത്തരം, ബാര്‍മി ആര്‍മിയ്ക്ക് കലിയിളകി

ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിവസം തനിക്കെതിരെയുള്ള എല്‍ബിഡബ്ല്യു തീരുമാനം റിവ്യൂ ചെയ്യാതെ വിട്ട ദാവീദ് മലന്റെ തീരുമാനത്തിനെതിരെ ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മി.ടെസ്റ്റിന്റെ രണ്ടാം ദിവസം നേരത്തെ സമാനമായ സ്ഥിതിയില്‍ ജെയിംസ് വിന്‍സും തന്റെ...

പെര്‍ത്തില്‍ ഇന്നിംഗ്സ് വിജയം, ആഷസ് ഓസ്ട്രേലിയയ്ക്ക്

ഇംഗ്ലണ്ടിനെ പെര്‍ത്ത് ടെസ്റ്റില്‍ ഒരിന്നിംഗ്സിനും 41 റണ്‍സിനും പരാജയപ്പെടുത്തി ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി. ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച് ഓസ്ട്രേലിയയ്ക്ക് ഇനി വൈറ്റ് വാഷാവും ലക്ഷ്യം. ജോഷ് ഹാസല്‍വുഡിനു മുന്നില്‍ തകര്‍ന്ന ഇംഗ്ലണ്ട്...

രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച, ഇംഗ്ലണ്ട് 403 റണ്‍സിനു ഓള്‍ഔട്ട്

ആഷസ് പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. മികച്ച നിലയില്‍ നിന്ന് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ദാവീദ് മലനും ജോണി ബൈര്‍സ്റ്റോയും ശതകങ്ങളുമായി ടീമിനെ കൂറ്റന്‍...

ഗാബയില്‍ ഓസ്ട്രേലിയ പിടി മുറുക്കുന്നു, അര്‍ദ്ധ ശതകം തികച്ച് റൂട്ട് പുറത്ത്

ഗാബയില്‍ പിടി മുറുക്കി ഓസ്ട്രേലിയ. ആഷസ് ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് 49 ഓവറില്‍ 141/5  എന്ന നിലയിലാണ്. 115 റണ്‍സ് ലീഡ് മാത്രം...

പരിക്കേറ്റ് ജോഷ് ഹാസല്‍വുഡ്, ബംഗ്ലാദേശ് പരമ്പരയില്‍ ഇനി ഇല്ല

ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് പരിക്കേറ്റ ജോഷ് ഹാസല്‍വുഡ് പുറത്ത്. മൂന്നാം ദിവസമാണ് താരം പരിക്കേറ്റ് കളം വിട്ടത്. ജോഷ് ഹാസല്‍വുഡിന്റെ പകരക്കാരനെ നാളെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്....

വില്യംസണു ശതകം, ഹാസല്‍വുഡിനു 6 വിക്കറ്റ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലാണ്ടിനു 291 റണ്‍സ്. മഴ തടസ്സപ്പെടുത്തിയ കളി 46 ഓവറായി പുനക്രമീകരിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 45 ഓവറില്‍ 291 റണ്‍സിനു ഓള്‍ഔട്ടായി....
Advertisement

Recent News