Home Tags Bundesliga

Tag: Bundesliga

വിദാലിന് പരിക്ക്, റയലിനെതിരായ മത്സരം നഷ്ടമാകും

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം അർട്ടൂറോ വിദാലിന് പരിക്ക്. കാൽ മുട്ടിനു പരിക്കേറ്റ താരത്തിന് മൈനർ സർജറി ആവശ്യമായി വരുമെന്ന് ബയേൺ കോച്ച് യപ്പ് ഹൈങ്കിസിനെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശീലനത്തിനിടെയാണ്...

നികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും

മുൻ ബയേൺ താരവും ഫ്രാങ്ക്ഫർട്ടിന്റെ കോച്ചുമായ നികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും. നിലവിലെ കോച്ച് യപ്പ് ഹൈങ്കിസ് ഒഴിയുന്നതിനു ശേഷം ജൂലൈ ഒന്നുമുതലാണ് കോവാച്ച് ചുമതലയേൽക്കുക. മൂന്നു വർഷത്തെ കരാറിലാണ് കോവാച്ച്...

റോബറി 2019 വരെ

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളായ ഫ്രാങ്ക് റിബറിയുടെയും അർജെൻ റോബന്റെയും കരാർ 2019 വരെ നീട്ടി. റോബറി എന്ന പേരിൽ അറിയപ്പെടുന്ന ബയേൺ മ്യൂണിക്കിന്റെ ആക്രമണ ദ്യയം...

സ്റ്റട്ട്ഗാർട്ടിനെതിരെ മൂന്നടിച്ച് ഡോർട്ട്മുണ്ട് തിരിച്ചു വന്നു

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ശക്തമായി തിരിച്ചു വന്നു. സ്റ്റട്ട്ഗാർട്ടിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്‌. ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ മൂന്നാം സ്ഥാനത്തേക്കുയരാൻ ഡോർട്ട്മുണ്ടിനായി. ഡോർട്ട്മുണ്ടിന് വേണ്ടി യുഎസ് താരം...

വെർഡർ ബ്രെമനെ അട്ടിമറിച്ച് ഹന്നോവർ

ബുണ്ടസ് ലീഗയിൽ തുടർച്ചയായ അഞ്ചാം പരാജയത്തിനൊടുവിൽ ഹന്നോവർ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചാണ് ഹന്നോവർ പരാജയ പരമ്പരക്ക് അറുതി വരുത്തിയത്. മാർട്ടിൻ ഹാർണികും ഫെലിക്സ് ക്ലൗസുമാണ് ഹന്നോവറിന്റെ ഗോളുകൾ നേടിയത്. വെർഡർ...

ജൂലിയൻ ബ്രാൻഡ് 2021 വരെ ബയേർ ലെവർകൂസനിൽ തുടരും

ജർമ്മനിയുടെ കോൺഫെഡറേഷൻ കപ്പ് ജേതാവ് ജൂലിയൻ ബ്രാൻഡ് ബയേർ ലെവർകൂസനുമായുള്ള കരാർ പുതുക്കി. 2021 വരെ താരം ക്ലബ്ബിൽ തുടരും. ലെവർകൂസൻ ആരാധകരെയും ബുണ്ടസ് ലീഗയെയും ഒരു പോലെ ഞെട്ടിച്ച് കൊണ്ടാണ് ക്ലബ്...

സ്പോർട്ടിങ് ഡയറക്ടറുമായുള്ള കരാർ നീട്ടി ബൊറൂസിയ ഡോർട്ട്മുണ്ട്

സ്പോർട്ടിങ് ഡയറക്ടർ മൈക്കൽ സൊർക്കുമായുള്ള കരാർ ബൊറൂസിയ ഡോർട്ട്മുണ്ട് പുതുക്കി. അടുത്ത സീസണിൽ അവസാനിക്കേണ്ട കരാർ ആണ് 2021 വരെ മഞ്ഞപ്പട നീട്ടിയത്. 55 കാരനായ മൈക്കൽ സൊർക് തന്റെ കരിയർ മുഴുവനും...

ബുണ്ടസ് ലീഗയിൽ VAR തുടരും

ബുണ്ടസ് ലീഗയിൽ അടുത്ത സീസണിലും VAR ഉപയോഗിക്കും. 36 ബുണ്ടസ് ലീഗ, സെക്കൻഡ് ബുണ്ടസ് ലീഗ ടീമുകൾ വോട്ടെടുപ്പിലൂടെയാണ് വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിന്റെ ഭാവി തീരുമാനിച്ചത്. ജർമ്മൻ ടോപ്പ് ലീഗിലെ 18 ടീമുകളും...

ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ചരിത്രമെഴുതി ലെപ്‌സിഗ്

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ആർബി ലെപ്‌സിഗ് അട്ടിമറിച്ചു. ബുണ്ടസ് ലീഗയിലെ ബയേണിനെതിരായ ലെപ്‌സിഗിന്റെ ആദ്യ വിജയമാണിത്. റെഡ്ബുൾ അറീനയിൽ നിന്നും ചാമ്പ്യന്മാരായി മടങ്ങാം എന്ന ബവേറിയന്മാരുടെ മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റത്. മത്സരത്തിന്റെ...

ലെവർകൂസനെ അട്ടിമറിച്ച് കൊളോൺ

ബുണ്ടസ് ലീഗയിൽ ബയേർ ലെവർ കൂസന് പരാജയം. കൊളോൺ ആണ് ലെവർകൂസനെ അട്ടിമറിച്ചത്. മുപ്പത്തിമൂന്നാം മിനുട്ടിൽ 10 പേരായി ചുരുങ്ങിയ ലെവർകൂസനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. യുയ ഒസാകോയും സൈമൺ സോളറുമാണ്...

ബൊറൂസിയ പാർക്കിൽ ഗോൾ മഴ, ഹൊഫെൻഹെയിം – ഗ്ലാഡ്ബാക്ക് മത്സരം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ആറ് ഗോൾ ത്രില്ലറിനൊടുവിൽ സമനില. മൂന്നു ഗോൾ വീതമടിച്ച് ബൊറൂസിയ പാർക്കിൽ ഹോഫൻഹെയിമും ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കും പോയന്റ് പങ്കിട്ടെടുത്ത് പിരിഞ്ഞു. ജോസിപ് ഡ്രമ്മിക്, ലാർസ് സ്റ്റിൻഡിൽ, മതിയാസ്‌ ജിന്റെർ എന്നിവരാണ്...

ലൂക്കാസ് പിസ്ചേക്ക് 2020 വരെ ഡോർട്ട്മുണ്ടിൽ തുടരും

സൂപ്പർ താരം മാർക്കോ റൂയിസിന് പിന്നാലെ ലൂക്കാസ് പിസ്ചേക്കിന്റെയും കരാർ പുതുക്കി ബൊറൂസിയ ഡോർട്മുണ്ട്. 32 കാരനായ ലൂക്കാസ് പിസ്ചേക്കിന്റെ കരാർ 2020 ജൂൺ മുപ്പത് വരെയാണ് ഡോർട്ട്മുണ്ട് നീട്ടിയത്. നിലവിൽ ബൊറൂസിയ...

ഏഴു മത്സരങ്ങൾക്ക് ശേഷം കോച്ചിനെ പുറത്താക്കി ഹാംബർഗ്

ബുണ്ടസ് ലീഗ ക്ലബ്ബായ ഹാംബർഗ് എസ്‌വിയുടെ കോച്ചായിരുന്ന ഹൊള്ളർബാക്കിനെ ക്ലബ്ബ് പുറത്താക്കി. വെറും ഏഴു മത്സരങ്ങൾക്ക് ശേഷമാണ് ഹൊള്ളർബാക്ക് ക്ലബ്ബിനോട് വിടപറയുന്നത്. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടേറ്റ ഏകപക്ഷീയമായ ആറ് ഗോൾ...

ബാത്ശുവായിയുടെ ഇരട്ടഗോൾ, ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം

മിച്ചി ബാത്ശുവായിയുടെ അവസാന നിമിഷ ഗോളിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. ബുണ്ടസ് ലീഗയിൽ ആവേശോജ്വലമായ മത്സരത്തിനൊടുവിൽ ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. മിച്ചി ബാത്ശുവായിയുടെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന്റെ...

ബയേൺ മ്യൂണിക്ക് ജർമ്മൻ ടീമിനെക്കാൾ മികച്ചത് – റൊണാൾഡോ

ലോക ചാമ്പ്യന്മാരായ ജർമ്മനിയെക്കാളും മികച്ച ടീം ബയേൺ മ്യൂണിക്ക് ആണെന്ന് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ. രണ്ടു തവണ ലോക ചാമ്പ്യനായ റൊണാൾഡോ ജർമ്മൻ ഫുട്ബാളിനെക്കുറിച്ച് സംസാരിക്കുമ്പോളാണ് ജർമ്മൻ ദേശീയ ടീമിലും മികച്ചത്...
Advertisement

Recent News