FeaturedPremier League

ലിവർപൂൾ കരയുന്നു, നിർണായക സമയത്ത് സലാ പരിക്കേറ്റ് പുറത്ത്!!

ലിവർപൂളിന് ഇത് ജീവന്മരണ പോരാട്ടത്തിന്റെ സമയമാണ്. ഒരു ഭാഗത്ത് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം, മറുഭാഗത്ത് ചാമ്പ്യൻസ് ലീഗ്. അങ്ങനെ സമ്മർദ്ദത്തിൽ നിൽക്കുന്ന സന്ദർഭത്തിൽ ലിവർപൂളിന് ഒരു വൻ തിരിച്ചടി കൂടെ ലഭിച്ചിരിക്കുകയാണ്. അവരുടെ സൂപ്പർ സ്റ്റാറും ടോപ്പ് സ്കോററുമായ മൊഹമ്മദ് സലാ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

ഇന്ന് പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിലിനെതിരെ കളിക്കുമ്പോൾ ആയിരുന്നു സലായ്ക്ക് പരിക്കേറ്റത്. സ്കോർ 2-2ൽ നിൽക്കുമ്പോൾ ന്യൂകാസിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ആയിരുന്നു സലായ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ് വീണ സലാ പിന്നീട് ഗ്രൗണ്ടിൽ നിന്ന് എഴുന്നേറ്റില്ല. സ്ട്രെച്ചറിലായിരുന്നു സലായെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.

ലിവർപൂൾ ആരാധകരും ന്യൂകാസിൽ ആരാധകരും കയ്യടിച്ചാണ് സലായെ ഗ്രൗണ്ടിൽ നിന്ന് യാത്രയാക്കിയത്. സലാ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല എന്നാണ് പ്രാഥമികമായി മനസ്സിലാക്കാവുന്നത്. വോൾവ്സിനെതിരായ അവസാന പ്രീമിയർ ലീഗ് മത്സരവും ബാഴ്സലോണക്ക് എതിരായ