Premier League

ബാലൻഡോർ അർഹിക്കുന്നത് മാനെ, സലാ, വാൻ ഡെയ്ക് എന്നിവരിൽ ഒരാൾ-ഹസാർഡ്

ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്‌കാരം അർഹിക്കുന്നത് ലിവർപൂൾ താരങ്ങളായ മാനെ, സലാ, വാൻ ഡെയ്ക് എന്നിവരിൽ ഒരാൾ ആണെന്ന് റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡ്.

താനായിരുന്നെങ്കിൽ അവാർഡ് ലിവർപൂൾ താരങ്ങളിൽ ഒരാൾക്ക് നൽകുമായിരുന്നു. മാനെ സെനഗലിന് ഒപ്പം ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയിരുന്നെങ്കിൽ വിജയിയുടെ കാര്യത്തിൽ വേറെ തർക്കം ഉണ്ടാകുമായിരുന്നില്ല. അടുത്ത സുഹൃത്തായ മുഹമ്മദ് സലാ നേടിയാലും അത് തനിക്ക് ഏറെ സന്തോഷം നൽകും. ഇവരിൽ ഒരാൾ നേടുന്നത് ആഫ്രിക്കൻ ഫുട്‌ബോളിനും നല്ലതാണ് എന്നാണ് റയൽ സൂപ്പർ താരം പ്രതികരിച്ചത്. എല്ലാവരെയും പോലെ ഒരുനാൾ അവാർഡ് നേടുക എന്നത് സ്വപ്നമാണ്. പക്ഷെ താൻ കൂടുതൽ ടീമിനായി കളിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് എന്നും ഹസാർഡ് കൂട്ടി ചേർത്തു.