FeaturedPremier League

ഗോളും അസിസ്റ്റുമായി പാൽമർ, ചെൽസി ഷെഫീൽഡിനെ തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വിജയം. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. രണ്ടു മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് ചെൽസി വിജയത്തിലേക്ക് എത്തുന്നത്. ഒരു ഗോളും ഒരു അസിസ്റ്റുമായി പാൽമർ ചെൽസിയുടെ മികച്ച താരമായി മാറി.

ചെൽസി 23 12 16 22 23 59 947

54ആം മിനിറ്റിൽ പാൽമറിന്റെ ഫിനിഷാണ് ചെൽസിക്ക് ലീഡ് നൽകിയത്. സ്റ്റെർലിംഗിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 61ആം മിനുട്ടിൽ നിക്ലാ ജാക്സൺ ലീഡ് ഇരട്ടിയാക്കി. പാൽമർ ആണ് ഈ ഗോൾ ഒരുക്കിയത്. ഈ വിജയത്തോടെ ചെൽസി ആദ്യ പത്തിൽ തിരികെ എത്തി. 17 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ് അവർ.