താരങ്ങൾക്ക് ഗ്രെഡിങ് സിസ്റ്റം നടപ്പിലാക്കി ഗുസ്തി ഫെഡറേഷൻ

- Advertisement -

ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ രംഗത്തെത്തി. താരങ്ങൾക്ക് ഗ്രെഡിങ് സിസ്റ്റം നടപ്പിലാക്കാനുള്ള ഐതിഹാസികമായ തീരുമാനമാണ് ഗുസ്തി ഫെഡറേഷൻ എടുത്തിരിക്കുന്നത്. ബിസിസിഐക്ക് പിന്നാലെ ഗ്രേഡിംഗ് നടപ്പിലാക്കുന്ന രണ്ടാമത്തെ നാഷണൽ സ്പോർട്സ് ഫെഡറേഷൻ ആയി മാറി ഗുസ്തി ഫെഡറേഷൻ. ഒളിംപിക്സിൽ പങ്കെടുക്കുന്ന, ഗ്രേഡിംഗ് നടപ്പിലാക്കുന്ന ഏക ഫെഡറേഷനും ഗുസ്തി ഫെഡറേറേഷനായി മാറി.

അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനങ്ങളും ഭാവിയിലെ മെഡൽ സാധ്യതയും കണക്കിൽ എടുത്താണ് ഗ്രേഡിംഗ് നൽകുന്നത്. എ മുതൽ ഇ വരെയുള്ള ഗ്രിഡുകളാണ് നൽകുന്നത്. ബജ്‌രംഗ് പുനിയ, വിനേഷ് പോഗട്ട് പൂജ ദന്ത എന്നിവർക്ക് മാത്രമാണ് എ ഗ്രെഡ് ലഭിച്ചിരിക്കുന്നത്. 30 ലക്ഷം രൂപയാണ് വാർഷിക കോൺട്രാക്ട് തുക. മുൻ ഒളിംപിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കിനും സുശീൽ കുമാറിനും ബി ഗ്രെടാണ് ലഭിച്ചിരിക്കുന്നത്. ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അവർക്ക് ലഭിക്കും.

Advertisement