റയൽ മാഡ്രിഡ് ലാലിഗയിൽ വീണ്ടും വിജയ വഴിയിൽ

- Advertisement -

ഐബറിനെതിരെ ഏറ്റ തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് ലാലിഗയിൽ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. ഇന്ന് ബെർണബെവുവിൽ നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തുയത്. അത്ര ഏകപക്ഷീയമായിരുന്നില്ല എങ്കിലും നല്ല ജയം തന്നെ സ്വന്തമാക്കാൻ സൊളാരിയുടെ റയലിന് ആയി.

കളി തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ വീണ സെൽഫ് ഗോളാണ് റയലിന് ലീഡ് നൽകിയത്. ആ ലീഡിൽ പിടിച്ച് നിൽക്കാൻ റയലിനായി. കളിയുടെ 83ആം മിനുട്ടിൽ ഒരു ഗോളിലൂടെ ലൂകാസ് വാസ്കസ് റയൽ മാഡ്രിഡിറ്റെ വിജയം ഉറപ്പിച്ചു. ഈ ജയം റയൽ മാഡ്രിഡിനെ ലീഗൊൽ അഞ്ചാം സ്ഥാനത്ത് എത്തിച്ചു. 14 മത്സരങ്ങളിൽ നിന്ന് 23 പോയന്റായി ഇപ്പോൾ റയൽ മാഡ്രിഡിന്. അഞ്ചാം സ്ഥനത്താണ് എങ്കിലും ഒന്നാം സ്ഥാനത്തുള്ള സെവിയ്യയുമായി വെറും 3 പോയന്റ് വ്യത്യാസമെ ഇപ്പോൾ റയലിന് ഉള്ളു.

Advertisement