എടത്തുനാട്ടുകരയിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോട് അഭിലഷ് കുപ്പൂത്തിനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് അഭിലാഷ് കുപ്പൂത്തിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. സീസണിൽ കളിച്ച ഏക മത്സരം വിജയിച്ച ടീമുകളാണ് ഇരുവരും എന്നതുകൊണ്ട് തന്നെ ശക്തമായ പോരാട്ടമാണ് എടത്തനാട്ടുകരയിൽ ഇന്ന് പ്രതീക്ഷിക്കുന്നത്.

ഇന്ന് സെവൻസിലെ മറ്റൊരു ടൂർണമെന്റായ മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ജിംഖാന തൃശ്ശൂരിനെ നേരിടും. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. പക്ഷെ അവിടെ മത്സരം 1-1 എന്ന സമനിലയിലാണ് അവസാനിച്ചത്.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മത്സരങ്ങൾ ഇല്ല.