വെള്ളി മെഡല്‍ അമൃത്സര്‍ തീവണ്ടി അപടകത്തില്‍ പെട്ടവര്‍ക്ക് സമര്‍പ്പിച്ച് ബജ്രംഗ് പൂനിയ

- Advertisement -

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ ബജ്രംഗ് പൂനിയ. 65 കിലോ വിഭാഗം പുരുഷ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് താരത്തിനു വെള്ളി നേടാനായത്. ഫൈനലില്‍ ജപ്പാന്റെ താകുടോ ഒടോഗുറോയാടാണ് പൂനിയ തോല്‍വിയേറ്റ് വാങ്ങിയത്. 9-16 എന്ന സ്കോറിനായിരുന്നു പരാജയം. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ താരമാണ് ബജ്രംഗ് പൂനിയ. തന്റെ വെള്ളി മെഡല്‍ അമൃത്സറില്‍ തീവണ്ടിയപടകത്തില്‍ മരണപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.

Advertisement