കോറെ ആന്‍ഡേഴ്സണ്‍ ടി20 ടീമിലേക്ക്

- Advertisement -

പാക്കിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിലേക്ക് കോറെ ആന്‍ഡേഴ്സണെയും ഗ്ലെന്‍ ഫിലിപ്പിനെയും ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്. ന്യൂസിലാണ്ട് സെലക്ടര്‍മാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 11 താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം പാക്കിസ്ഥാന്‍ എ-ന്യൂസിലാണ്ട് എ പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളില്‍ നിന്ന് ബാക്കി ആളുകളെ ടീമിലുള്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചത്.

ഓള്‍റൗണ്ടര്‍ ആന്‍ഡേഴ്സണും ഗ്ലെന്‍ ഫിലിപ്പ്സും ന്യൂസിലാണ്ട് എ ടീമില്‍ അംഗങ്ങളായിരുന്നു. ഇരുവരും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി കളിച്ച ശേഷം മാത്രമേ സീനിയര്‍ ടീമിനൊപ്പമെത്തുകയുള്ളുവെന്നാണ് അറിയുന്നത്. ഗ്ലെന്‍ ഫിലിപ്പ്സാണ് പാക്കിസ്ഥാന്‍ എയ്ക്കെതിരെ ഏറ്റവും അധികം റണ്‍സ് കണ്ടെത്തിയ താരം. എന്നാല്‍ ആന്‍ഡേഴ്സണ് കാര്യമായ സംഭാവനകളൊന്നും പരമ്പരയില്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, കോറെ ആന്‍ഡേഴ്സണ്‍, മാര്‍ക്ക് ചാപ്മാന്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, ആഡം മില്‍നേ, കോളിന്‍ മണ്‍റോ, ഗ്ലെന്‍ ഫിലിപ്പ്സ്, ടിം സീഫെര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍, സെത്ത് റാന്‍സ്

Advertisement