ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി അന്‍ഷു മാലിക്

Anshumalik

ഓസ്ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടി ഇന്ത്യയുടെ അന്‍ഷു മാലിക്. ഇന്ന് 57 കിലോ വിഭാഗം ഫൈനലില്‍ അന്‍ഷു ഹെലന്‍ മറൗലിസിനോട് 1-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യനാണ് അന്‍ഷു. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരത്തിന് വൈദ്യ സഹായം നേടേണ്ടി വന്നു.

ഇന്ത്യയ്ക്കായി ലോക ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ വനിത താരമായി അന്‍ഷു മാറി. ഗീത പോഹട്ട്, ബബിത പോഹട്ട്, പൂജ ഡണ്ട, വിനേഷ് പോഹട്ട് എന്നിവര്‍ മുന്‍ വര്‍ഷങ്ങളിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിട്ടുണ്ട്.

Saritamor

ഇന്ത്യയുടെ സരിത മോര്‍ വെങ്കല മെഡൽ നേടി. സ്വീഡന്റെ ലിന്‍ഡ്ബോര്‍ഗിനെ 8-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡൽ നേട്ടം താരം സ്വന്തമാക്കിയത്. 59 കിലോ വിഭാഗത്തിലാണ് സരിതയുടെ നേട്ടം.

Previous articleമ്യാൻമർ ഗോൾ മെഷീനിനെ ടീമിലെത്തിച്ച് ഗോകുലം
Next articleഎജ്ജാതി തിരിച്ചുവരവ്, ബെൽജിയത്തിന്റെ സ്വപ്നങ്ങൾ തകർത്ത് ഫ്രാൻസ് ഫൈനലിൽ