മാരക തിരിച്ചുവരവിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സിന് ജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ ഇന്ന് കണ്ടത് ഒരു മാരക തിരിച്ചുവരവ്. കൊച്ചിയുടെ ടീമായ ബ്ലൂ സ്പൈകേഴ്സ് ഇന്ന് ഒരു ഘട്ടത്തിൽ ചെന്നൈ സ്പാർടാൻസിന് എതിരെ രണ്ട് സെറ്റിന് പിറകിലായിരുന്നു‌. അവിടെ നിന്ന് തിരിച്ചുവന്ന് 3-2 വിജയിക്കാൻ കൊച്ചിക്കായി. ഈ ലീഗിൽ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിന് തന്നെയാണ് കൊച്ചി സാക്ഷിയായത്. ലീഗിലെ കൊച്ചിയുടെ നാലാം ജയമായിരുന്നു.

12-15, 10-15, 15-11, 15-13, 15-10 എന്നീ സ്കോർ നിലയിലാണ് സെറ്റുകൾ അവസാനിച്ചത്. ഇന്നത്തെ ജയത്തോടെ ലീഗിൽ കൊച്ചിക്ക് നാലു മത്സരത്തിൽ നിന്ന് 8 പോയന്റായി. വിദേശ താരം ആൻഡ്രെ പടൂക് ആന്ന് കളിയിലെ താരമായത്.