തോറ്റ് തോറ്റ് മടുത്ത് അൽ മദീന

അൽമദീനയുടെ തോൽവിക്ക് അവസാനമില്ല. ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിന്റെ മത്സരത്തിലും അൽ മദീന ചെർപ്പുളശ്ശേരി തോറ്റ് പുറത്തു പോയി. ലിൻഷാ മണ്ണാർക്കാടാൺ മദീനയെ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ നാണംകെട്ട തോൽവി ആണ് മദീന നേരിട്ടത്. അവസാന ഏഴു മത്സരങ്ങളിൽ ഒന്ന് പോലും മദീന വിജയിച്ചിട്ടില്ല. അവസാന 10 മത്സരങ്ങളിൽ ആകെ ഒരു ജയമാണ് മദീനയ്ക്ക് ഉള്ളത്.