ഇന്ത്യൻ കുട്ടികളെ ബാഡ്മിന്റൺ പഠിപ്പിക്കാൻ ഡാനിഷ് ഇതിഹാസം എത്തുന്നു

മുൻ ലോക ഒന്നാം നമ്പർ താരവും നാല് തവണ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യനുമായ ഡാനിഷ് ഇതിഹാസ ബാഡ്മിന്റൺ താരം മോർട്ടൻ ഫ്രോസ്റ്റ് ഇന്ത്യയിൽ എത്തുന്നു. ബാംഗ്ലൂരിലെ പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയിൽ ഇന്ത്യൻ കുട്ടികളെ കോച്ച് ചെയ്യാൻ ആണ് ഫ്രോസ്റ്റ് ഇന്ത്യയിൽ എത്തുന്നത്. ഒരാഴ്ചക്കകം താരം ബാംഗ്ലൂരിൽ എത്തി കുട്ടികൾക്ക് പരിശീലനം നൽകി തുടങ്ങും. ഒരു വർഷത്തേക്കാണ് ഫ്രോസ്റ്റ് ഇന്ത്യയിൽ എത്തുന്നത്.

“വർഷങ്ങളായി ഞങ്ങൾ ഒരു മികച്ച വിദേശ കോച്ചിന് വേണ്ടി ശ്രമിക്കുകയായിരുന്നു, ഫ്രോസ്റ്റിന്റെ സാനിധ്യം കുട്ടികൾക്ക് വളരെ മികച്ചതാവും എന്ന പ്രതീക്ഷയുണ്ട്” പ്രകാശ് പദുകോൺ പറഞ്ഞു. ഏകദേശം 25 കൊല്ലം മുൻപാണ് പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമി തുടങ്ങിയത്.