പ്രോ വോളി; സെമി ഉറപ്പിച്ച് കൊച്ചി ബ്ലൂ സ്പൈകേഴ്സ്

- Advertisement -

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സ് സെമി ഫൈനൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. ഇന്ന് തുടർച്ചയാറ്റ മൂന്നാം വിജയം സ്വന്തമാക്കിയാണ് പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി കൊച്ചി മാറിയത്. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെയാണ് കൊച്ചി പരാജയപ്പെടുത്തിയത്. ഒരു സെറ്റിന് പിറകിൽ പോയ ശേഷം നടത്തിയ തിരിച്ചു വരവിലൂടെ ആയിരുന്നു കൊച്ചിയുടെ വിജയം. 3-2 എന്നായിരുന്നു സെറ്റ് നില.

12-15, 15-11, 15-12, 15-10, 14-15 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. കൊച്ചിയുടെ വിദേശ താരം ലീ ആണ് കളിയിലെ താരമായി മാറിയത് .

നാളെ പ്രൊ വോളിയിൽ കേരള ഡെർബിയിൽ കാലിക്കറ്റ് ഹീറോസ് കൊച്ച ബ്ലൂ സ്പൈകേഴ്സിനെ നേരിടും. ജയിച്ചാൽ കാലിക്കറ്റ് ഹീറോസും സെമി ഉറപ്പിക്കും.

Advertisement