കെ ആർ എസ് കോഴിക്കോടിനെ പുറത്താക്കി ലക്കി സോക്കർ ആലുവ

- Advertisement -

കരീബിയൻസിൽ കെ ആർ എസ് കോഴിക്കോടിന് കാലിടറി. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവയാണ് കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലക്കി സോക്കർ ആലുവയുടെ വിജയം. കഴിഞ്ഞ റൗണ്ടിൽ അൽ മദീന ചെർപ്പുളശ്ശേരിയെ വീഴ്ത്തി കൊണ്ട് എത്തിയതായിരുന്നു ലക്കി സോക്കർ ആലുവ.

ഇന്ന് കരീബിയൻസിൽ സ്കൈ ബ്ലൂ എടപ്പാൾ ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Advertisement