ഹൈദരാബാദ്, 17 ഫെബ്രുവരി 2023: എ23 റുപേ പ്രൈംവോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോൽപ്പിച്ച് ബംഗുളൂരു ടോർപ്പിഡോസ് രണ്ടാം സീസണിൽ തുടർച്ചയായി മൂന്നാം ജയം കുറിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ കൊച്ചിയെ 15-14, 15-11, 7-15, 15-12, 14‐15 എന്ന സ്‌കോറിനാണ് ബംഗളൂരു തോൽപ്പിച്ചത്. തന്ത്രപരമായ പ്രകടനത്തിലൂടെ ശ്രജൻ ഷെട്ടി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
തുടക്കത്തിലേ ലീഡ് നേടാനായി ശ്രജന്റെ ബ്ലോക്കുകളെയും ഐബിൻ ജോസിന്റെയും ആക്രമണങ്ങളെയും ബംഗളൂരു ആശ്രയിച്ചു. കൊൽക്കത്ത തണ്ടർബോൾട്ട്‌സിൽനിന്ന് പാഠമുൾക്കൊണ്ട് എറിൻ വർഗീസ് സ്വെറ്റെലിൻ സ്വെറ്റനോവിനെ സെർവീസ് ലൈനിൽനിന്ന് ലക്ഷ്യംവയ്‌ക്കാൻ തുടങ്ങി. കാര്യങ്ങൾ കൊച്ചിക്ക് അനുകൂലമായി.
സ്വെറ്റനോവിനെ നിശബ്‌ദനാക്കാൻ കൊച്ചിക്ക് കഴിഞ്ഞു.
കൊച്ചി നിയന്ത്രണം നേടുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു സേതു ടി ആർ സൂപ്പർ സെർവിലൂടെ ബംഗളൂരു എളുപ്പം കീഴടങ്ങില്ലെന്ന് തെളിയിച്ചത്.
എറിന്റെ നിരന്തരമായ ആക്രമണങ്ങൾ തടയാനാകാതെ ബംഗളൂരു പതറാൻ തുടങ്ങി. ശക്തമായ സെർവുകളിലൂടെ കൊച്ചി ബംഗളൂരുവിനെ പിന്നാക്കമാക്കി.
പ്രതികരിക്കാൻ അവരെ നിർബന്ധിച്ചു. എന്നാൽ അലിരേസ അബലൂച്ച് കളത്തിലെത്തിയതോടെ മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ ക്യാപ്റ്റൻ പങ്കജ് ശർമ കൂടുതൽ സ്വാതന്ത്ര്യം കിട്ടി.
ശ്രജന്റെയും ഐബിന്റെയും പ്രതിരോധ ബ്ലോക്കുകൾ മത്സരത്തിന്റെ നിയന്ത്രണം പിടിയിലാക്കാൻ ബംഗളൂരുവിനെ ഒരിക്കൽക്കൂടി സഹായിച്ചു.
എറിന്റെ സ്പൈക്കുകളിൽ കൊച്ചി മുന്നിൽക്കയറി. അഭിനവും ശുഭം ചൗധരിയും ചേർന്ന് സ്വെറ്റനോവിനെ തടഞ്ഞു. അതേസമയം മുജീബിന്റെ പിഴവുകൾ ബംഗളൂരുവിന് തളർച്ച നൽകി. സ്വെറ്റനോവ് വൈകിയാണ് കളംപിടിച്ചത്. എന്നാൽ അതിൽ കൊച്ചിയുടെ പ്രതിരോധ സംവിധാനം തകരാൻ തുടങ്ങി.
സ്ഥിരതയാർന്ന സ്‌പൈക്കുകളോടെ ബൾഗേറിയൻ കളി പൂർണമായും മാറ്റി. ശ്രജൻ ബ്ലോക്കുകൾ ഉപയോഗിച്ച് മികച്ച പ്രകടനം തുടരുകയും ചെയ്‌തതോടെ ബംഗളൂരു 3‐2ന്റെ മിന്നും ജയം നേടി.
പ്രൈം വോളിബോൾ ലീഗിന്റെ ഹൈദരാബാദ് ലെഗിന്റെ നാലാം ദിവസമായ 2023 ഫെബ്രുവരി 18ന് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ചെന്നൈ ബ്ലിറ്റ്‌സും ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും ഏറ്റുമുട്ടും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം.
ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.