റുപേ പ്രൈം വോളിബോൾ ലീഗിന്റെ പങ്കാളിത്തത്തോടെ ഇന്ത്യൻ വോളിബോളിന്റെ വളർച്ചയ്‌ക്ക്‌ എഫ്‌ഐവിബി

Newsroom

Picsart 23 03 05 22 00 21 921
Download the Fanport app now!
Appstore Badge
Google Play Badge 1

2023ൽ ആദ്യമായി വോളിബോൾ ക്ലബ്‌ ലോക ചാന്പ്യൻഷിപ്പിന്‌ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 2024ലും വേദിയാകും

ന്യൂഡൽഹി, 2023 മാർച്ച്‌ 5
റുപേ പ്രൈം വോളിബോൾ ലീഗ്‌ പവേർഡ്‌ ബൈ എ23യുടെ രണ്ടാം സീസണിന്റെ ആവേശകരമായ ഫൈനൽ കാണാൻ ലോകമെമ്പാടുമുള്ള വോളിബോൾ ആരാധകർ ഒരുങ്ങി. ഞായറാഴ്‌ച കൊച്ചി റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ ബെംഗളൂരു ടോർപ്പിഡോസ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ നേരിടും. കാഴ്ചക്കാരുടെ എണ്ണത്തിലും ലോകമെമ്പാടുമുള്ള വോളിബോൾ ആരാധകരെ ആകർഷിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ ടൂർണമെന്റ് വൻ വിജയമാണ്.

Picsart 23 03 05 22 00 07 535

ഇന്ത്യൻ ലീഗുമായി ദീർഘകാല പങ്കാളിത്തം നിലനിർത്തുമെന്ന് ഞായറാഴ്ച കൊച്ചി മാരിയറ്റ് ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഫെഡറേഷൻ ഇന്റർനാഷണൽ ഡി വോളിബാൾ (എഫ്ഐവിബി) ജനറൽ ഡയറക്ടർ ഫാബിയോ അസെവേദോ വാഗ്ദാനം ചെയ്‌തു. റുപേ പ്രൈം വോളിബോൾ ലീഗിന്റെ വിജയത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്‌തു.
‘‘റുപേ പ്രൈം വോളിബോൾ ലീഗിലെ ആവേശകരമായ പുതിയ ഘടന ലോകമാകെ കാണുകയാണ്‌. തുടർച്ചയായി രണ്ട്‌ വർഷം ഇന്ത്യ വോളിബോൾ ലോകകപ്പ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്‌. ഇന്ത്യയിലെ പ്രതിഭകളുടെ പ്രകടനം അതിശയകരമാണ്‌. പുരുഷ വോളിബോളിലെ മികച്ച ക്ലബ്ബുകൾ കായിക താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങൾ കാഴ്‌ചവയ്‌ക്കുന്നതിലും ഇന്ത്യ വോളിബോൾ ആവേശത്തിന്റെ ഭാഗമായി കാണുന്നതിലും ഞങ്ങൾ ആവേശഭരിതരാണ്”‐ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അസെവെഡോ പറഞ്ഞു.
“ഞങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രൈം വോളിബോൾ ലീഗുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്‌. വരും വർഷങ്ങളിൽ ഈ കായികമേഖല കൂടുതൽ വളരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ലോകം ലീഗിനെ വീക്ഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം ഞാൻ നിങ്ങളുമായി പങ്കിടുകയാണ്‌. ഈ സംവിധാനത്തെ സഹായിക്കാൻ ഞങ്ങൾ എഫ്‌ഐ‌വി‌ബി ഇന്ത്യൻ ദേശീയ ടീമിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു. ഇന്ത്യ അടുത്ത ലോക ചാമ്പ്യൻഷിപ്പും ഒളിമ്പിക്സും കളിക്കുന്നത് കാണുകയെന്നതാണ് ഞങ്ങളുടെ സ്വപ്നം–- അദ്ദേഹം കൂട്ടിച്ചേർത്തു.

റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസൺ വോളിബോൾ ലോകത്ത് തത്സമയം സംപ്രേക്ഷണം ചെയ്തതോടെ ഇന്ത്യൻ വോളിബോൾ താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ ആദ്യമായി ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണ്‌ കിട്ടിയത്‌.
“റുപേ പ്രൈം വോളിബോൾ ലീഗിന് മികച്ച പ്രതികരണമാണ്‌ ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ കണ്ടത്‌. സൂപ്പർ സെർവുകളും സൂപ്പർ പോയിന്റുകളും ഉൾപ്പെട്ട ആവേശകരമായ 15 പോയിന്റ് ഘടന ലോകമെന്പാടുമുള്ള വോളിബോൾ കാഴ്‌ചക്കാരുടെ ഭാവനയെ പിടിച്ചെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മികച്ച വോളിബോൾ മത്സരങ്ങൾ ലഭിക്കുന്നതിൽ സന്തുഷ്ടരാണ്. വോളിബോൾ ക്ലബ് ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ ലോകമെമ്പാടുമുള്ള വോളിബോൾ ആരാധകർക്ക് പുരുഷന്മാരുടെ മികച്ച വോളിബോൾ പോരാട്ടങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാനുള്ള അവസരം ഞങ്ങൾ വാഗ്‌ദാനം ചെയ്യുന്നു’’‐ വോളിബോൾ വേൾഡ് സിഇഒ ഫിൻ ടെയ്‌ലർ പറഞ്ഞു.

Picsart 23 03 05 21 59 50 395

“ഞങ്ങളുടെ ഉൽപ്പന്നത്തോടും കളിക്കാരോടുമുള്ള ആഗോള വോളിബോൾ ബോഡിയുടെ പ്രതികരണം കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ സ്വന്തം ഫ്രാഞ്ചൈസി ലോക ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാവുകയും ലോകത്തിലെ മുൻനിര ക്ലബ്ബുകൾക്കെതിരെ മത്സരിക്കുകയും ചെയ്യുന്ന നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ഈ വർഷം മാത്രമല്ല അടുത്ത വർഷവും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് അവസരം നൽകിയതിന് ഞങ്ങൾ എഫ്‌ഐവിബിയോട്‌ ആത്മാർത്ഥമായി നന്ദി പറയുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കായിക ഇനത്തിന്റെ ഉയർച്ച ലോകത്തെവിടെയും ഉറപ്പാക്കുക എന്നുള്ളത്‌ ഞങ്ങളുടെ കടമയാണ്‌. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ കഠിന പരിശ്രമം തുടരും‐ ബേസ്‌ലൈൻ വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനും റുപേ പ്രൈം വോളിബോൾ ലീഗിന്റെ കോ-പ്രൊമോട്ടറുമായ തുഹിൻ മിശ്ര പറഞ്ഞു.

“എഫ്‌ഐവിബിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യൻ വോളിബോൾ കൃത്യമായും ശരിയായ ദിശയിലേക്കാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഞങ്ങളുടെ ഉൽപ്പന്നം കാണുന്ന പ്രേക്ഷകർക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ഒപ്പം ആഗോളതലത്തിൽ ഈ കായികവിനോദം എങ്ങനെ കളിക്കുന്നുവെന്ന് കാണാനും. ഇന്ത്യയിൽ വോളിബോളിന്റെ ജനപ്രീതി വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ബ്രസീൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ടീമുകളുമായി നമ്മുടെ ഇന്ത്യൻ കളിക്കാർ ഏറ്റുമുട്ടുന്നത് ആവേശകരമായ അനുഭവമായിരിക്കും‐ റുപേ പ്രൈം വോളിബോൾ ലീഗ് സിഇഒ ശ്രീ ജോയ് ഭട്ടാചാര്യ പറഞ്ഞു