ബെംഗളൂരു മത്സരം വീണ്ടും കളിക്കണം എന്ന് കേരള ബ്ലാസ്റ്റേഴ്സ്, റഫറിയെ വിലക്കണം എന്നും ആവശ്യം

Newsroom

Picsart 23 03 05 01 45 48 376
Download the Fanport app now!
Appstore Badge
Google Play Badge 1

വിവാദ മത്സരം വീണ്ടും കളിക്കണം എന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഐ എസ് എൽ പ്ലേ ഓഫിലെ വിവാദ റഫറി തീരുമാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ഐ എഫ് എഫിന് പരാതി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു‌. റഫറിയുടെ പിഴവ് ആണ് എല്ലാത്തിനു കാരണം എന്നും അതുകൊണ്ട് അതിൽ അന്വേഷണം നടത്തിൽ പെട്ടെന്ന് നടപടിയെടുക്കണം എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പരാതിയിലെ ആവശ്യം. ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനു മുമ്പ് ഈ പരാതിയിൽ തീരുമാനം എടുക്കും എന്ന് എ ഐ എഫ് എഫ് കേരള ബ്ലാസ്റ്റേഴ്സിനെ അറിയിച്ചൊട്ടുണ്ട്‌.

കേരള ബ്ലാസ്റ്റേഴ്സ് 23 03 05 16 21 40 539

റഫറിയുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് മത്സരത്തിന്റെ റിപ്ലേ നടത്തണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. ഇതുകൂടാതെ പിഴവ് വരുത്തിയ റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണം എന്നും കേരള ബ്ലാസ്റ്റേഴ്സ് പരാതിയിൽ ആവശ്യപ്പെടുന്നു.

ആദ്യ പ്ലേ ഓഫിൽ വിവാദ ഫ്രീകിക്കിൽ ബെംഗളൂരു ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചു കൊണ്ട് കളം വിട്ടിരുന്നു. തുടർന്ന് ബെംഗളൂരു എഫ് സിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ബെംഗളൂരു ചൊവ്വാഴ്ച സെമി കളിക്കാൻ ഇരിക്കെയാണ് ഈ പരാതി.