ദേശീയ ഗെയിംസ്, വോളി സ്വര്‍ണ്ണ മെഡലുകള്‍ നേടി കേരളം

Sports Correspondent

Keralamenvolley
Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ ഗെയിംസിലെ വോളിബോള്‍ കിരീടം നേടി കേരളം. വനിത – പുരുഷ വിഭാഗത്തിൽ കേരളം വിജയം കുറിയ്ക്കുകയായിരുന്നു. കേരളത്തിന്റെ പുരുഷന്മാര്‍ തമിഴ്നാടിനെയും വനിതകള്‍ ബംഗാളിനെയും ആണ് പരാജയപ്പെടുത്തിയത്.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തിൽ കേരളം 3-0 എന്ന സ്കോറിന് വിജയം സ്വന്തമാക്കി. 25-23, 28-26, 27-25 എന്ന സ്കോറിനാണ് കേരളം വിജയം കുറിച്ചത്. മൂന്നാം സെറ്റിൽ സെറ്റ് പോയിന്റിൽ തമിഴ്നാട് എത്തിയെങ്കിലും കേരളം സെറ്റും വിജയവും സ്വന്തമാക്കി.  സ്കോര്‍ ലൈന്‍ ഏകപക്ഷീയമായി തോന്നാമെങ്കിലും കടുത്ത പോരാട്ടത്തിന് ശേഷമാണ് തമിഴ്നാട് കീഴടങ്ങിയത്.

രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ കേരളം 6 പോയിന്റ് പിന്നിലായിരുന്നുവെങ്കിലും അവിടെ നിന്ന് കയറി മത്സരത്തിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്. 2015 ദേശീയ ഗെയിംസിൽ കേരളത്തിനെ പരാജയപ്പെടുത്തി തമിഴ്നാടാണ് സ്വര്‍ണ്ണം നേടിയത്.

Keralabengalവനിത വിഭാഗത്തിൽ ആവേശകരമായ മത്സത്തിൽ ബംഗാളിനെ വീഴ്ത്തിയാണ് കേരളം സ്വര്‍ണ്ണ മെഡൽ നേടിയത്. സ്കോര്‍: 25-22, 36-34, 25-19.