മലപ്പുറം ജില്ലാ വോളി; സെര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Newsroom

മലപ്പുറം; ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അഡി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അഡി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റ് എന്‍.എം. മെഹ്‌റലി അവര്‍കളാണ് വിജയികള്‍ക്ക് സെര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

ആണ്‍കുട്ടികളുടെ സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് കോണ്ടോട്ടിയും ജൂനിയര്‍ വിഭാഗത്തില്‍ വി.വി.സി. വല്ലിയോറ വോളിബോള്‍ ക്ലബും മിനി, സബ് ജൂനിയര്‍ വിഭാഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നും പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭഗത്തില്‍ റൂറല്‍ കോച്ചിങ് സെന്‍ഡര്‍ വള്ളിക്കുന്നുമായിരുന്നു ചാമ്പ്യന്‍മാര്‍.
ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പര്‍മാര്‍ സി. സുരേഷ്, രവീന്ദ്രന്‍ കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

Img 20220314 Wa0046

Img 20220314 Wa0044

Img 20220314 Wa0045

Img 20220314 Wa0042

ഫോട്ടാ

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റുകള്‍ അഡി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റ് എന്‍.എം. മെഹ്‌റലി വിതരണം ചെയ്യുന്നു