ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിപിക്‌സിനുള്ള ജാവലിൻ ത്രോക്ക് യോഗ്യത ഉറപ്പിച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിൽ നടന്ന അത്ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ് മീറ്റിംഗിൽ 87.86 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്.
എൽബോ ഇഞ്ചുറിയെ മാറി നീരജ് ചോപ്ര മത്സരിച്ച ആദ്യ പ്രധാന മത്സരമായിരുന്നു ഇത്. ഇതിന് മുൻപ് നീരജ് ചോപ്ര ഒരു പ്രധാന മത്സരത്തിൽ പങ്കെടുത്തത് 2018ലെ ജാകർത്ത ഏഷ്യൻ ഗെയിംസിൽ ആയിരുന്നു. അന്ന് നീരജ് ചോപ്ര 88.06 മീറ്റർ എറിഞ്ഞ് ദേശിയ റെക്കോർഡോടെ സ്വർണം നേടിയിരുന്നു.