ഇന്ത്യയുടെ ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ടീം ആദ്യ മത്സരത്തിൽ പുറത്തു

Screenshot 20210724 105818

ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത് കമൽ മണിക ബാത്ര സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്. ലോക ഒന്നാം നമ്പർ ടീം ആയ ചൈനീസ് തായ്പേയുടെ ലിൻ യു ജു, ചെങ് ലി ചിങ് സഖ്യത്തോട് നേരിട്ടുള്ള 4 ഗെയിമുകൾക്ക് ആണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്. ആദ്യ ഗെയിമിൽ 5-1 നു ആദ്യം മുന്നിലെത്തിയ ഇന്ത്യൻ ടീമിനെ തിരിച്ചു വന്നു 11-8 നു വീഴ്ത്തിയ ചൈനീസ് തായ്പേ സഖ്യം മത്സരത്തിൽ മുൻതൂക്കം നേടി.

രണ്ടാം ഗെയിം 11-6 നു നേടിയ ലോക ഒന്നാം നമ്പർ ടീം മൂന്നാം സെറ്റിൽ തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും 11-5 നു ഗെയിം സ്വന്തമാക്കി മത്സരത്തിൽ സമ്പൂർണ ആധിപത്യം നേടി. തുടർന്ന് നാലാം ഗെയിമിൽ പെട്ടെന്ന് തന്നെ കളി തീർത്ത ഒന്നാം നമ്പർ ടീം ഗെയിം 11-4 നു നേടി മത്സരം 27 മിനിറ്റിനുള്ളിൽ തീരുമാനമാക്കി.

Previous articleറോവിങിൽ ഇന്ത്യയുടെ അർജുൻ ലാൽ-അരവിന്ദ് സിങ് സഖ്യത്തിന് നിരാശ
Next article10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് ഒന്നാമത് ആയി യോഗ്യത നേടി സൗരഭ് ചൗധരി, അഭിഷേക് വർമ പുറത്ത്